നരകത്തിൽ പൈസക്ക് വലിയ ചിലവാണ്

*മുത്തശ്ശി* :- മോനെ സ്വർഗ്ഗത്തിൽ കടക്കാൻ പൈസക്ക് തീരെ ചിലവില്ല. എന്നാൽ നരകത്തിൽ കടക്കാൻ വലിയ ചിലവാണ്.
*പേരക്കുട്ടി* :- അതെന്താ മുത്തശ്ശി അങ്ങനെ.
*മുത്തശ്ശി* :- ചീട്ടു കളിക്കാൻ പണം വേണ്ടേ,,,,???
*പേരക്കുട്ടി* :- വേണം.
*മുത്തശ്ശി* :- ലഹരി ഉപയോഗിക്കാൻ പണം വേണ്ടേ…??
*പേരക്കുട്ടി* :- അതേ….. ധാരാളം വേണം.
*മുത്തശ്ശി* :- പുക വലിക്കാൻ പണം വേണ്ടേ…???
*പേരക്കുട്ടി* :- വേണമല്ലോ….
*മുത്തശ്ശി* :- പാട്ടും സിനിമയും,, കോമഡിയും മറ്റും കാണുവാനും കേൾക്കുവാനും പണത്തിനു ആവശ്യമല്ലേ.. ??
*പേരക്കുട്ടി* :- അതേ…..
*മുത്തശ്ശി* :- തെറ്റായ കാര്യം ചെയ്യുവാനും അവിടേക്കു പോകാനും പണം വേണ്ടേ……???
*പേരക്കുട്ടി* :- ധാരാളം പണം വേണമല്ലോ….???
*മുത്തശ്ശി* :- എന്നാൽ സ്വർഗ്ഗത്തിൽ പോകാൻ പണം ചെലവഴിക്കേണ്ട ആവശ്യമേയില്ല….
*പേരക്കുട്ടി* :-അതെന്താ അങ്ങിനെ……???
*മുത്തശ്ശി* :-മോനെ മനസാന്തരപ്പെടാൻ പണം വേണോ,,,,??
പാപങ്ങളേറ്റു പറഞ്ഞു… യേശുവിന്റെ പുണ്യ രക്തത്താൽ ശുദ്ധീകരണം പ്രാപിക്കുവാൻ ഒട്ടുമേ പണം വേണ്ടാ… യേശുക്രിസ്തുവിലൂടെയുള്ള രക്ഷ തികച്ചും സൗജന്യമാണ്….. !!!
*പേരക്കുട്ടി* :- തികച്ചും ആശ്ചര്യമായിരുക്കുന്നുവല്ലോ….???
*മുത്തശ്ശി* :- അതാണ് ഞാൻ പറഞ്ഞത് നരകത്തിൽ പോകുവാൻ ധാരാളം പണം വേണമെന്ന്…
എന്നാൽ സ്വർഗ്ഗത്തിൽ കടക്കുവാൻ ഒരു ചിലവുമില്ലന്നു..
===================ഇത് ഷെയർ ചെയ്തു മറ്റുള്ളവരിലേക്കെത്തിച്ചാൽ കിട്ടുന്ന നന്മക്കു വലിയ ചിലവുമില്ല……
🙏🙏🙏🙏🙏🙏🙏🙏🙏🙏


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment