ഓരോനോമ്പുകാലഘട്ടവും ക്രൈസ്തവ വിശ്വാസികൾക്ക് വളരേയധികം പ്രധാനൃമർഹിക്കുന്നതാണ്. ഡിസംബർ-1 മുതൽ 25 വരെ ഉണ്ണീശോയുടെ തിരുപിറവിയേ കൊണ്ടാടാൻ ഇരുപത്തിയഞ്ച് നോമ്പ് (യൽദോ നോമ്പ്)ആചരിക്കുന്നു.പുതിയ തീരുമാന ങ്ങളോടും നിയന്ത്രണങ്ങളോടും കൂടി നോമ്പ് കാലത്തേ നാം സ്വീകരിക്കുമ്പോൾ ഈശോയോട് കൂടുതൽ അടുക്കുവാനും ഒപ്പം ആത്മീയ വളര്‍ച്ചക്ക് ഊന്നൽ കൊടുക്കുവാനും ഈ നോമ്പു കാലഘട്ടം നമ്മെ സഹായിക്കുന്നു. വി.നോമ്പിന് ഇത്രയുമധികം പ്രധാനൃം നൽകുവാൻ കാരണം ദൈവോൻമുഖരായി ജീവിക്കുവാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ്. നോമ്പു കാലഘട്ട ത്തെ “മടക്കയാത്ര” എന്നും വിശേഷിപ്പിക്കുന്നു. പിന്നോട്ട് നോക്കുമ്പോൾ നമുക്ക് തന്നെ മനസ്സിലാകാൻ സാധിക്കും.നാം എത്രമാ ത്രം ദൈവത്തോട് അകന്നു നിന്നിട്ടുണ്ട് എന്നത്. അത് ബോധൃമാകുമ്പോൾ തിരിച്ചറിവിന്റെ യാത്രയിലോട്ട് നാം സഞ്ചരി ക്കുന്നു. തിരിച്ചറിവിന്റെ കാലഘട്ടം നാം എത്രമാത്രം ശരിയായ ദിശയിലേക്ക് അടുത്തു എന്നതാണ്.
“ധൂർത്ത പുത്രൻ തന്റെ പാപങ്ങൾ മനസ്സ്ിലാക്കി പിതാവിന്റെ അടുക്കൽ വന്നത് യഥാര്‍ത്ഥ തിരിച്ചറിവ് ലക്ഷൃമാക്കിയാണ്.
നോമ്പുകാലത്തെ നാം മാറ്റിയെടുക്കുന്നത് പുണൃദിനങ്ങളായിയാണ്.യഥാര്‍ത്ഥ ജീവിതത്തെ നാം ധനൃമാക്കുന്നത് ഒരു പനിനീർ പുഷ്പത്തോട് സമാനമായിയാണ്. കാരണം ജീവിതത്തെ സുഗന്ധപൂരിതമാക്കുമ്പോഴാണ് നന്മയുടെ ഒരു വിളക്ക് അവിടെ തെളിയുന്നത്. നോമ്പു കാലം അടുത്തെത്തുമ്പോൾ നാം ചിന്തിക്കാറുണ്ട് നമ്മളെന്താണ് ചെയ്യെണ്ടതെന്ന് ????
ഫ്രാന്‍സീസ് മാർപാപ്പ നോമ്പാരംഭത്തിൽ 10 നിർദേശങ്ങൾ നൽകുകയുണ്ടായി.
1. അലസതയിൽ നിന്ന് മോചിതനാവുക.
2. നന്മക്ക് വേണ്ടി നാം നമ്മെ തന്നെ മാറ്റുക.
3. സ്വയം വേദന നൽകുന്ന സഹനങ്ങളെ നാം സ്വീകരിക്കുക.
4. നിസ്സംഗതയുളളവരായിരിക്കരുത് .
5. കൂദാശകളിൽ…
View original post 50 more words

Leave a comment