ഇന്നു പിറന്നാൾ പൊന്നു പിറന്നാൾ
ഉണ്ണി യേശുവിൻ പിറവിത്തിരു ന്നാൾ (2)
ബത്‌ലഹേമിൽ പുൽക്കൂടതിൽ
മറിയത്തിൻ മകനായി പൊന്നുണ്ണി
പിറന്നൊരുനാൾ അത് ക്രിസ്മസിൻ നാൾ (2)
പാരിൽ സ്നേഹത്തിൻ കതിരുകൾ വീശി
പാൽ പുഞ്ചിരിയുമായി രക്ഷകൻ പിറന്നു
ല ല ല… ല ല ലാ…..
സ്വർഗ്ഗീയ സംഗീതം കേട്ടുണർന്ന ഇടയന്മാർ
ഉണ്ണിയെ വണങ്ങാൻ പുൽക്കൂട്ടിൽ എത്തി (2)
മാലാഖവൃന്ദം ഗീതം പാടി
ഉണ്ണിയെ വാഴ്ത്തിടുമ്പോൾ
മന്നിൽ മാനവർ ഏറ്റുപാടി
അത്യുന്നതന് സ്തോത്രം (2)
മേലെ വാനിൽ വെള്ളിത്താരം
മന്നിൽ തൂകി പൊൻവെളിച്ചം
ലാ..ല..ല …. ല ല ലാ…. (2)
രാജാക്കന്മാർ അവർ വന്നു കണ്ടു രക്ഷകനെ
കാഴ്ചകൾ നൽകി സംപ്രീതരായി.
(ഇന്നു പിറന്നാൾ)
Texted by Leema Emmanuel

Leave a comment