+——-+——-+——-+——-+——+——-+
_*🌶 ഇന്നത്തെ പാചകം 🍳*_
_*മസാല ദോശ*_
+——+——–+——–+——-+——-+——-+
_ഇന്ന് നമുക്ക് മസാലദോശ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം._
_ലോകമാകമാനം പ്രചാരത്തിലുള്ള ഒരു തെന്നിന്ത്യൻ വിഭവമാണ് മസാല ദോശ. മിക്കവാറും ലോകത്തിന്റ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യൻ റെസ്റ്റോറന്റുകളിലെ ഒരു പ്രധാന വിഭവമാണിത്._ _ചമ്മന്തിയും സാമ്പാറുമാണ് മസാല ദോശയുടെ കൂടെ ലഭ്യമാവുന്ന വിഭവങ്ങൾ._ _ന്യൂയോർക്കിലെ ഹഫിംഗ്ടൺ പോസ്റ്റ് ദിനപത്രം പുറത്തിറക്കിയ സർവേ പഠന റിപ്പോർട്ട് പ്രകാരം ലോകത്ത് മനുഷ്യൻ മരിക്കും മുൻപ് നിർബന്ധമായും കഴിച്ചിരിക്കേണ്ട 10 ഭക്ഷണവിഭവങ്ങളുടെ പട്ടികയിലൊന്ന് മസാലദോശയാണ്._
_________________________________
*തയ്യാറാക്കുന്ന വിധം*
_________________________________
_ദോശയും മസാലയും പ്രത്യേകം പ്രത്യേകമായാണ് തയ്യാറാക്കുന്നത്. അവസാന ഘട്ടത്തിൽ ദോശയുടെ മുകളിൽ മസാല ചേർത്ത് ചുരുട്ടിയെടുക്കുന്നു._
_*ചേരുവകള്‍*_
_അരി – 1കിലോ ഗ്രാം_
_ഉഴുന്ന് – കാല്‍ കിലോ ഗ്രാം_
_ഉപ്പ് – ആവശ്യത്തിന്_
_ഉരുളകിഴങ്ങ് – അര കിലോ ഗ്രാം_
_സവാള – അര കിലോ ഗ്രാം_
_തക്കാളി – രണ്ട് എണ്ണം_
_പച്ചമുളക് – മൂന്ന് എണ്ണം_
_ഇഞ്ചി – ഒരു ചെറിയ കഷണം_
_കറിവേപ്പില – കുറച്ച്_
_കടുക് – കുറച്ച്_
_വറ്റല്‍മുളക് – 5 എണ്ണം_
__________________________________
_*മസാലക്കൂട്ട് തയ്യാറാക്കുന്ന വിധം*_
_________________________________
_ഉരുളകിഴങ്ങ് പുഴുങ്ങി എടുക്കുക. ഒരു പാനില്‍ എണ്ണ ഒഴിച്ച് കടുക് ,വറ്റല്‍മുളകും മൂപ്പിച്ച് അതിലേക്ക് പച്ചക്കറികള്‍ ചെറുതായി അരിഞ്ഞത് ഇട്ട് നന്നായി വഴറ്റുക. വഴന്ന് കഴിയുമ്പോള്‍ ഉരുളകിഴങ്ങ് പുഴുങ്ങിയത് ചേര്‍ക്കുക .ഇതാണ് ദോശക്ക് വേണ്ടിയുള്ള മസാലക്കൂട്ട്._
__________________________________
_*ദോശ ഉണ്ടാക്കുന്നത്*_
_________________________________
_അരിയും ഉഴുന്നും വെവ്വേറെ 10മുതല്‍ 12 മണിക്കൂര്‍ കുതിരാന്‍ വെക്കുക .ആദ്യം ഉഴുന്നും പിന്നെ അരിയും മിക്‌സിയില്‍ ആട്ടി എടുക്കുക. എന്നിട്ട് രണ്ടു മാവും ഒന്നിച്ച് ഇളക്കി ഉപ്പും ചേര്‍ത്ത് പുളിക്കാന്‍ വെക്കുക._
_ദോശ കല്ലിലില്‍ എണ്ണ പുരട്ടി ചൂടാകുമ്പോള്‍ മാവ് ഒഴിച്ച് കനം കുറച്ച് പരത്തി ഒരു വശം ചുവക്കുമ്പോള്‍ രണ്ട് സ്പൂണ്‍ മസാലക്കൂട്ട് വച്ച് ദോശ മടക്കി രണ്ടറ്റവും അമര്‍ത്തി കുറച്ച് എണ്ണ ഒഴിച്ച് മൊരിച്ച് എടുക്കുക._
_മസാലദോശ റെഡി._
+——+——–+——-+——-+——-+——-+

Leave a comment