മാലാഖയുടെ പ്രാർത്ഥന

എന്റെ കർത്താവേ, ഞാൻ അങ്ങിൽ വിശ്വസിക്കുന്നു, ഞാൻ അങ്ങയെ ആരാധിക്കുന്നു, ഞാൻ അങ്ങിൽ പ്രത്യാശിക്കുന്നു, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങിൽ വിശ്വസിക്കാത്തവർക്കും അങ്ങയെ ആരാധിക്കാത്തവർക്കും, അങ്ങയിൽ പ്രത്യാശയർപ്പിക്കാത്തവർക്കും, അങ്ങയെ സ്നേഹിക്കാത്തവർക്കും വേണ്ടി ഞാൻ അങ്ങയോടു മാപ്പപേക്ഷിക്കുന്നു.
ഓ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിയേക ദൈവമേ ഞാൻ അങ്ങയെ തീക്ഷ്ണമായി ആരാധിക്കുന്നു. ലോകത്തുള്ള എല്ലാ സക്രാരികളിലും സന്നിഹിതമായിരിക്കുന്ന ഈശോയെ ദ്രോഹിക്കുന്ന എല്ലാ അധിക്ഷേപങ്ങൾക്കും അശുദ്ധികൾക്കും അവഗണനകൾക്കും പരിഹാരമായി യേശുക്രിസ്തുവിന്റെ ഏറ്റം അമൂല്യമായ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേക്ക് ഞാൻ സമർപ്പിക്കുന്നു.
ഈശോയുടെ തിരുഹൃദയത്തിന്റെയും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന്റെയും അളവറ്റ യോഗ്യതകളാൽ എളിയ പാപികളുടെ മാനസാന്തരം ഞാൻ യാചിക്കുന്നു.
ആമേൻ.
(മുഖ്യദൂതനായ വിശുദ്ധ മിഖായേൽ മാലാഖ ഫാത്തിമയിലെ ദർശനത്തിൽ മൂന്നു കുട്ടികളെ പഠിപ്പിച്ച പ്രാർത്ഥന)

Leave a comment