ഉണ്ണി ഈശോയുടെ സാധാരണക്കാരോടുള്ള ക്രിസ്തുമസ് സന്ദേശം

✨️🎊✨️🌟🎊✨️🎊🌟✨️🎊✨️🎊✨️🌟🎊✨️🎊✨️🌟🎊✨️🎊✨️🌟🎊✨️🌟

“ദൂതന്‍ അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്‍െറ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു.
ദാവീദിന്‍െറ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്‌തു, ഇന്നു ജനിച്ചിരിക്കുന്നു.”

(ലൂക്കാ 2 : 11)

ഈ വചനഭാഗം നമുക്ക് ധ്യാനിക്കാം…

ഇതാണ് ഈശോയായഞാൻ നിന്നോട് ഇന്നു പറയാനായി ആഗ്രഹിക്കുന്നത്.

നീ ഭയപ്പെടേണ്ട… നിനക്കായി ഞാൻ ഇന്നു ജനിച്ചിരിക്കുന്നു.. എന്റെ മഹത്വപൂർണമായ സന്തോഷം മാത്രം നിറഞ്ഞ സ്വർഗ്ഗത്തിന്റെ എല്ലാ ആനന്ദ സന്തോഷങ്ങളും
ത്യജിച്ചു നിനക്കായി മാത്രം ഈ ഭൂമിയുടെ പരിമിതികളിലേയ്ക്ക് ഞാൻ വന്നിരിക്കുന്നു…

നീ അനുഭവിക്കുന്ന ദാരിദ്ര്യം അനുഭവിച്ചറിയാനാണ് ഞാൻ ഒന്നുമില്ലാത്തവനായി വന്നത്… പാവപ്പെട്ടവനായി നിന്നെപ്പോലെ ഒരു സാധാരണക്കാരനായി ജനിച്ചത്…

ഉന്നതമായ ദാവീദിന്റെ കുലത്തിൽ ജനിച്ചെങ്കിലും അതീവസുന്ദരിയും അറിവുള്ളവളും ആയ ഒരമ്മ എനിക്കുണ്ടായിരുന്നെങ്കിലും നീതിമാനായ ഒരു വളർത്തപ്പൻ എനിക്കുണ്ടായിരുന്നെങ്കിലും ഞങ്ങൾ എന്നും ദരിദ്രരായിരുന്നു… പണത്തിനു വല്ലാതെ ബുദ്ധിമുട്ടിയിരുന്നു…
കുഞ്ഞായ എന്റെ കാര്യങ്ങൾ നോക്കാൻ അവർ രാപകലില്ലാതെ അധ്വാനിച്ചിരുന്നു…

എനിക്ക് സാധാരണ ആഹാരമായിരുന്നു ലഭിച്ചത്… പക്ഷെ അത് മന്നയെക്കാളും രുചിയുള്ളതായിരുന്നു… കാരണം എന്റെ അപ്പന്റെ വിയർപ്പു കൊണ്ടു നേടിയെടുത്ത ആഹാരമായിരുന്നു അത്… അത് എന്റെ അമ്മയുടെ മൃദുല കരങ്ങളാൽ തയ്യാറാക്കപ്പെട്ടതും കലർപ്പില്ലാത്ത സ്നേഹം ചേർത്തതും ആയിരുന്നു… .

നീ എന്നെ ഒന്ന് നോക്കിക്കേ… ദൈവികമായി എന്തെങ്കിലും എന്നിൽ കാണാമോ…

ഒരു നവജാത ശിശുവിനെ പ്പോലെ ഞാൻ വിശന്നു കരഞ്ഞു… തണുത്തു വിറച്ചു… ഒച്ച കേട്ടു പേടിച്ചു .. അമ്മയുടെ നെഞ്ചിന്റെ ചൂട് തേടി… അമ്മ എടുത്തപ്പോൾ എനിക്ക് സന്തോഷമായി…

അമ്മയുടെ ചൂട് പറ്റി ഞാൻ ഉറങ്ങി… അമ്മയുടെ നറുംപാൽ വയറുനിറയെ കുടിച്ചു…

പാവം എന്റെ അമ്മയ്ക്ക് എനിക്ക് തരാൻ കമ്പിളി ഒന്നും ഇല്ലായിരുന്നു… അമ്മയുടെ മേലങ്കിയായിരുന്നു എന്റെ ആദ്യത്തെ മെത്ത… അമ്മയുടെ ശിരോവസ്ത്രമായിരുന്നു എന്റെ പുതപ്പ്…

എന്റെ വളർത്തപ്പൻ ചുള്ളിവിറകു കത്തിച്ചു എന്റെ തണുപ്പകറ്റാൻ നോക്കി… പുൽക്കൂട് സാധിക്കുന്നിടത്തോളം വൃത്തിയായി ഒരുക്കി…
സ്വർഗ്ഗത്തിലെ എന്റെ ശുശ്രൂഷകരായ മാലാഖമാർ എന്നെ ഒന്ന് ശുശ്രൂഷിക്കാൻ അനുവദിക്കൂ എന്ന് പുറത്തു യാചനയുടെ സ്വരത്തിൽ പറയുന്നത് എനിക്ക് കേൾക്കാമായിരുന്നു…

പക്ഷെ മനുഷ്യനായി പിറന്ന എനിക്ക് വേണ്ടത് മനുഷ്യരുടെ കരുതലായിരുന്നു…

എന്റമ്മയുടെ ചെറുകരങ്ങളുടെ സ്പർശനത്തിൽ നിന്നും ഞാൻ സ്വർഗ്ഗത്തിലെ സുരക്ഷിതത്വം അനുഭവിച്ചു…
ആട്ടിടയന്മാരുടെ ഹൃദയത്തിൽ നിന്നുള്ള സ്നേഹം കണ്ടപ്പോൾ അവരുടെ ആത്മാക്കളുടെ സൗന്ദര്യമാണ് ഞാൻ ആ പുൽക്കൂട്ടിൽ കിടന്നു ഞാൻ കണ്ടത്…

ജനനത്തിന്റെ ആദ്യനിമിഷങ്ങളിൽ സൗകര്യക്കുറവുകളോ ദാരിദ്ര്യമോ ഞാൻ കണ്ടില്ല…
തങ്ങൾക്കുള്ളതു ദൈവത്തിനു സമർപ്പിക്കുന്ന മനുഷ്യരെയാണ് ഞാൻ കണ്ടത്… ആ സ്നേഹം മതിയായിരുന്നു എനിക്ക്…

മാലാഖമാർ ആട്ടിടന്മാരോട് പറഞ്ഞത് നിങ്ങൾ കേട്ടോ…
ഭയപ്പെടേണ്ട എന്ന്…

പുൽക്കൂട്ടിൽ ശിശുവായി ഞാൻ കാണപ്പെട്ടെങ്കിലും ഞാൻ ആരാണ് എന്ന് നീ മറക്കരുത് ..

നിന്റെ ദൈവം…
മനുഷ്യരൂപത്തിൽ വന്നു നിന്നെ സ്നേഹിക്കാൻ വന്ന നിന്റെ ദൈവം…

പക്ഷെ അന്നുമുതൽ ഇതാ ഇപ്പോൾ നീ ഇത് വായിക്കുന്ന നിമിഷം വരെ നിന്റെ കൂടെ ഞാൻ ഇരിപ്പുണ്ട്…

എന്റെ അമ്മയും എന്റെ കൂടെ എപ്പോഴും ഉണ്ട്‌ … കാരണം ഞാൻ നിന്നെ പണ്ടേ അമ്മയ്ക്ക് കുഞ്ഞായി നൽകി.. അതാണ് എന്റെ അമ്മയ്ക്ക് നിന്നെ ഇത്രയും കാര്യം..

നിന്റെ ഏതു വിഷമങ്ങളിലും നിന്റെ കൂടെ ഞങ്ങളുണ്ട്… ഏതു ദുർഘട അവസ്ഥയും കടന്നു പോകും.. കാരണം കൂടെ ഞങ്ങളുണ്ട്…നിന്റെ ഏതു വിഷമങ്ങളിലും നിന്റെ കൂടെ ഞങ്ങളുണ്ട്… ഏതു ദുർഘട അവസ്ഥയും കടന്നു പോകും.. കാരണം കൂടെ ഞങ്ങളുണ്ട്…

അത് വേറൊന്നുമല്ല…
പലപ്പോഴും മനുഷ്യർ ആത്മീയ കണ്ണ് കൊണ്ടു കാര്യങ്ങൾ കാണാറില്ല….

അവർ നോക്കുമ്പോൾ സമ്പത്തും പ്രതാപവും അധികാരവും ആണ് ഏറ്റവും വലുത്… എന്നാൽ നിന്നോടിന്നു ഞാൻ പറയുന്നു നിന്റെ കൂടെ നടക്കാൻ എല്ലാ കാര്യങ്ങളിലും നിന്നെ സഹായിക്കാൻ നിത്യതയോളം നിന്നെ രക്ഷിക്കാൻ ഞാൻ ഉണ്ട്‌ എന്നതാണ് ആ സദ്വാർത്ത.. എല്ലാ രക്ഷണീയ കൃത്യങ്ങളിലും സഹകാരിയായ നിന്റെയും എന്റെയും അമ്മയായ മറിയവും കൂടെയുണ്ട്…

ഞങ്ങൾ നിന്നെ ഓരോ നിമിഷവും കാണുന്നു…
നിന്റെ കണ്ണിൽ നീര് പൊടിയും മുമ്പേ ഞങ്ങളുടെ കണ്ണിൽ വെള്ളം നിറയും… കാരണം എന്റെ സാന്നിധ്യം നീ അറിയുന്നില്ലല്ലോ… അമ്മയുടെ സ്നേഹം നിനക്ക് കിട്ടുന്നില്ലല്ലോ…

നീ നിന്റെ ജീവിതം പിറന്നാൾ സമ്മാനമായി എനിക്ക് തരാമോ… വെറുതെ ഏൽപ്പിച്ചാൽ മതിയെന്നേ… ഞാൻ അത് എന്റെ രക്തം കൊണ്ടു അഭിഷേകം ചെയ്യാം… വചനമുത്തുകളാൽ നിറയ്ക്കാം… എന്റെ ആത്മാവിന്റെ തീയഭിഷേകത്താൽ എരിയിക്കാം.. എന്റെ പിതാവിന്റെ കരുണയൊഴുക്കാം..
എന്റെ അമ്മയുടെ മൃദുല കരങ്ങളുടെ ചെറുചൂട് പകരാം…
നീയെന്നും ഒരനുഗ്രഹമായിരിക്കും ഞാൻ കൂടെയുണ്ടെങ്കിൽ..

എന്റെ അമ്മയുടെ സഹായം നിനക്കുണ്ടെങ്കിൽ…

നീ ഒരു കാര്യം മാത്രം ചെയ്യണം…

നീ എല്ലാദിവസവും നിനക്ക് പറ്റുന്നത് പോലെ എന്റെ സാന്നിധ്യം ഒന്നോർക്കണം…
ഒരാൾ സ്നേഹത്തോടെ എപ്പോഴും കൂടെ നടന്നിട്ട് മറ്റെയാൾ തിരിഞ്ഞു നോക്കിയില്ലെങ്കിൽ വിഷമം ആകില്ലേ…. ആ വിഷമം നീ എന്നെ നോക്കാത്തപ്പോൾ എനിക്കും ഉണ്ടാകാറുണ്ട് പലപ്പോഴും… എപ്പോഴും പള്ളിയിൽ പോയി ഇരിക്കണം എന്നല്ല ഞാൻ പറയുന്നത്..

നീ നിന്റെ ജോലി ചെയ്യുമ്പോൾ വീട്ടിലെ കാര്യങ്ങൾ തിടുക്കത്തിൽ ഒതുക്കുമ്പോൾ നിനക്ക് സങ്കടം ഉണ്ടാകുമ്പോൾ നിനക്ക് സന്തോഷം വരുമ്പോൾ എന്റെ ഈശോയെ എന്നൊന്ന് വിളിച്ചേ …

കുരിശിലെ പീഡകളും വേദനകളും അതിദാരുണമായ എന്റെ മുറിവുകളും ഞാൻ ഒരു നിമിഷം മറക്കും ..

നിന്റെ ആ ഒരു വിളി…

അതിനു വേണ്ടി എത്ര മാത്രം ഞാൻ ആഗ്രഹിക്കുന്നു എന്നറിയാമോ ..

സ്നേഹത്തിലായിരിക്കുന്ന രണ്ടു വ്യക്തികൾ തമ്മിലുള്ള ബന്ധമാണ് ഞാനും നീയും തമ്മിൽ ഉള്ളത്…

ശരിക്കും സ്നേഹബന്ധം…

മനുഷ്യാത്മാവും ദൈവവും തമ്മിലുള്ള സ്നേഹബന്ധം…

നിന്റെ വിളി കേൾക്കുമ്പോൾ എന്റെ ഹൃദയം തുടിക്കും..

നീയറിയാതെ നിന്നെ ഞാൻ മാറോടു ചേർക്കുന്നുണ്ട്… ആശ്വസിപ്പിക്കുന്നുണ്ട്… നീ പൊട്ടിച്ചിരിയ്ക്കുമ്പോൾ ഞാനും സഹിക്കാൻ വയ്യാതെ ചിരിക്കുന്നുണ്ട്.. കൂടെ അമ്മയും…

നിന്റെ ഹൃദയം ഞങ്ങളുടെ ഹൃദയങ്ങളോട് ചേർത്തുപിടിച്ചെ…

ഞാൻ അത് ഒട്ടിച്ചു ചേർക്കാം…
പിന്നെ നമ്മൾ ഒന്നായി മാറും..

സ്വർഗത്തിൽ സംഭവിക്കുന്നത് പോലെ…

നിത്യമായ സന്തോഷം പകരുന്ന നിമിഷങ്ങളാണത്…

സമാധാനത്തിന്റെ അതിപാവനമായ നിമിഷങ്ങൾ…
വിശുദ്ധ കുർബാനയിൽ ഞാൻ നീയായി മാറുന്നതുപോലെ നിന്റെ രക്തകോശങ്ങളിലും ശരീരകലകളിലും എന്റെ സാന്നിധ്യം അനുഭവപ്പെടുന്നതുപോലെ നീ നിന്റെ ഹൃദയം എനിക്ക് മനസാലെ തരുമ്പോൾ ഞാൻ അത് പൂർണമായി ഏറ്റെടുക്കും അമ്മയുടെ വിമല ഹൃദയം നിന്റെ പാവം ഹൃദയത്തിനു ചൂടുപകരും..

ദൈവത്തിനായുള്ള നിന്റെ തീക്ഷ്ണത നിന്നിൽ കത്തിജ്വലിക്കുമ്പോൾ അനേകർ നിന്നിൽ നിന്നുള്ള ജ്വാലയിൽ എന്നെ കാണും..

എന്നിലേയ്ക്ക് മടങ്ങി വരും

നീ വലിയ കാര്യങ്ങൾ ഒന്നും ചെയ്യേണ്ട…
നിന്റെ ജീവിതത്തിലെ ചെറിയ കാര്യങ്ങൾ ഏറ്റവും നന്നായി ചെയ്യുക…

ഉദാഹരണത്തിന് ഒരു രാജാവ് വന്നു ഒരു പാത്രം കഴുകിത്തരാമോ എന്ന് ചോദിച്ചാൽ എത്ര ശുഷ്‌കാന്തിയോടെ നീ അത് ചെയ്‍തു കൊടുക്കും… പാത്രം വൃത്തി ആയോ എന്ന് നീ പലവട്ടം നോക്കും..
അതുപോലെ നിനക്ക് പറ്റാവുന്ന രീതിയിൽ ഇത് പോലെ സ്നേഹപൂർവം എല്ലാക്കാര്യങ്ങളും പൂർണതയിൽ ചെയ്യാൻ നോക്കുക.. അത് മാത്രം മതി… മറ്റുള്ളവർ എന്തു ചെയ്യുന്നു എന്ന് നീ നോക്കേണ്ട… നിന്റെ രീതിയിൽ എനിക്കായി നിനക്ക് പറ്റുന്നപോലെ ചെയ്യുക മാത്രം മതി..

നീ അതെല്ലാം എനിക്കായി ചെയ്യുന്നത് … ആ കാര്യം പൂർത്തിയാക്കാൻ നീയെടുക്കുന്ന അധ്വാനങ്ങൾ … ചെറിയ കാര്യം പോലും എനിക്കായി ചെയ്യാൻ നീ കാണിക്കുന്ന വ്യഗ്രത …
ഉറക്കമില്ലാതെ നീയിരുന്നാലോചിച്ചു ചെയ്യുന്ന സ്നേഹപ്രവൃത്തികൾ… ചെറു ജപങ്ങൾ… ഇതൊക്കെ മതി…

നിന്റെ സ്നേഹം എനിക്കനുഭവപ്പെടും… എന്റെ മുറിവേറ്റ ഹൃദയത്തെ ആശ്വസിപ്പിക്കും.. എന്റെ അമ്മയുടെ രക്തക്കണ്ണീർ തുടച്ചുമാറ്റും

നിന്റെ ചെറിയ സഹനങ്ങൾ ആത്മാക്കളെ നേടും … പാപികൾ മാനസാന്തരപ്പെടും.. ശുദ്ധീകരണാത്മാക്കൾ സ്വർഗത്തിലേക്കുയരും …
വിശുദ്ധർ പുഞ്ചിരിക്കും… മാലാഖമാർ ഒരു പുതിയ കീർത്തനം എനിക്കും നിനക്കുമായി ആലപിക്കും..
അത് കൊണ്ടു എന്റെ മാലാഖയുടെ കൂടെ ഞാനും പറയുന്നു…

നീ ഭയപ്പെടേണ്ട…. രക്ഷകൻ ആയ ഞാൻ നിന്റെ കൂടെ ഉണ്ട്‌ .. എല്ലാ അർത്ഥത്തിലും… അങ്ങു സ്വർഗ്ഗത്തിലെത്തുവോളം… എന്തു കാര്യമുണ്ടെങ്കിലും ഇന്നു എന്നോട് പറയൂ … നിനക്ക് എന്നും ഞാൻ ഉണ്ട്‌…

നിന്റെ കാര്യം മുഴുവൻ ഞാൻ നോക്കിക്കൊള്ളാം… ഇന്നു മുതൽ…

അത് കൊണ്ടു എന്റെ മാലാഖയുടെ കൂടെ ഞാനും പറയുന്നു…

നീ ഭയപ്പെടേണ്ട…. രക്ഷകൻ ആയ ഞാൻ നിന്റെ കൂടെ ഉണ്ട്‌ .. എല്ലാ അർത്ഥത്തിലും… അങ്ങു സ്വർഗ്ഗത്തിലെത്തുവോളം… എന്തു കാര്യമുണ്ടെങ്കിലും ഇന്നു എന്നോട് പറയൂ … നിനക്ക് എന്നും ഞാൻ ഉണ്ട്‌…

നിന്റെ കാര്യം മുഴുവൻ ഞാൻ നോക്കിക്കൊള്ളാം… ഇന്നു മുതൽ…

എന്റെ അമ്മയുടെ കൂടെ…

നമ്മളൊന്നിച്ചു ഇനി മുൻപോട്ടു പോകാം ..

നീ ഭയപ്പെടേണ്ട…

ഈശോയുടെ ഈ വാക്കുകൾ നമുക്ക് കേൾക്കാം അനുസരിക്കാം. ഈശോയെ സന്തോഷിപ്പിക്കാം.. നമ്മിൽ നിലനിൽക്കുന്ന സന്തോഷം ഏറ്റു വാങ്ങാം…

ആമേൻ

ഈശോയ്ക്ക് ഞങ്ങളുടെ പിറന്നാളാശംസകൾ…

✨️🌟🎄✨️🌟🎄✨️🎄🌟✨️🎄⭐️✨️🌟✨️🎄⭐️✨️🎄🌟✨️🎄⭐️✨️🎄


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment