Pope Asking Forgiveness for Slapping

Error
This video doesn’t exist

ഫ്രാൻസിസ് പാപ്പ ലോകം മുഴുവനിലുമുള്ള വിശ്വാസികളോട് ക്ഷമ ചോദിച്ചു. ഇന്നലെ രാത്രിയിൽ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ തടിച്ചുകൂടിയ വിശ്വാസികളെ അനുഗ്രഹിച്ച് കടന്നുവരുമ്പോൾ മുൻ നിരയിൽ നിന്നിരുന്ന ഒരു യുവതി പാപ്പായുടെ വലതുകയ്യിൽ പിടിച്ച് തന്റെ അടുത്തേക്ക് വലിച്ചുകൊണ്ട് ഉച്ചസ്വരത്തിൽ എന്തോ പറഞ്ഞപ്പോൾ നടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഫ്രാൻസിസ് പാപ്പയ്ക്ക് ഈ പ്രവർത്തി അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടില്ല. തന്റെ കൈകളിൽ നിന്ന് യുവതി വിടാനായ് പാപ്പ മറുകൈകൾ കൊണ്ട് ഒരു കുഞ്ഞടി കൊടുത്ത് അല്പം ദേഷ്യത്തോടെ മുന്നോട്ട് നടന്നു.

ഇന്ന് വിശ്വാസികളുമായുള്ള പതിവ് പ്രാർത്ഥനക്ക് ഇടയിൽ (അഞ്ചലൂസ് സമയത്ത്) മാർപ്പാപ്പ ക്ഷമ ചോദിച്ചു. ദൈവവചനം വ്യാഖ്യാനിക്കുന്നതിനിടയിൽ അദ്ദേഹം തന്റെ ചുറ്റും കൂടിയിരിയ്ക്കുന്ന വിശ്വാസികളോട് പറഞ്ഞു.. പലപ്പോഴും ക്ഷമ നഷ്ടപ്പെടുക സ്വഭാവികമാണ്. എന്റെ ജീവിതത്തിലും ചിലപ്പോൾ സംഭവിക്കാറുണ്ട്. തുടർന്ന് അല്പം വേദനയോടെ സ്വരം ഇടറിക്കൊണ്ട് “ഇന്നലെ ഞാൻ നൽകിയ മോശം മാതൃകയ്ക്ക് നിങ്ങളോട് ഞാൻ ക്ഷമ ചോദിക്കുന്നു”. എന്ന് പറഞ്ഞപ്പോൾ ചുറ്റും ഉണ്ടായിരുന്ന വിശ്വാസികൾ അല്പം വിസ്മയിച്ചുപോയി. അപ്രതീക്ഷിതമായ് ഉണ്ടായ ഒരു ചെറിയ തെറ്റ് ന്യായികരിക്കാതെ എളിമയോടെ ക്ഷമചോദിക്കുന്ന പാപ്പയുടെ ഏറ്റുപറച്ചിൽ കേട്ടപ്പോൾ പലരുടെയും കണ്ണുകൾ ഈറനണിഞ്ഞു. ഇതിനോടകം ഫ്രാൻസിസ് പാപ്പായുടെ ദേഷ്യപ്പെടുന്ന വീഡിയോ ലോകം മുഴുവൻ വൈറലായ്ക്കൊണ്ടിരിക്കുന്നു..


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment