🌺🌺🌺 *January* 2⃣0⃣🌺🌺🌺
*വിശുദ്ധ ഫാബിയാന്‍ പാപ്പ*
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
*സമൂഹത്തില്‍ വളരെയേറെ ആദരിക്കപ്പെട്ടിരുന്ന ഊര്‍ജ്ജസ്വലനായിരുന്ന പാപ്പായായിരുന്നു റോമാക്കാരനായിരുന്ന വിശുദ്ധ ഫാബിയാന്‍. തന്റെ നീണ്ട അപ്പസ്തോലിക ജിവിതത്തിനിടക്ക് നിരവധി മഹത്തായ കാര്യങ്ങള്‍ നിറവേറ്റുന്നതിനായി ഈ വിശുദ്ധനു കഴിഞ്ഞു. മാക്സിമസ് ത്രാക്സ് ചക്രവര്‍ത്തിയുടെ മതപീഡനങ്ങളില്‍ നിന്നും രക്ഷപ്പെട്ട അദ്ദേഹത്തിന്, പിന്‍ഗാമികളായി വന്ന ചക്രവര്‍ത്തിമാരുടെ കീഴില്‍ സമാധാനപരമായൊരു സഭാജീവിതം നയിക്കുവാന്‍ സാധിച്ചു. വര്‍ദ്ധിച്ചുവരുന്ന ദൈവജനത്തെ നയിക്കുവാനായി തന്റെ പുരോഹിത വൃന്ദത്തെ പുനസംഘടിപ്പിക്കുക എന്നതായിരുന്നു വിശുദ്ധന്‍ ചെയ്ത ആദ്യ പ്രവര്‍ത്തനങ്ങളില്‍ ഒന്ന്. കൂടാതെ സെമിത്തേരികള്‍ വിശാലമാക്കുകയും മനോഹരമാക്കുകയും ചെയ്തു.*
*കാലിക്സ്റ്റസ് സെമിത്തേരിയിലെ ഭിത്തികളില്‍ മനോഹരമായ ചിത്രപണികള്‍ ചെയ്യുവാനും, അതിനു മുകളിലായി ഒരു ദേവാലയം പണിയുവാനും അദ്ദേഹം മുന്‍കൈ എടുത്തു. തുടര്‍ന്നു വന്ന ചക്രവര്‍ത്തിമാര്‍ ക്രിസ്ത്യാനികളെ അവരുടെ ഹിതമനുസരിച്ചു ജീവിക്കുവാന്‍ അനുവദിച്ചിരുന്നതിനാല്‍ വിശുദ്ധന്റെ കീഴില്‍ സഭക്ക് അതിവേഗം വളര്‍ച്ച ലഭിച്ചു.*
*ചക്രവര്‍ത്തിയായ ഡെസിയൂസ് അധികാരത്തില്‍ വന്നതോടെ ഈ സമാധാനാന്തരീക്ഷം തകര്‍ക്കപ്പെട്ടു. ക്രൂരനായ ഡെസിയൂസ് എല്ലാ ക്രിസ്ത്യാനികളും ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിച്ചുകൊണ്ട് വിജാതീയരുടെ ദൈവങ്ങളെ ആരാധിക്കുവാന്‍ കല്‍പ്പിച്ചുകൊണ്ട് ഉത്തരവിറക്കി. ഇത് മൂലം സഭക്ക് നിരവധി വിശ്വാസികളെ നഷ്ടമായി, എന്നിരുന്നാലും നിരവധി പേര്‍ തങ്ങളുടെ വിശ്വാസ സംരക്ഷണത്തിനായി ക്രൂരമായ പീഡനങ്ങള്‍ സഹിക്കുകയും മരണം വരിക്കുകയും ചെയ്തു. ശത്രുക്കള്‍ പാപ്പായെ പിടികൂടുകയും തടവിലിടുകയും ചെയ്തു. ക്രൂരരായ തന്റെ മര്‍ദ്ദകരുടെ കരങ്ങളാല്‍ പാപ്പാ വധിക്കപ്പെട്ടു. കാലിക്സ്റ്റസ് സെമിത്തേരിയിലാണ് വിശുദ്ധനെ അടക്കം ചെയ്തിരിക്കുന്നത്. അന്ന് ക്രിസ്തുവിനെ പ്രതി മരണം ഏറ്റു വാങ്ങിയവരില്‍ ആദ്യത്തെ രക്തസാക്ഷി പാപ്പയായ വിശുദ്ധ ഫാബിയാനാണ്.*
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
*വിശുദ്ധ സെബാസ്ത്യാനോസ്*
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
*സഭ വിശുദ്ധ സെബാസ്ത്യാനോസിനെയും അദ്ദേഹത്തിൻ്റെ രക്തസാക്ഷിത്വത്തെയും ഓർമിക്കുന്ന ദിവസമാണ്.ആദിമസഭയിലെ രക്തസാക്ഷിയായ വിശുദ്ധനാണ് സെബാസ്ത്യാനോസ്.* *അദ്ദേഹത്തിൻ്റെ ജന്മസഥലത്തെ പറ്റിയുള്ള വ്യക്തമായ സൂചനകളില്ലെങ്കിലും, തെക്കൻ ഫ്രാൻസിൽ ജനിക്കുകയും, പിന്നീട് മിലാനിൽ വിദ്യാഭ്യാസം ചെയ്തുവെന്നും കരുതപ്പെടുന്നു. AD 283 ൽ ,* *ഡയോക്ലീഷ്യൻ ചക്രവർത്തി റോമാസാമ്രാജ്യം ഭരിക്കുമ്പോൾ അദ്ദേഹം റോമൻ സൈന്യത്തിൽ ചേർന്നു. ജോലിയിലുള്ള ഉത്സാഹവും കഴിവും അദ്ദേഹത്തെ ചക്രവർത്തിയുടെ അംഗരക്ഷകനായി നിയമിക്കുന്നതിന് കാരണമായി.ഡയോക്ലീഷ്യൻ ക്രിസ്ത്യാനികളെ മതമർദ്ദനത്തിനിരയാക്കുകയും, വിശ്വാസം ത്യജിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന കാലഘട്ടമായിരുന്നു അത്.മാർക്കസ്, മാർസെല്യൻ എന്ന ഇരട്ടസഹോദരൻമാർ പരസ്യമായി റോമൻ ദൈവങ്ങൾക്ക് ആരാധന നടത്താത്തതിനാൽ ജയിലിൽ അടക്കപ്പെട്ടിരുന്നു. ഈ സഹോദരങ്ങളെ ക്രിസ്തീയവിശ്വാസം ത്യജിച്ച് ശിക്ഷയിൽ നിന്നും രക്ഷപ്പെടാൻ ഉപദേശിച്ച് അവരുടെ മാതാപിതാക്കൻമാർ* *ജയിലിലെത്തി. എന്നാൽ സെബസ്ത്യാനോസ് ആ മാതാപിതാക്കളോട് ക്രിസ്തുവിനെ പറ്റി പറയുകയും,അവർ ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തു. തുടർന്ന് അനേകരോട് രഹസ്യമായി സുവിശേഷം പ്രസംഗിച്ച് അവരെ ക്രിസ്തീയവിശ്വാസത്തിലേക്ക് സെബസ്ത്യാനോസ് നയിച്ചു.*
*AD 286 ൽ, ഡയോക്ലീഷ്യൻ ചക്രവർത്തി തൻ്റെ അംഗരക്ഷകരിലൊരൊളായ സെബസ്ത്യാനോസ് ക്രിസ്ത്യാനിയാണെന്നും പലരെയും അയാൾ ക്രിസ്തുമതത്തിലേക്ക് മാറ്റുന്നുവെന്നും മനസിലാക്കി.*
*കോപാകുലനായ ഡയോക്ലീഷ്യൻ സെബസ്ത്യാനോസിനെ പിടിച്ചു കെട്ടി. അമ്പെയ്ത്തിൽ പരിശീലനത്തിനായി അദ്ദേഹത്തിൻ്റെ ശരീരം ഉപയോഗിക്കാൻ ഉത്തരവിട്ടു.* *അനവധി അമ്പുകൾ തറച്ചു കയറിയ ശരീരം , മരിച്ചുവെന്ന് കരുതി പട്ടാളക്കാർ ഉപേക്ഷിച്ചു പോയി. എന്നാൽ, സെബസ്ത്യാനോസിൻ്റെ ശരീരം കണ്ടെത്തിയ റോമിലെ വിശുദ്ധ ഐറിൻ അദ്ദേഹം മരിച്ചിട്ടില്ലെന്ന് കണ്ടെത്തി. വളരെ നാളത്തെ ശുശ്രൂഷകൾക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത സെബസ്ത്യാനോസ് വീണ്ടും ചക്രവർത്തിയുടെ മുൻപിലെത്തി.* *അത്ഭുതപരതന്ത്രനായെങ്കിലും, ഇത്തവണ വിശുദ്ധനെ വെറുതെ വിടാൻ ഡയോക്ലീഷ്യൻ തയ്യാറായില്ല. മരണമുറപ്പാകുന്നത് വരെ പട്ടാളക്കാർ വിശുദ്ധനെ തല്ലിച്ചതച്ചു. ചേതനയറ്റ ശരീരം ലൂസിന എന്ന സ്ത്രീ രഹസ്യമായി മറവു ചെയ്തു.* *ഏകദേശം എൺപത് കൊല്ലങ്ങൾക്കു ശേഷം വിശുദ്ധൻ്റെ ഭൗതികാവശിഷ്ടം കണ്ടെത്തുകയും, റോമിലെ ബസിലിക്കയിലേക്ക് മാറ്റുകയും ചെയ്തു. ജർമനിയിലെ എഡേഴ്സ്ബർഗിലെ ആശ്രമത്തിൽ ഇപ്പോഴും വിശുദ്ധൻ്റെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്നു.*
*സൈനികരുടെയും, കായികതാരങ്ങളുടെയും, രക്തസാക്ഷിയാവാൻ ആഗ്രഹിക്കുന്നവരുടെയും മദ്ധ്യസ്ഥനാണ് വിശുദ്ധ സെബസ്ത്യാനോസ്.*
*കൊടിയ പീഢനങ്ങളെയും* , *ഉയർന്ന സ്ഥാനമാനങ്ങളെയും, മരണത്തെ പോലും തൃണവൽക്കണിച്ച് ക്രിസ്തുവിനു സാക്ഷ്യം വഹിച്ച വിശുദ്ധൻ്റെ ഓർമദിവസം നമ്മൾ ഓർക്കേണ്ടത് നമുക്ക് പകർന്ന് കിട്ടിയ വിശ്വാസത്തിൻ്റെ വിലയാണ്* .
*ഇതര വിശുദ്ധര്‍*
🌺🌺🌺🌺🌺🌺
*1. അയര്‍ലണ്ടിലെ ഫെയിഗിന്‍*
*2. അയര്‍ലണ്ടിലെ മൊളാഗാ*
*3. റോമിലെ സെസനാ ബിഷപ്പായ മൌറൂസ്*
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

Leave a comment