ഗോപാലനും കാലനും

*_ഗോപാലൻ രാവിലെത്തന്നെ തന്റെ പലചരക്കുകടയും തുറന്ന് ആരെങ്കിലും വരുന്നുണ്ടോ എന്ന് പ്രതീക്ഷിച്ച് കാത്തിരിപ്പിലാണ്._*

*_ഇന്ന് മൊബൈൽ ഫോൺ എടുക്കുവാൻ മറന്നു._*
*_അല്ലേൽ അതിൽ തോണ്ടിയിരിക്കാമായിരുന്നു._*
*_പുതുതായി ഒരു ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്._*
*_പണ്ട് പത്താം ക്ലാസ്സിൽ ഒന്നിച്ചു പഠിച്ചവർ ചേർന്ന് ഉണ്ടാക്കിയിരിക്കുന്ന ഒരു ഗ്രൂപ്പാണത്._*

*_ഗോപാലൻ ഗ്രൂപ്പിൽ ആക്ടീവല്ലെങ്കിലും ഇടക്കിടക്ക് അതിൽ ഒന്ന് എത്തി നോക്കിയില്ലെങ്കിൽ എന്തോ ഒരു ബുദ്ധിമുട്ടാണ്._*

*_ഇങ്ങനെ ബോറടിച്ചിരിക്കുമ്പോൾ ഒരു സംഭവമുണ്ടായി_*
*_ഗോപാലനു മുന്നിൽ_*
*_സാക്ഷാൽ കാലൻ പ്രത്യക്ഷപ്പെട്ടു._*

*_കാലൻ വന്നപാടെ വിശേഷമൊക്കെ തിരക്കിയശേഷം പറഞ്ഞു,_*
*_”എന്നാൽ നമുക്ക് പുറപ്പെടാം.”_*

*_ഗോപാലൻ പോകാൻ തയ്യാറല്ലായിരുന്നു. അവൻ കാലനോട് ചോദിച്ചു._*
*_”അല്ലയോ പ്രഭോ,_*
*_എനിക്ക് 48 വയസ്സല്ലേ ആയുള്ളൂ…._*
*_പറയത്തക്ക ഒരു അസുഖവും എനിക്കില്ല…._*
*_പിന്നെ എന്തിനാണ് ഞാനിപ്പോൾ മരിക്കുന്നത്? ഞാനെങ്ങും വരുന്നില്ല…
*അങ്ങ് തിരിച്ചു പൊയ്കൊള്ളൂ*
* കാലൻ ചിരിച്ചു കൊണ്ട് പറഞ്ഞു,
*സുഹൃത്തേ,ഞാൻ യമപുരിയിൽ നിന്ന്‌ പോരുന്ന സമയത്ത്‌
താങ്കളുടെ പേര് എനിക് തന്ന ലിസ്റ്റിൽ ഇല്ലായിരുന്നു,”
*ഇപ്പോഴാണ് ചിത്രഗുപ്തന്റെ മെസ്സേജ് വന്നത് താങ്കളെ കൂട്ടികൊണ്ട് ചെല്ലുവാൻ”*
*താങ്കൾ വീട്ടിൽ നിന്ന് പോന്നപ്പോൾ താങ്കളുടെ മൊബൈൽ ഫോൺ എടുക്കാൻ മറന്നു അല്ലെ?….*
*താങ്കളുടെ ഭാര്യ ആ മൊബൈലിൽ….”
*….താങ്കൾ അയച്ചതും താങ്കൾക്ക് വന്നതുമായ മെസ്സേജുകൾ വായിച്ചു കൊണ്ടിരിക്കുകയാണ്…”
__*ഗോപാലൻ എഴുന്നേറ്റ് തോർത്തുമുണ്ട് കുടഞ്ഞ് തോളത്തിട്ട് കൊണ്ട് പറഞ്ഞു*__*
*…പ്രഭോ,..വാ..പോകാം ഇനി ഒന്നും ആലോചിക്കാനില്ല….*🥴🥴


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment