
അഞ്ച് പ്രധാനസന്ദേശങ്ങൾ
“”””””””””””””””””””””””””””””””
മെജുഗോറിയയിൽ നിന്നും പ. അമ്മ നമ്മുടെ രൂപാന്തരീകരണം ആണ് ആവശ്യപ്പെടുന്നത്. ദാവീദ് ഗോലിയാത്തിനെ വീഴ്ത്തിയ 5 കല്ലുകൾ പോലെ തിന്മയെ വീഴ്ത്താൻ അമ്മ നൽകുന്നു അഞ്ച് കല്ലുകൾ.
1. പ്രാർത്ഥന:- ദിവസവും ജപമാല രഹസ്യങ്ങൾ ധ്യാനിച്ചു കൊണ്ട് ചൊല്ലുക.
2. ഉപവാസം:- എല്ലാ ബുധനാഴ്ചയും വെള്ളിയാഴ്ചയും രോഗികൾ അല്ലാത്തവർ എല്ലാവരും ഉപവസിച്ച് പ്രാർത്ഥിക്കുക.
3. ബൈബിൾ വായന:- ദിവസവും കുടുംബ പ്രാർത്ഥനയിൽ നിർബന്ധമായും ബൈബിൾ വായിക്കണം.
4. കുമ്പസാരം:- എല്ലാ മാസവും കുമ്പസാരിക്കണം. കുമ്പസാരം നിങ്ങളെ ഒരു പുതിയ മനുഷ്യൻ ആക്കി മാറ്റും വിധം അദ്ധ്യാത്മികം ആകട്ടെ.
5. വിശുദ്ധ കുർബാന:-വി. കുർബാന നിങ്ങളുടെ ജീവിതകേന്ദ്രം ആകട്ടെ. യേശുവിന്റെ മുഴുവൻ ജീവിതത്തിലും പങ്കു പറ്റാനും കൃപകൾ സ്വീകരിക്കാനും വിശുദ്ധ കുർബാനയിലൂടെ നമുക്ക് സാധിക്കും.🙏🏻🙏🏻🙏🏻

Leave a comment