Rosary to the Holy Spirit | പരിശുദ്ധാത്മാവിൻ്റെ ജപമാല

Holy Spirit Japamala

പരിശുദ്ധാത്മാവിൻ്റെ ജപമാല

❤❤❤❤❤❤❤❤

1.വിശ്വാസപ്രമാണം
1.സ്വർഗ്ഗ
1.നന്മ
1.ത്രിത്വ

“പരിശുദ്ധാത്മാവ് നിന്റെ മേൽ വരും അത്യുന്നതന്റെ ശക്തി നിന്റെ മേൽ ആവസിക്കും”. (ലൂക്ക 1:35)

1. “ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്നു നിറയണമേ
(10പ്രാവശ്യം) 1.ത്രിത്വ

2. “ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവേ ഞങ്ങളെ നയിക്കണമേ
(10പ്രാവശ്യം) 1.ത്രിത്വ

3. “ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവേ ഞങ്ങളെ ശുദ്ധികരിക്കണമേ
(10പ്രാവശ്യം) 1.ത്രിത്വ

4. ”ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവേ ഞങ്ങളെ ഉജ്ജ്വലിപ്പിക്കണമേ
(10പ്രാവശ്യം) 1.ത്രിത്വ

5. “ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവേ,
അങ്ങേ വരദാനഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കണമേ
(10പ്രാവശ്യം) 1.ത്രിത

പരിശുദ്ധാത്മാവിന്‍റെ ലുത്തിനിയ
❤❤❤❤❤❤❤❤

കർ‍ത്താവേ, അനുഗ്രഹിക്കണേ

മിശിഹായേ, അനുഗ്രഹിക്കണേ

മിശിഹായേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ

മിശിഹായേ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ

സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ,
ഞങ്ങളെ അനുഗ്രഹിക്കണേ

ഭൂലോക രക്ഷിതാവായ പുത്രനായ ദൈവമേ , ഞങ്ങളെ അനുഗ്രഹിക്കണേ

പരിശുദ്ധാത്മാവായ ദൈവമേ,
ഞങ്ങളെ അനുഗ്രഹിക്കണേ

ഏക ദൈവമായ പരിശുദ്ധ ത്രിത്വമേ,
ഞങ്ങളെ അനുഗ്രഹിക്കണേ

പിതാവിനോടും പുത്രനോടും സമനായ പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു
നിറയേണമേ

പിതാവിന്‍റെ വാഗ്ദാനമായ പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു
നിറയേണമേ

ദൈവത്തിന്‍റെ ദാനമായ പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു
നിറയേണമേ

ഭൂമുഖം നവീകരിക്കുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു
നിറയേണമേ

പ്രാവിന്‍റെ രൂപത്തില്‍‌ ഈശോയുടെമേല്‍ ഇറങ്ങിവന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു
നിറയേണമേ

പരിശുദ്ധ അമ്മയില്‍ നിറഞ്ഞുനിന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു
നിറയേണമേ

പന്തക്കുസ്താ ദിവസം ശ്ലീഹന്മാരുടെമേല്‍ ആവസിച്ച് അവരെ ശക്തിപ്പെടുത്തിയ പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു
നിറയേണമേ

ആദിമ ക്രൈസ്തവ സമൂഹത്തില്‍ നിറഞ്ഞുനിന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു
നിറയേണമേ

അടയാളങ്ങളും അദ്ഭുതങ്ങളും പ്രവർത്തിക്കുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു
നിറയേണമേ

യേശുവിന്‍റെ സാക്ഷികളാകാന്‍ ഞങ്ങളെ പഠിപ്പിക്കുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു
നിറയേണമേ

തിരുവചനത്താല്‍ ഞങ്ങളെ വിശു ദ്ധീകരിക്കുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു
നിറയേണമേ

സഭയില്‍ നിര‌ന്തരം വസിക്കുന്ന പരിശുദ്ധാത്മാവേ ,
ഞങ്ങളില്‍ വന്നു
നിറയേണമേ

കൂദാശയിലൂടെ ഞങ്ങളെ ശക്തിപ്പെടുത്തുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു
നിറയേണമേ

പ്രാര്‍ത്ഥിക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു
നിറയേണമേ

പ്രലോഭനങ്ങളെ അതിജീവിക്കുവാന്‍ ശക്തിതരുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു
നിറയേണമേ

ഞങ്ങള്‍ക്ക് പാപബോധം തരുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു
നിറയേണമേ

ഞങ്ങള്‍ക്ക് നീതിബോധം തരുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു
നിറയേണമേ

ന്യായവിധിയെക്കുറിച്ച് ഞങ്ങളെ ബോധ്യപ്പെടുത്തുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു
നിറയേണമേ

സത്യത്തിന്‍റെ പൂര്‍ണതയിലേക്ക് ഞങ്ങളെ നയിക്കുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു
നിറയേണമേ

ഞങ്ങള്‍ക്ക് സമൃദ്ധമായി ജീവന്‍ തരുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളില്‍ വന്നു
നിറയേണമേ

ബോധജ്ഞാനത്തിന്‍റെ അരൂപിയായ പരിശുദ്ധാത്മാവേ ,
ഞങ്ങളെ നയിക്കേണമേ

ജ്ഞാനത്താല്‍
നിറയ്ക്കുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളെ നയിക്കേണമേ.

ബുദ്ധിയുടെ ദിവ്യപ്രകാശമായ പരിശുദ്ധാത്മാവേ,
ഞങ്ങളെ നയിക്കേണമേ

വിവേകത്തിന്‍റെ ഉറവിടമായ പരിശുദ്ധാത്മാവേ,
ഞങ്ങളെ നയിക്കേണമേ

ആത്മശക്തിയുടെ കതിരുകൾ ഏകുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളെ നയിക്കേണമേ

അറിവിന്‍റെ പ്രകാശമായ പരിശുദ്ധാത്മാവേ,
ഞങ്ങളെ നയിക്കേണമേ

ഭക്തിയുടെ ചൈതന്യമാകുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളെ നയിക്കേണമേ

ദൈവഭയത്തിന്‍റെ പ്രതീകമാകുന്ന പരിശുദ്ധാത്മാവേ,
ഞങ്ങളെ നയിക്കേണമേ

വിശ്വാസത്തിന്‍റെയും,പ്രത്യാശയുടെയും ആത്മാവേ ,
ഞങ്ങളേ വിശുദ്ധികരിക്കേണമേ

സ്നേഹത്തിന്‍റെയും,
സന്തോഷത്തിന്റെയും
ആത്മാവേ ,
ഞങ്ങളേ വിശുദ്ധികരി ക്കേണമേ

സമാധാനത്തിന്‍റെയും,ക്ഷമയുടെയും ആത്മാവേ,
ഞങ്ങളേ വിശുദ്ധികരി്ക്കേണമേ

ദയയുടെയും,
നന്മയുടെയും
ആത്മാവേ ,
ഞങ്ങളേ വിശുദ്ധികരിക്കേണമേ

വിശ്വസ്തതയുടെയും,
സൗമ്യതയുടെയും, ആത്മസംയമനത്തിന്‍റെയും ആത്മാവേ, ഞങ്ങളേ വിശുദ്ധികരിക്കേണമേ

എളിമയുടെയും,ഐക്യത്തിന്‍റെയും ആത്മാവേ,
ഞങ്ങളേ വിശുദ്ധികരിക്കേണമേ

വിശുദ്ധിയുടെയും,ദൈവമക്കളുടെയും ആത്മാവേ,
ഞങ്ങളേ വിശുദ്ധികരിക്കേണമേ

തിരുസഭയുടെ സംരക്ഷകനെ,
ദൈവകൃപകളുടെ ഉറവിടമേ
ഞങ്ങളേ വിശുദ്ധികരിക്കേണമേ

വേദനകളുടെ ആശ്വാസമേ
ഞങ്ങളേ വിശുദ്ധികരിക്കേണമേ

നിത്യമായ പ്രകാശമേ,
ജീവന്‍റെ ഉറവയെ,
ഞങ്ങളേ വിശുദ്ധികരിക്കേണമേ

ഞങ്ങളുടെ ആത്മാവിന്‍റെ അഭിഷേകമേ,
മാലാഖമാരുടെ സന്തോഷമേ,
ഞങ്ങളേ വിശുദ്ധികരിക്കേണമേ

പ്രവാചകന്മാരുടെ പ്രചോദനമേ,
അപ്പൊസ്തോലന്മാരുടെ അധ്യാപകനെ,
ഞങ്ങളേ വിശുദ്ധികരിക്കേണമേ

രക്തസാക്ഷികളുടെ ശക്തികേന്ദ്രമേ,
സകല വിശുദ്ധരുടേയും ആനന്ദമേ,
ഞങ്ങളേ വിശുദ്ധികരിക്കേണമേ

കരുണാമയനായ പരിശുദ്ധാത്മാവേ,
ഞങ്ങളുടെമേല്‍ കനിയണമേ

കരുണാമയനായ പരിശുദ്ധാത്മാവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ

കരുണാമയനായ പരിശുദ്ധാത്മാവേ, ഞങ്ങളേ അനുഗ്രഹിക്കണേ

പ്രാര്‍ത്ഥിക്കാം

പിതാവിനോടും പുത്രനോടും ,സമനായ ദൈവവും സകലത്തെയും പവിത്രികരിക്കുന്ന ആശ്വാസദായകനുമായ പരിശുദ്ധാത്മാവേ,
അങ്ങേ ദാസരായ ഞങ്ങളുടെ ഹൃദയങ്ങളെ അങ്ങ് പവിത്രീകരിക്കണമേ. അങ്ങ് ഉന്നതനായ ദൈവത്തിന്‍റെ ദാനവും,ജീവനുള്ള ഉറവയും, അഗ്നിയും, സ്നേഹവും ,ആത്മീയ അഭിഷേകവുമാകുന്നു.അങ്ങ് പിതാവായ ദൈവത്തിന്‍റെ വാഗ്ദാനവും , ഏഴുവിധ ദാനങ്ങളോടു കൂടിയവനുമാകുന്നു. അങ്ങേ ദാനങ്ങളാലും, വരങ്ങളാലും , ഫലങ്ങളാലും ഞങ്ങളെ സമ്പന്നരാക്കണമേ. വിചാരങ്ങളില്‍ നൈര്‍മല്യവും, സംസാരത്തില്‍ വിനയവും, പ്രവര്‍ത്തികളില്‍ വിവേകവും, ഞങ്ങള്‍ക്ക് പ്രദാനം ചെയ്യണമേ. ക്ലേശങ്ങളില്‍ സ്ഥൈരൃവും, സംശയങ്ങള്‍ അകറ്റാന്‍ വിശ്വാസവും, ജീവിത നൈരാശ്യങ്ങളിൽ പ്രത്യാശയും, മറ്റുള്ളവരില്‍ അങ്ങയെ ദര്‍ശി ക്കുവാന്‍ സ്നേഹവും ഞങ്ങള്‍ക്ക് പ്രദാനം ചെയ്യണമേ.

സർവശക്തനായ ദൈവത്തോടും, ഏകജാതനായ പുത്രനോടും കൂടി എന്നെന്നും ജീവിച്ചു വാഴുന്ന അങ്ങേക്ക് സ്തുതിയും, മഹത്വവും കൃതജ്ഞതയും എന്നെന്നും ഉണ്ടായിരിക്കട്ടെ ആമ്മേന്‍..


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

3 responses to “Rosary to the Holy Spirit | പരിശുദ്ധാത്മാവിൻ്റെ ജപമാല”

  1. bincy143thomas@gmail.com Avatar
    bincy143thomas@gmail.com

    I have got new new life styles

    Liked by 1 person

  2. Thank you so much for uploading this prayer…
    Eesho anugrahikkyatte…☺️

    Liked by 1 person

  3. എനിക്ക് മനസ്സിന് സന്തോഷം ഉണ്ട്

    Liked by 1 person

Leave a comment