രണ്ടാം ക്രിസ്തു എന്നറിയപ്പെടുന്ന വി. ഫ്രാന്‍സീസ് അസ്സീസി എന്നും യുവാക്കൾക്ക് പ്രചോദനം തന്നെയാണ്. അസീസിലെ പട്ടു വസ്ത്ര വ്യാപാരിയായ പീറ്റർ ബെർണാഡിന്റെ മകനായി 1181ൽ ഫ്രാന്‍സീസ് ജനിച്ചു. കൗമാര പ്രയാത്തിൽ തന്നെ ആത്മീയതയുടെ തീക്ഷ്ണത മൂലൃം ജീവിതത്തിൽ പകർത്താൻ അദ്ദേഹത്തിന് വളരേ വേഗം സാധിച്ചു. തന്റെ അയൽപട്ടണമായ പെറുജീയയെ ചെറുക്കാൻ ഫ്രാൻസീസാണ് പങ്കെടുത്തിരുന്നത്. എന്നാൽ യാദൃശ്ചികമായി പെറുജീയ വിജയിക്കുകയും അദ്ദേഹത്തെ തടവിലാക്കുകയും അത് മൂലം രോഗബാധിതനായി തീരുകയും ചെയ്തു. അങ്ങനെ ജീവിതത്തിന്റെ ഛായങ്ങളെ മനസ്സിലാക്കി ദാരിദ്ര്യത്തെ സ്നേഹിച്ചും, സ്വീകരിച്ചും സ്വന്തമാക്കി. തന്റെ ഏകാന്ത ജീവിതത്തെ തടസപ്പെടുത്തുന്ന എല്ലാ ആഢംബരങ്ങളും പൂര്‍ണമായും തൃജിച്ച് വിരക്തിയുടെയും,ഏകാന്ത ധ്യാനത്തിന്റെയും പാത പിന്തുടർന്നു.
പരമ പ്രധാനമായ ഒരു ദൗത്യമാണ് പൗരോഹിതൃ ജീവിതം. മനുഷ്യ ജീവിതങ്ങളെ നിതൃ രക്ഷയിലേക്ക് ഉയർത്തുക എന്ന അതി ശ്രേഷ്ഠമായ ഉത്തരവാദിത്വം ഓരോ പുരോഹിതനുമുണ്ട്. കണ്ണും,കാതും തുറന്ന് മനുഷ്യ ജീവിതങ്ങളെ നേർവഴിക്ക് നയിക്കുക എന്നുള്ള ഉടമ്പടിയാണ് ഓരോ സമർപ്പിതന്റെയും. അതിന്റെ ഉത്തമ മാതൃകയാണ് വി. ഫ്രാന്‍സീസ് അസീസി. നമ്മുക്ക് ഏവർക്ക്ും സ്വീകരിക്കുവാനും ,ഉറക്കൊളളുവാനും കഴിയുന്ന ആദ്ധാത്മീയ ജീവിതമാണ് പുണൃവാന്റെത്. ഇന്ന് ഈ ലോകത്തിന്റെ പാപങ്ങളെ ചെറുക്കുവാനും,പരിഹരിക്കുവാനും ഈ വിശുദ്ധന്റെ ജീവിതം നമുക്ക് ഏവർക്കും സഹായകരമാണ്. വി. ഫ്രാന്‍സീസ് അസീസിയെ നാം രണ്ടാം ക്രിസ്തുവെന്ന് എന്തു കൊണ്ടാണ് വിശേഷിപ്പിക്കുന്നത്.???????? ദൈവത്തെ പ്രാപിക്കണമെങ്കിൽ കരുണയെ സ്വീകരിക്കണം. ദൈവത്തിന്റെ കണ്ണുകളിലെ വിശുദ്ധിയെ സ്വന്തമാക്കണമെങ്കിൽ ഉന്നതമായ സ്ഥാനം കരുണ മാത്രമാണ്. ദാരിദ്ര്യത്തിലും,സഹനങ്ങളിലുമാണ് ക്രിസ്തുവിനെ കണ്ടെത്താൻ കഴിയുക. വി. ഫ്രാന്‍സീസ്…
View original post 92 more words

Leave a comment