💧☀ ചിന്താ പ്രഭാതം☀💧
മേഘങ്ങളിൽ നിന്നു വീഴുന്ന മഴത്തുള്ളി ശുദ്ധമായ കൈകളിലാണ് പതിക്കുന്നതെങ്കിൽ അത് കുടിക്കുവാൻ പറ്റും.
പകരം ഓവുചാലിലാണെങ്കിൽ പാദം കഴുകാൻ പോലും യോഗ്യമല്ല.
ആ മഴത്തുള്ളിചുട്ടു പൊള്ളുന്ന ഒരു ലോഹത്തിലാണ് വീഴുന്നതെങ്കിൽ ബാഷ്‌പീകരിച്ച് ഇല്ലാതാകും.
പതിക്കുന്നതൊരു താമരയിലാണെങ്കില പവിഴം പോലെ തിളങ്ങും.
ഒരു മുത്തുച്ചിപ്പിയിലാണെങ്കിലോ അതൊരു പവിഴം തന്നെയാകും.
ഓർക്കുക മഴത്തുള്ളി എപ്പോഴും ഒന്നുതന്നെയായിരുന്നു.
അത് പതിക്കുന്ന പ്രതലങ്ങളാണ് വ്യത്യസ്തം.
ഒരാൾ ആരുമായി ചാങ്ങാത്തം കൂടുന്നുവോ അതനുസരിച്ച് അയാളുടെ നിലനില്പിലും, സ്വഭാവത്തിലും, മൂല്ല്യത്തിലും വ്യത്യാസമുണ്ടാകുന്നു. നല്ല ചങ്ങാതികളാകട്ടെ നമ്മുടെ കൈമുതൽ.
🌹ശുഭദിനം🌹
Discover more from Nelson MCBS
Subscribe to get the latest posts sent to your email.

Leave a comment