*”ദൈവമേആശ്രയം നീമാത്രമേ…..*🙏🏻🙏🏻
”ഭയപ്പെടേണ്ടാ, ഞാൻ നിന്നോടുകൂടെയുണ്ട്.
സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലതു കൈകൊണ്ടു ഞാൻ നിന്നെ താങ്ങി നിർത്തും ”(ഏശയ്യ 41:10)
എല്ലാ മനുഷ്യരിലും
ഭയമെന്ന വികാരമുണ്ട്…
ഭയത്തിലൂടെ കടന്നുപോയ അനേകം പൂർവ്വപിതാക്കളെക്കുറിച്ച് നാം വിശുദ്ധ ഗ്രന്ഥത്തിൽ വായിക്കുന്നുമുണ്ട്…
”അബ്രാം ഭയപ്പെടേണ്ടാ. ഞാൻ നിനക്കു പരിചയാണ്. നിന്റെ പ്രതിഫലം വളരെ വലുതായിരിക്കു”മെന്ന് (ഉല്പത്തി 15:1) ദൈവം അബ്രഹാമിനോട് പറയുന്നു…..
യഹോവ ഇസഹാക്കിന് പ്രത്യക്ഷനായി ഇപ്രകാരം അരുളിച്ചെയ്തു:
”നീ ഭയപ്പെടേണ്ട, ഞാൻ നിന്നോടുകൂടെയുണ്ട്.
എന്റെ ദാസനായ അബ്രാഹത്തെപ്രതി ഞാൻ നിന്നെ അനുഗ്രഹിക്കും; നിന്റെ സന്തതികളെ വർദ്ധിപ്പിക്കുകയും ചെയ്യും”(ഉല്പത്തി 26:24).
”ഭയമോ പരിഭ്രമമോ വേണ്ടായെന്ന് ജോഷ്വായോട് അരുളിച്ചെയ്തുകൊണ്ട് (ജോഷ്വാ. 8:1)തന്റെ ദാസന്മാർ ഭയന്നുവിറച്ചപ്പോഴെല്ലാം ദൈവം അവരെ ധൈര്യപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതായും നമ്മൾ വിശുദ്ധ ഗ്രന്ഥത്തിൽ വായിക്കുന്നു….
പക്ഷേ, ഭയം നമ്മെ പിടികൂടുന്ന നിമിഷങ്ങളിൽ എന്തുചെയ്യണമെന്നറിയാതെ നാമോരോരുത്തരും വിഷമിക്കുന്നു….
എന്നാൽ നമ്മുടെ കർത്താവ് ഇപ്രകാരം നമുക്കൊരു വാക്ക് നൽകുന്നു:
”ഭയപ്പെടേണ്ടാ, ഞാൻ നിന്നോടുകൂടെയുണ്ട്.
സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലതു കൈകൊണ്ടു ഞാൻ നിന്നെ താങ്ങി നിർത്തും ”(ഏശയ്യ 41:10)
”എന്റെ മകനേ/മകളേ, നീ ഭയപ്പെടേണ്ട…!!! ഞാൻ നിന്നോടു കൂടെയുണ്ടെന്ന് പറയുവാൻ സ്നേഹസമ്പൂർണനായ ഒരു പിതാവിന് മാത്രമേ സാധിക്കുകയുള്ളൂ…..
ജീവിതത്തിൽ പലപ്പോഴും ഭയം പിടി കൂടിയ നിമിഷങ്ങളിൽ മരണവക്കിലെത്തിയ അവസരങ്ങളിലെല്ലാം എന്റെ ഉത്തമസ്നേഹിതനായിരുന്ന യേശു എന്നോടുകൂടെയിരുന്ന് എന്നെ ആശ്വസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ധൈര്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്…. കണ്ണുനീരോടു കൂടെ ദൈവത്തെ അന്വേഷിക്കുവാൻ കർത്താവ് എന്നെ സഹായിച്ചു…..
”കർത്താവ് എന്റെ പക്ഷത്തുണ്ട്, ഞാൻ ഭയപ്പെടുകയില്ല; മനുഷ്യന് എന്നോട് എന്തുചെയ്യാൻ കഴിയും? ”എന്ന് സങ്കീർത്തനക്കാരൻ ധൈര്യപ്പെടുത്തിക്കൊണ്ട് ഒരു മറുചോദ്യത്തിന്റെ ഉത്തരം കൂടി പറയുന്നു…. (സങ്കീർത്തനങ്ങൾ 118:6)
പ്രിയപ്പെട്ടവരേ, ഒരിക്കലും ഭയത്തിന് നമ്മുടെ മനസ്സിനുള്ളിൽ സ്ഥാനം നൽകരുത്…! ദൈവത്തെ മാത്രം ഭയപ്പെടുവിൻ…!!കർത്താവിനെ മുറുകെപ്പിടിക്കുമ്പോൾ അവൻ നമ്മെ വഴിനടത്തും….!!!
ഈ ലോകത്തിൽ അവൻ നമ്മെ ഒരിക്കലും അനാഥരായി വിടുകയില്ല….
ദൈവഭയമുള്ളവരുടെ ജീവിതത്തിൽ ദൈവം സകല നന്മകളും ചൊരിയും….
തന്നെ ഭയപ്പെട്ട് തന്റെ വഴികളിൽ ചരിക്കുന്ന ഒരുവനെയും ദൈവം ഒരുനാളും തള്ളിക്കളയുകയില്ല….
എപ്പോഴും കർത്താവ് നമ്മോടുകൂടെയുണ്ട്….
അവൻ നമ്മെ ഒരിക്കലും കൈവിടുകയില്ല…
ജീവിതം ഇന്ന് വലിയ പ്രയാസത്തിലൂടെ കടന്നു പോകുമ്പോൾ പരിഭ്രമിക്കാതെ ശാന്തരായി നമുക്ക് പ്രാർത്ഥിക്കാം…..
കർത്താവേ,
ഞാൻ അഭിമുഖീകരിക്കുന്ന പലവിധമായ പ്രശ്നങ്ങളാൽ എന്റെ മനസ്സ് കലങ്ങി മറിഞ്ഞിരിക്കുന്നു….
കർത്താവേ, അങ്ങേയ്ക്ക് ഭയന്ന് അങ്ങയുടെ വഴികളിൽ മാത്രം ജീവിക്കുവാൻ എനിക്ക് കൃപ നൽകേണമേ….
ഏത് പ്രതികൂല സാഹചര്യത്തിലും അങ്ങയുടെ സമാധാനത്താൽ നിറഞ്ഞ് അവയെ തരണം ചെയ്യുവാൻ അങ്ങ് എന്നെ സഹായിക്കേണമേ….
ഞാൻ അങ്ങയുടെ പൈതലാകുന്നുവല്ലോ…. കർത്താവേ, എന്നോട് മനസ്സലിയേണമേ…..
അങ്ങയുടെ സന്നിധിയിൽ ഞാൻ എന്നെ സമർപ്പിക്കുന്നു…..
ആമേൻ….

Leave a comment