Daily Saints in Malayalam – February 20

🌷🌷🌷 *February* 2⃣0⃣🌷🌷🌷
*ടൂര്‍ണായിലെ വിശുദ്ധ എലിയൂത്തേരിയൂസ്*
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

*ഫ്രാന്‍സിലെ ടൂര്‍ണായിലായിരുന്നു വിശുദ്ധ എലിയൂത്തേരിയൂസിന്റെ ജനനം. പ്രാരംഭ കാലഘട്ടത്തിലെ വിശുദ്ധരില്‍ ഒരാളായിരിന്ന പ്ലേട്ടണാല്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവരായിരുന്നു വിശുദ്ധ എലിയൂത്തേരിയൂസിന്റെ മാതാപിതാക്കള്‍. 486-ല്‍ വിശുദ്ധന്‍ ടൂര്‍ണായിലെ മെത്രാനായി അഭിഷിക്തനായി. വിശുദ്ധന്റെ പ്രബോധനങ്ങള്‍ വഴി ഫ്രാന്‍സിലെ വിഗ്രഹാരാധകരായ പുരോഹിതന്‍മാരും ദൈവനിഷേധികളും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു.*

*ഒരിക്കല്‍ ചെറുപ്പക്കാരിയായ ഒരു പെണ്‍കുട്ടി വിശുദ്ധനില്‍ അനുരക്തയായി. മെത്രാന് ഇക്കാര്യത്തില്‍ യാതൊരു പങ്കും ഇല്ലായിരുന്നു. ഇതറിഞ്ഞ പെണ്‍കുട്ടി രോഗിയാവുകയും അധികം താമസിയാതെ ബോധം നഷ്ട്ടപ്പെട്ട അവസ്ഥയിലാവുകയും ചെയ്തു. അവളുടെ പിതാവിനോടു ക്രിസ്തുമതം സ്വീകരിക്കുമെന്ന് വാഗ്ദാനം ചെയ്യുകയാണെങ്കില്‍ താന്‍ അവളുടെ രോഗം ഭേദമാക്കാമെന്ന് വിശുദ്ധന്‍ ഉറപ്പ് കൊടുത്തു. എന്നാല്‍ അവളുടെ അസുഖം ഭേദമായെങ്കിലും അവളുടെ പിതാവ് വാക്കുപാലിക്കുവാന്‍ സന്നദ്ധത കാണിച്ചില്ല. അതിനാല്‍ വിശുദ്ധ എലിയൂത്തേരിയൂസ് ആ പ്രദേശത്ത് പ്ലേഗ് ബാധ വരുത്തുകയും തന്മൂലം തന്റെ വാഗ്ദാനം പാലിക്കാതിരുന്ന ആ മനുഷ്യന്‍ ഉടന്‍തന്നെ അനുതപിച്ചു ക്രിസ്തുവില്‍ വിശ്വസിച്ചതായും ഐതിഹ്യമുണ്ട്.*

*ആ പ്രദേശത്തെ ദൈവവിരോധികളായ അവിശ്വാസികള്‍ ഏല്‍പിച്ച മുറിവുകളാലാണ് വിശുദ്ധന്‍ മരണപ്പെട്ടത്. 532 ജൂലൈ 1നാണ് വിശുദ്ധന്‍ മരണമടഞ്ഞത്. വിശുദ്ധനെ കുറിച്ചുള്ള ഭൂരിഭാഗം തെളിവുകളും തിരുശേഷിപ്പുകളും 1092-ല്‍ ഉണ്ടായ ഒരു വന്‍ അഗ്നിബാധയില്‍ കത്തി നശിച്ചുപോയി. ഈ വിശുദ്ധന്റേതായി പറയപ്പെടുന്ന പ്രബോധനങ്ങളില്‍ ക്രിസ്തുവിന്റെ അവതാരമെടുക്കലിനേയും, ജനനത്തേയും, മംഗളവാര്‍ത്തയേയും കുറിച്ചുള്ളവയൊസഹികെയുള്ളവക്കൊന്നിനും മതിയായ ആധികാരികതയില്ല (Benedictines, Bentley, Encyclopedia, Husenbeth). ആരാധനയില്‍ പൂജ്യവസ്തുവിന്റെ പാത്രവുമേന്തി നില്‍ക്കുന്ന രീതിയിലും, മുറിവേറ്റ സൈനികര്‍ക്കും പാവങ്ങള്‍ക്കുമിടയില്‍ പൂജ്യവസ്തുവിന്റെ പാത്രവുമേന്തി നില്‍ക്കുന്ന വിശുദ്ധനെ യേശു അനുഗ്രഹിക്കുന്നതായും, ചമ്മട്ടികൊണ്ടുള്ള അടിയില്‍ നിന്നും വിശുദ്ധനെ ഒരു മാലാഖ രക്ഷിക്കുന്നതായുമാണ് വിശുദ്ധ എലിയൂത്തേരിയൂസിനെ കലാകാരന്‍മാര്‍ ചിത്രീകരിച്ചിട്ടുള്ളത്‌.*

*ഇതര വിശുദ്ധര്‍*
🌷🌷🌷🌷🌷🌷

*1. വി. ക്ലാരയുടെ സഹോദരീ പുത്രിയായ അമാത്താ*

*2. അയര്‍ലന്‍റിലെ ബോള്‍കാന്‍*

*3. സ്കൊട്ടിലെ കോള്‍ഗാന്‍*

*4. ഓര്‍ലീന്‍സ്‌ ബിഷപ്പായ എവുക്കേരിയൂസ്*

*5. മേസ്ത്രിക്ട് ബിഷപ്പായ ഫാന്‍കൊ*
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment