ഈശോ എന്നെ സ്നേഹിക്കുന്നു
എന്നിൽ വാഴാൻ ആശിക്കുന്നു
എന്നിലെ തിന്മകൾ നീക്കി
തൻ മകനാക്കാൻ വിളിക്കുന്നു
(ഈശോയെ എന്നെ )
ഹൃദയം തുറന്നിടാം
അനുദിനം സ്തുതി പാടാം
അഴുകിയ ചിന്തകൾ മാറ്റി എൻമാനസം
തവ തിരുപാഥേ സമർപ്പിക്കാം (2)
നീ വരുമ്പോൾ എൻ ഉള്ളം
എത്ര മാധുര്യം എൻ നാഥാ
നിന്നെ ഒഴിഞ്ഞ് എന്റെ ഉള്ളം
അത്രമേൽ ശൂന്യം എൻ നാഥാ .. (2)
(ഹൃദയം തുറന്നിടാം ]
ആരാരും ഏകാത്ത സ്നേഹം
നീ എനിക്ക് ഏകി എൻ നാഥാ
തൂമഞ്ഞു പോലെ എന്നുള്ളം
വെൺമയാക്കിടുക എൻ നാഥാ (2)
(ഈശോ എന്നെ )
Texted by Leema Emmanuel

Leave a comment