*അമ്പതുനോമ്പ്*
*ദിവസം 2*
*ചാരം പൂശൽ
അഹന്തയാൽ അവനിൽ നിന്ന് അകന്നുപോയ ജനത്തിന്റെ
തിരിച്ചുവരവിന്റെ വഴികളിൽ
ചാരം പൂശലുകളുടെ ചരിത്രമുണ്ട്…
നീ മണ്ണാണ് എന്ന ബോധ്യം കൊണ്ട്
അഹന്തയെ പരാജയപ്പെടുത്തണമെന്ന
ഓർമ്മപ്പെടുത്തൽ അതിലുണ്ട്…
അറിവിന്റെ, അഹം ബോധത്തിന്റെ നെറ്റിയിൽ
ചാരം പൂശാം,
വിശുദ്ധ കുരിശ്…
കുരിശിൽ മരിച്ച ദൈവപുത്രന്റെ
വിനയത്തിന്റെ ധ്യാനത്താൽ
നിന്റെ അഹന്ത പരാജയപ്പെടട്ടെ…
മനുഷ്യാ, നീ മണ്ണാണ്…
മണ്ണിലേക്ക് മടങ്ങേണ്ടവൻ…
കുരിശാണ് നിന്റെ പാഠശാല…
കുരിശിലാണ് നിന്റെ രക്ഷയും…✝️

Leave a comment