അമ്പതുനോമ്പ്: ദിവസം 3

*അമ്പതുനോമ്പ്*
*ദിവസം 3*
ഉത്‌ഥാനവഴിയിലെ 50 സ്ഥലങ്ങൾ
മൂന്നാം സ്ഥലം : എൻ്റെ പ്രലോഭനങ്ങളുടെ തിരിച്ചറിവിനായി ഞാൻ എളിമപ്പെടുന്നു…
ജീവിതത്തിലെ പ്രലോഭനങ്ങൾ ഏവയെന്നു തിരിച്ചറിയുന്നതായിരിക്കാം പ്രലോഭനങ്ങളെ അതിജീവിക്കുന്നതിലും ശ്രമകരമായത്…
നമുക്ക് ഏറ്റവും ആവശ്യമെന്നു തോന്നുന്ന രൂപത്തിൽ… ഏറ്റവും പ്രിയപ്പെട്ടതാക്കി മാറ്റാൻ കൊതിക്കുന്ന ഭാവത്തിൽ.. പ്രലോഭകൻ നമ്മെ സമീപിക്കാം.. നന്മതിന്മളെ തിരിച്ചറിയാൻ ഇന്നു വരെ സമ്പാദിച്ചെന്നു കരുതി അഹങ്കരിക്കുന്ന പുണ്യങ്ങൾ മതിയോ….?? പ്രലോഭനങ്ങളെ അതിജീവിച്ച മനുഷ്യപുത്രന് മുന്നിൽ തിരിച്ചറിവുകളുടെ ദൈവാനുഭവത്തിനായി സ്വയം നമുക്ക് എളിമപ്പെടാം…


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment