വി. ഫൗസ്റ്റീനയുടെ ഡയറി – ഖണ്ഡിക: 539

🍁🍂🍁🍂🍁🍂🍁🍂🍁🍂

ദൈവം നമ്മെ വിളിച്ചിരിക്കുന്നത് അവിടുത്തെ കാരുണ്യത്തിൽ പങ്കുകാരാകാൻ മാത്രമല്ല, അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ട ആൽമാക്കളെ മുതൽ ഒരിക്കലും അവിടുത്തെ അറിഞ്ഞിട്ടില്ലാത്ത ആൽമാക്കളെ വരെ ഗാഢമായി സ്നേഹിച്ചുകൊണ്ട് അവിടുത്തെ കരുണ പകർന്ന് നൽകുവാൻ കൂടിയാണ്.
പ്രാർത്ഥനയും ഇന്ദ്രിയനിഗ്രഹവും വഴി ഏറ്റവും അപരിഷ്‌കൃതരും അവിശ്വാസികളുമായവരുടെ ഇടയിലേക്ക് പോലും കടന്നു ചെല്ലുവാൻ മിഷനറിമാർക്ക് നമ്മൾ വഴി ഒരുക്കികൊടുക്കണം.

യുദ്ധത്തിൽ മുന്നണിപ്പോരാളികൾക്ക് എല്ലാ സഹായവും ബലവും നൽകുന്ന പിന്നണി സൈന്യത്തിന്റെ സഹകരണമില്ലാതെ യുദ്ധം ചെയ്യാൻ സാധിക്കുകയില്ല. അതുപോലെ മിഷനറിമാർക്ക് നമ്മുടെ പ്രാർത്ഥനകളും പരിത്യാഗജീവിതവും വഴി പിന്നണി സൈന്യമായി നാം മാറണം. അതിനാൽ നാം ഓരോരുത്തരും പ്രേഷിത ചൈതന്യത്തിൽ സമുന്നതരായിരിക്കണം.

*ഖണ്ഡിക: 539*
*(വി. ഫൗസ്റ്റീനയുടെ ഡയറി)*

🍁🍂🍁🍂🍁🍂🍁🍂🍁🍂🍁


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment