അമ്പതുനോമ്പ് – നാലാം ദിവസം

*അമ്പതുനോമ്പ്*
*നാലാം ദിവസം*

ശുദ്ധീകരിക്കപ്പെടാനായി പുറംമോടികൾ മാറ്റികൊടുക്കുന്നു..
അതിവിശുദ്ധമായി കാത്തുസൂക്ഷിക്കേണ്ട ഹൃദയമാകുന്ന ദൈവാലയത്തെ അശുദ്ധിയുടെ പണിശാലയാക്കി മാറ്റാൻ, മനുഷ്യാ നിനക്ക് അധികാരം നൽകിയത് ആര്…? പരിശുദ്ധിയുടെ മറവിൽ അനീതിയുടെ ക്രയവിക്രയങ്ങൾ നടത്തുന്നുവെങ്കിൽ സൂക്ഷിച്ചു കൊള്ളുക.. സംവത്സരങ്ങൾ കൊണ്ട് നീ പടുത്തുയർത്തി എന്ന് കരുതുന്നവ നിമിഷങ്ങൾക്കുള്ളിൽ തകർത്തു തരിപ്പണമാക്കപ്പെടും.. മനുഷ്യനിലുള്ളത് എന്താണെന്നു വ്യക്തമായി അറിയുന്നവനേ.. എന്നെ നിനക്ക് ചേർന്ന വിധം പുനരുദ്ധരിക്കണമേ..🙏🏻


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment