ദണ്ഡവിമോചനം -What is Indulgence ?and How can I gain it ?

Jiss Lissy Jose Thoppil's avatarകത്തോലിക്കാ സഭയെ അറിയുവാന്‍

സഭ കരുണയുടെ വര്ഷം ആചരിക്കുന്ന ഈ അവസരത്തില്‍ പല തവണ നമ്മള്‍ കേട്ട വാക്കാണ്‌ ദണ്ഡവിമോചനം. ഈ ലേഖനം ദണ്ഡവിമോചനം എന്താണെന്നും സഭ എന്താണ് പഠിപ്പിക്കുന്നതെന്നും മനസിലാക്കുവാന്‍ നമ്മെ സഹായിക്കും 

എന്താണ്ദണ്ഡവിമോചനം?

             ദണ്‌ഡവിമോചനം എന്നതിന്റെ ആംഗലേയപദം Indulgence എന്നാണ്‌. പ്രസ്‌തുത വാക്കിന്റെ മൂലപദം ലത്തീന്‍ ഭാഷയിലെ  indulgentia ആണ്‌. അതിന്റെ അര്‍ത്ഥമാകട്ടെ ദയവു കാണിക്കുക, ഇളവു നല്‍കുക എന്നൊക്കെയും. ദൈവശാസ്‌ത്രപരമായ തലത്തില്‍ ഇത്‌ ദൈവത്തിന്റെ കാരുണ്യത്തെയാണ്‌ സൂചിപ്പിക്കുന്നത്‌.

     കുമ്പസാരത്തിലൂടെ മോചനം ലഭിച്ചിട്ടുള്ള പാപങ്ങളുടെ താൽകാലിക ശിക്ഷയിൽനിന്നും (temporal punishment) ഒരു വ്യക്തിയ്ക്ക് സഭയിൽനിന്നു  ക്രിസ്തു ഭരമേല്പിച്ച പുണ്യത്തിന്റെ ഭണ്ഡാരത്തിന്റെ യോഗ്യതയാൽ ലഭിക്കുന്ന പൂർണ്ണമായോ ഭാഗികമായോ ഇളവുകളാണ് ദണ്ഡവിമോചനങ്ങൾ (indulgences).

 കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം നിര്‍വചിക്കുന്നത് എങ്ങിനെയാണ് ?

“അപരാധവിമുക്തമായ പാപങ്ങളുടെ കാലികശിക്ഷയില്‍നിന്ന്‌ ദൈവതിരുമുമ്പായുള്ള ഇളവുചെയ്യലാണ്‌ ദണ്‌ഡവിമോചനം: നിര്‍ദിഷ്‌ടമായ ചില വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട്‌ തക്ക മനോഭാവമുള്ള ക്രിസ്‌തീയ വിശ്വാസി അത്‌ നേടിയെടുക്കുന്നു. വീണ്ടെടുപ്പിന്റെ ശുശ്രൂഷിക എന്ന നിലയില്‍ ക്രിസ്‌തുവിന്റെയും വിശുദ്ധരുടെയും പരിഹാരകര്‍മങ്ങളുടെ നിക്ഷേപത്തെ അധികാരത്തോടെ വിതരണംചെയ്യുകയും വിനിയോഗിക്കുകയും ചെയ്യുന്ന സഭയുടെ പ്രവര്‍ത്തിയിലൂടെയാണ്‌ വിശ്വാസി ദണ്‌ഡവിമോചനം പ്രാപിക്കുന്നത്‌” (CCC 1471).

വിശദീകരണം

ഒരു വ്യക്തി പാപം ചെയ്യുമ്പോൾ രണ്ടുതരത്തിലുള്ള ഫലങ്ങൾ ഉളവാകുന്നുണ്ട്:

a.) നിത്യശിക്ഷ

b.) താൽകാലികശിക്ഷ

#നിത്യശിക്ഷ

മാരകപാപം ചെയ്യുന്ന വ്യക്തി ദൈവവുമായുള്ള തന്റെ ബന്ധം നഷ്ടമാക്കുകയും വരപ്രസാദം ഇല്ലാതാക്കുകയും ചെയ്യുന്നതിനാൽ നരകശിക്ഷക്ക് അർഹമാകുന്നു…

View original post 370 more words


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment