പ്രഭാത പ്രാർത്ഥന

ഈ പുലരിയിൽ നമുക്ക്‌ പ്രാർത്ഥിക്കാം🙏
🍒➖➖➖➖➖➖➖➖➖➖➖🍒
ശത്രുതയെല്ലാം നീക്കി നിതാന്തം ഹൃദയം ദീപ്തമാക്കാം…
അപരാധങ്ങൾ നീക്കണമേ പാപകടങ്ങൾ മായ്ക്കണമേ…
💧➖➖➖➖➖➖➖➖➖➖➖💧
“ഞാന്‍ പ്രശാന്തമായി കിടന്നുറങ്ങും; എന്തെന്നാല്‍, കര്‍ത്താവേ, അങ്ങുതന്നെയാണ്‌ എനിക്കു സുരക്‌ഷിതത്വം നല്‍കുന്നത്‌”
💧➖➖➖➖➖➖➖➖➖➖➖💧
ദൈവമെ, ഈ പ്രഭാതത്തിൽ അങ്ങയെ ഞങ്ങൾ സ്തുതിക്കുന്നു…ആരാധിക്കുന്നു. ഈശോയെ, എന്തു പ്രകോപനങ്ങൾ ഉണ്ടായാലും അതെല്ലാം സംയമനത്തോടെ…സൗമ്യമായി കേൾക്കുവാനും, പെട്ടെന്നു കോപത്തോടെ പ്രതികരിക്കാതിരിക്കുവാനുമുള്ള കൃപയ്ക്കായി പ്രാർത്ഥിക്കുന്നു. അനിയന്ത്രിതമായ കോപംമൂലം ഒത്തിരി നഷ്ടങ്ങളൊക്കെ ജീവിതത്തിൽ ഏറ്റെടുക്കേണ്ടിവന്നവരാണ് ഞങ്ങൾ…? സഹോദരന്മാരെ നഷ്ടപെടുത്തി…നല്ല കൂട്ടുകാരെ ഇല്ലാതാക്കി…മാതാപിതാക്കളോടു മിണ്ടാതെയായി…അയൽക്കാരൊക്കെ ശത്രുക്കളെപോലെയായി…! പിതാവെ, ഞങ്ങളും ഞങ്ങളുടെ മക്കളും ചെയ്തുപോയ എല്ലാ തെറ്റുകളും അങ്ങു ക്ഷമിക്കണമെ.
പരിശുദ്ധ അമ്മേ , പ്രാർത്ഥിക്കണമേ…
ആമ്മേൻ.
🍒➖➖➖➖➖➖➖➖➖➖➖🍒


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment