ബിഷപ്പ് പോളി കണ്ണൂക്കാടൻ എൻ. ബി. സി. എൽ. സി. യുടെ ചെയർമാൻ

ബെംഗളൂരു കേന്ദ്രമായുള്ള എൻ ബി സി എൽ സി യുടെ ചെയർമാനായി ഇരിഞ്ഞാലക്കുട രൂപതാദ്ധ്യക്ഷൻ ബിഷപ്പ് പോളി കണ്ണൂക്കാടനെ ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ പ്ലീനറി യോഗം തെരഞ്ഞെടുത്തു. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രബോധനങ്ങളുടെ വെളിച്ചത്തിൽ ഭാരത കത്തോലിക്കാസഭയിലെ മൂന്ന് വ്യക്തി സഭകളുടെയും സുവിശേഷാത്മക പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച ദേശീയ കേന്ദ്രമാണ് നാഷണൽ ബിബ്ളിക്കൽ കാറ്റെക്കെറ്റിക്കൽ ലിറ്റർജിക്കൽ സെന്റർ. ബെംഗളൂരു സെന്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസിൽ ഫെബ്രുവരി 13 മുതൽ 19 വരെ നടന്ന സിബിസിഐ ദ്വൈവാർഷിക പ്ലീനറി സമ്മേളനത്തിലാണ് ബിഷപ്പ് പോളി കണ്ണൂക്കാടനെ തെരഞ്ഞെടുത്തത്.

ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന മറ്റ് മൂന്ന് ദേശീയകേന്ദ്രങ്ങളുടെ ചെയർമാൻമാരെയും തെരഞ്ഞെടുത്തു. ഭാരത കത്തോലിക്ക മെത്രാൻ സംഘത്തിന്റെ ഔദ്യോഗിക സാമൂഹ്യസേവനവിഭാഗമായ കാരിത്താസ് ഇന്ത്യയുടെ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത് ബക്സർ രൂപതാദ്ധ്യക്ഷനും പാറ്റ്ന അതിരൂപതയുടെ കോ-അഡ്യുതോർ മെത്രാനുമായ ബിഷപ്പ് സെബാസ്റ്റ്യൻ കല്ലുപുരയാണ്. ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ബെംഗളൂരു സെന്റ് ജോൺ നാഷണൽ അക്കാഡമി ഓഫ് ഹെൽത്ത് സയൻസിന്റെ ചെയർമാനായി മദ്രാസ്-മൈലാപ്പൂർ അതിരൂപതാദ്ധ്യക്ഷനായ ആർച്ചുബിഷപ്പ് ജോർജ് അന്തോണിസ്വാമി വീണ്ടും തിരഞ്ഞടുക്കപ്പെട്ടു. വടക്കേ ഇന്ത്യയ്ക്ക് വേണ്ടിയുള്ള സൊസൈറ്റി ഓഫ് മെഡിക്കൽ എഡ്യുക്കേഷന്റെ ചെയർമാനായി ഹസാരിബാഗ് രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ജോജോ ആനന്ദിനെയും പ്ലീനറി സമ്മേളനം തെരഞ്ഞെടുത്തു.

ഫാ. ആന്റണി തലച്ചെല്ലൂര്‍
സെക്രട്ടറി, സീറോ മലബാര്‍ മീഡിയാ കമ്മീഷന്


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment