നാവിൻ്റെ ആരോഗ്യം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

*നാവിന്റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍*

സാധാരണ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കുമ്ബോള്‍ നാക്ക് പുറത്തേക്ക് നീട്ടി പരിശോധിക്കാറുണ്ട്. കാരണം ശരീരത്തെ ബാധിക്കുന്ന നിരവധി രോഗാവസ്ഥകളെക്കുറിച്ചും ശരീരത്തിന്റെ പോഷകസ്ഥിതിയെക്കുറിച്ചുമൊക്കെ നാക്ക് പരിശോധിക്കുന്നതിലൂടെ ഡോക്ടര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും.

നാവിന്റെ ഉപരിതലത്തിലും വശങ്ങളിലും അതോടൊപ്പം കവിളിനകത്തും കാന്‍ഡിഡ (Candida) എന്ന ഫംഗസ്ബാധയെ തുടര്‍ന്ന് വെളുത്തപാടുകള്‍ പ്രത്യക്ഷപ്പെടാം. ദീര്‍ഘനാളായി ശയ്യാവലംബിയായി കിടക്കുന്നവരിലും ശരീരത്തിന്റെ പ്രതിരോധശേഷി കുറഞ്ഞവരിലും സ്റ്റിറോയ്ഡ് മരുന്ന് കഴിക്കുന്നവരിലുമൊക്കെയാണ് കാന്‍ഡിഡ് ഫംഗല്‍ ബാധ കാണാറുള്ളത്. ആസ്തമയ്ക്ക് സ്റ്റിറോയ്ഡ് ഇന്‍ഹേലറുകള്‍ ഉപയോഗിക്കുന്നവരിലും ഫംഗസ് ബാധ കാണാറുണ്ട്.
നാവില്‍ കാണുന്ന ഈ വെളുത്ത പാടുകള്‍ തൈരിന്റെ അവശിഷ്ടങ്ങള്‍ പോലെ തോന്നിക്കും. വെള്ളത്തില്‍ മുക്കിയ തുണികൊണ്ട് ഇവ വളരെ എളുപ്പത്തില്‍ തുടച്ചുമാറ്റാന്‍ കഴിയും. ദീര്‍ഘനാളായി കിടപ്പിലായവരുടെ പല്ലും വായുമൊക്കെ ദിവസവും വൃത്തിയാക്കുക, ആന്റി ഫംഗല്‍ ലേപനങ്ങള്‍ ഉപയോഗിച്ച്‌ വായ തുടയ്ക്കുക, ഇന്‍ഹേലറുകള്‍ ഉപയോഗിച്ചശേഷം വായ കഴുകുക തുടങ്ങിയവയാണ് കാന്‍ഡിഡ് ഫംഗസ് ബാധ തടയാനുള്ള മാര്‍ഗങ്ങള്‍.

വായില്‍ കാണുന്ന മറ്റു ചില വെളുത്ത പാടുകള്‍ അര്‍ബുദത്തിന്റെ ലക്ഷണമാകാം . നാവിന്റെ വശങ്ങളിലും നാവിനടിയിലുമായി കാണുന്ന ഇത്തരം വെളുത്ത പാടുകളെ ലൂക്കോ പ്ലേക്കിങ് എന്നാണ് വിളിക്കുന്നത്. ഫംഗസ് ബാധയില്‍ കണ്ടപോലെ ഇവ പെട്ടെന്ന് തുടച്ചുനീക്കാനാവില്ല. വെറ്റില മുറുക്കുന്നവരില്‍ കൂടുതലായി കാണുന്ന വെളുത്ത പാടുകളുടെ കാരണം സബ് മ്യൂക്കസ് ഫൈബ്രോസിസ് ആണ്. ഈ പാടുകള്‍ക്ക് നീറ്റലും വേദനയുമുണ്ടാകും. നാവില്‍ കാണുന്ന ഏത് വെളുത്തപാടുകളും ഡോക്ടറെ കാണിക്കാന്‍ മടിക്കരുത്.
നാവുപരിശോധനയിലൂടെ ആര്‍ക്കുവേണമെങ്കിലും പെട്ടെന്ന് കണ്ടുപിടിക്കാവുന്ന രോഗമാണ് വിളര്‍ച്ച. രക്തത്തിന് ചുവപ്പുനിറം നല്‍കുന്ന വര്‍ണവസ്തുവായ ഹീമോഗ്ലോബിന്റെ കുറവാണ് നാവിന്റെ വെളുത്തനിറത്തിനു കാരണം. നമ്മുടെ നാട്ടില്‍ സ്ത്രീകളിലും കുട്ടികളിലും വൃദ്ധജനങ്ങളിലുമാണ് വിളര്‍ച്ച കൂടുതലായി കാണുന്നത്. ഭക്ഷണത്തില്‍ ഇരുമ്ബിന്റെ കുറവാണ് വിളര്‍ച്ചയുടെ പ്രധാന കാരണം. ക്ഷീണവും തളര്‍ച്ചയുമാണ് ലക്ഷണം. അയണ്‍ കുറഞ്ഞ ജീവകങ്ങളായ ബി2, ബി12, ഫോളിക് ആസിഡ്, നിറ്റാസിന്‍ എന്നിവയുടെ അഭാവം മൂലവും നാവ് മിനുസമേറിയതാകും. ബി12ന്റെ കുറവുള്ളവരില്‍ നാക്കിന്റെ ഉപരിതലത്തില്‍ കറുത്തപാടുകളും ഉണ്ടാവാം. ബി12ന്റെ അഭാവത്തെ തുടര്‍ന്ന് ചുണ്ടുകളുടെ കോണില്‍ വിള്ളലും പൊട്ടലും ഉണ്ടാകാം. അതിനെ തുടര്‍ന്ന് എരിവുള്ള ഭക്ഷണം കഴിക്കുമ്ബോള്‍ നീറ്റലനുഭവപ്പെടാനും സാധ്യതയുണ്ട്. നമ്മുടെ ശരീരത്തിലെ ജലാംശത്തിന്റെ അളവ് പെട്ടെന്നറിയാനും നാവുപരിശോധന സഹായിക്കും. നാവിന്റെ സ്വാഭാവികനനവ് നഷ്ടപ്പെട്ട് വരണ്ടിരിക്കുന്നത് നിര്‍ജലീകരണത്തിന്റെ സൂചനയാണ്. പനിയുള്ളവരിലും ഛര്‍ദ്ദിയും വയറിളക്കവുമുള്ളവരിലും ക്ഷീണത്തിന്റെ പ്രധാനകാരണം നിര്‍ജലീകരണമാണ്. ജലാംശമില്ലാതെ ഉണങ്ങിവരണ്ടാണിരിക്കുന്നതെങ്കില്‍ അല്പം ഉപ്പുചേര്‍ത്ത് ധാരാളം വെള്ളം കുടിക്കാന്‍ കൊടുക്കുക. ക്ഷീണം മാറും. നാവിന്റെ ആരോഗ്യത്തിനായി ദിവസവും 8 -10 ഗ്ലാസ് ശുദ്ധജലം കഴിക്കുക. കൂടാതെ പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. ഗ്രീന്‍ ടീ ശീലമാക്കുക.
ദിവസവും രണ്ടു നേരം പല്ലുതേക്കുക. പല്ലുതേയ്ക്കുമ്ബോള്‍ നാക്കും മൃദുവായി ബ്രഷ് ചെയ്യാം.
നാക്ക് ശക്തിയായി വടിക്കരുത്. വര്‍ഷത്തിലൊരിക്കല്‍ ഡെന്റിസ്റ്റിനെ കണ്ട് ചെക്കപ്പ് നടത്തുക.

*ചങ്ക്‌സ് മീഡിയ*❣️❣️


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment