ദിവ്യ സ്നേഹമേ തിരുഭോജ്യമായ് നിറയേണമേ
ദിവ്യ കാരുണ്യമേ തിരു ജീവനായ് പടരേണമേ
നീ വരുമ്പോൾ എൻ മാനസത്തിൽ
സ്നേഹപൂർവ്വം ഞാനിന്ന് ഒരുക്കാം
ഹൃദയം നിറയെ പൂമണ്ഡപം
തെളിയും പ്രഭതൻ പൊൻ ദീപകം
(ദിവ്യസ്നേ…)
സ്നേഹമേ ദിവ്യ സ്നേഹമേ
നിത്യ ജീവനായ് എന്നിൽ വാഴണേ
ദീപമേ സത്യ ദീപമേ ദിവ്യ ശോഭയായി
എന്നിൽ തെളിയണെ
നാഥാ യേശു നാഥാ
ഏഴയായാം ഞാൻ കാത്തു നിൽപ്പൂ (2)
നീറും എൻ്റെ ദു:ഖം നിൻ്റെ മുൻപിൽ
കാഴ്ചയായ് ഏകാം (2)
ഇതു വരെ ഞാൻ നീങ്ങി പാപ വഴിയേ
തിരുവചനം അതറിയാതേറെദൂരെ
തേടി വന്നു എന്നെ നീ
(ദിവ്യ സ്നേഹമേ )
സ്നേഹം ദൈവസ്നേഹം
യേശുനാഥ നീ മാത്രം എന്നും
പാപം നീക്കി എന്നിൽ ശാന്തി തൂകും ഏകദൈവം (2)
മധുരഗീതം മീട്ടി വാഴ്ത്തിടുന്നു ഞാൻ
ഹൃദയവീണ മീട്ടി പാടിടും ഞാൻ
എന്നും സ്നേഹസാഗരം
(ദിവ്യ സ്നേഹമേ )
Texted by Leema Emmanuel

Leave a comment