Thalathil Vellameduthu – Lyrics | താലത്തിൽ വെള്ളമെടുത്തു

താലത്തിൽ വെള്ളമെടുത്തു…

Thalathil Vellameduthu – Lyrics,

Maundy Thursday Song in the Syromalabar Liturgy

താലത്തിൽ വെള്ളമെടുത്തു
വെൺകച്ചയുമരയിൽ ചുറ്റി
മിശിഹാ തൻ ശിഷ്യൻമാരുടെ
പാദങ്ങൾ കഴുകീ…
പാദങ്ങൾ കഴുകീ

വിനയത്തിൻ മാതൃക നൽകാൻ
സ്നേഹത്തിൻ പൊൻകൊടി നാട്ടാൻ
സകലേശൻ ശിഷ്യൻമാരുടെ
പാദങ്ങൾ കഴുകീ
പാദങ്ങൾ കഴുകീ…

സ്നേഹത്തിൻ ചിറകുവിരി ഞ്ഞു
‘രാജാളി ‘തെളിഞ്ഞു പറഞ്ഞു
സ്നേഹിതരേ നിങ്ങൾക്കിന്നൊരു
മാതൃക ഞാനേകീ….
മാതൃക ഞാനേകീ…

ഗുരുവെന്നുവിളിപ്പു നിങ്ങൾ
പരാമാർത്ഥതയുണ്ടതിലെ ങ്കിൽ
ഗുരു നൽകിയ പാഠം നിങ്ങൾ
സാദരമോർത്തിടുവിൻ…
സാദരമോർത്തിടുവിൻ…

പാദങ്ങൾ കഴുകിയ ഗുരുവിൻ
ശിഷ്യന്മാർ നിങ്ങളതോർത്താൽ
അന്യോന്യം പാദം കഴുകാൻ
ഉത്സുകരായ്ത്തീരും…
ഉത്സുകരായ്ത്തീരും…

വത്സലരേ നിങ്ങൾക്കായ് ഞാൻ
നൽകുന്നു പുതിയൊരു നിയമം
സ്നേഹിപ്പിൻ സ്വയമെന്നതുപോൽ
അന്യോന്യം നിങ്ങൾ…
അന്യോന്യം നിങ്ങൾ…

അവനിയിലെൻ ശിഷ്യഗണത്തെ
യറിയാനുള്ളടയാളമിതാ
സ്നേഹിപ്പിൻ സ്വയമെന്നതുപോൽ
അന്യോന്യം നിങ്ങൾ…
അന്യോന്യം നിങ്ങൾ…

സ്നേഹിതനെ രക്ഷിപ്പതിനായ്
ജീവൻ ബലി ചെയ്‌വതിനേക്കാൾ
ഉന്നതമാം സ്നേഹം പാർത്താൽ
മറ്റെന്തുണ്ടുലകിൽ…
മറ്റെന്തുണ്ടുലകിൽ…

ഞാനേകിയ കൽപനയെല്ലാം
പാലിച്ചു നടന്നിടുമെങ്കിൽ
നിങ്ങളിലെൻ നയനം പതിയും
സ്നേഹിതരായ് തീരും…
സ്നേഹിതരായ് തീരും…

ദാസന്മാരെന്നു വിളിക്കാ
നിങ്ങളെ ഞാനിനിയൊരുനാളും
സ്നേഹിതരായ്ത്തീർന്നു, ചിരമെൻ
വത്സലരേ, നിങ്ങൾ…
വത്സലരേ, നിങ്ങൾ…
(താലത്തിൽ… )

Texted by Leema Emmanuel


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “Thalathil Vellameduthu – Lyrics | താലത്തിൽ വെള്ളമെടുത്തു”

Leave a comment