*…ഉറങ്ങും മുൻപ്…*
🍃🌺🍃🌺🍃🌺🍃🌺🍃🌺🍃
*ദൈവമായ കർത്താവേ അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിൻറെയും ദൈവമേ എന്റെ കണ്ണുനീർ പ്രാർത്ഥന ചെവിക്കൊണ്ട് എനിക്കായി അവിടുന്ന് അത്ഭുതം പ്രവർത്തിച്ചുവല്ലോ. അങ്ങയെ മറന്ന് സുഖലോലുപതയിൽ ജീവിച്ച നിമിഷങ്ങളെയോർത്ത് ഞാൻ മനസ്തപിക്കുന്നു. ആയിരം അപകടങ്ങൾ എനിക്കെതിരായി വന്നാലും അവിടുത്തെ വിരിച്ച കരം എന്നെ താങ്ങി നിർത്തുവോളം ഞാൻ ഭയപ്പെടില്ല. ഇത്രയധിയകമായി എന്നെ സ്നേഹിക്കുന്ന ദൈവമേ അങ്ങേ സ്നേഹത്തിനു പകരമായി ഞാൻ എന്ത് നൽകും. ഞാൻ എന്റെ ജീവിതമാകുന്ന കാസ ഉയർത്തി എന്റെ കർത്താവിന്റെ നാമം വിളിക്കും. കാരണം എല്ലാവരും കൈവിട്ടപ്പോൾ, എന്നെ കുറ്റപ്പെടുത്തി അകന്നപ്പോൾ അങ്ങ് മാത്രമാണ് എന്നെ വിശ്വസിച്ചത് എന്നെ സഹായിക്കുവാൻ കരം നീട്ടിയത്. ഈ ലോകത്ത് എന്തൊക്കെ നഷ്ടമാക്കിയാലും ദൈവമേ അങ്ങേ നാമം വിളിക്കുവാൻ എന്റെ നാവിനു നീ ശക്തി തരണമേ. നിത്യപിതാവിന്റെ സ്നേഹത്തിൽ പുത്രനായ യേശുവിന്റെ മഹത്വത്തിൽ പരിശുദ്ധ റൂഹായുടെ സഹവാസത്തിൽ ഞങ്ങൾ സമർപ്പിക്കുന്ന പ്രാർത്ഥന കേട്ടരുളേണമേ. * *ആമേൻ* 🙏🏻🙏🏻🙏🏻

Leave a comment