Retreat venue : St.Mary’s church Vettimukal Changanacherry
Video#3
Episode#3
നമ്മിൽ വസിക്കുന്ന പരിശുദ്ധാത്മാവ്.
_________________________
നാം ഇപ്പോൾ രണ്ടു മൂന്നു വലിയ കാര്യങ്ങൾ മനസിലാക്കി . 1. പരിശുദ്ധാത്മാവ് ആരാകുന്നു.? പരിശുമാത്മാവ് ഒരു വ്യക്തിയാകുന്നു. പരിശുദ്ധാത്മാവ് ഒരു ശക്തിയാണ്, പ്രവാണ്, അഗ്നിയാണ് വെള്ളമാണ്. പിതാവിനെ പോലയും പുത്രനേ പോലയും തന്നെ സമനാണ്, ഒരു വ്യക്തിയാണ് . ഒരു ഗർഭിണിയുടെ ഉദരത്തിൽ കുഞ്ഞ് രൂപം കൊള്ളുന്നതു പോലെ ഓരേ ക്രിസ്ത്യാനിയുടേയും ആത്മാവ് പരിശുദ്ധാത്മാവിനാൽ ഗർഭം ധരിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ ആത്മാവിൽ വേറൊരു വ്യക്തി!
2 ദൈവം നമ്മുക്കു നൽകിയ ഏറ്റവും വലിയ ദാനം എന്താണ്? നമ്മുക്കു ലഭിച്ച ഏറ്റവും വലിയ ദാനം ദൈവത്തെ തന്നെയാണ്. പ്രത്യേകിച്ച് ,വിശുദ്ധ കുർബാനയിൽ കൃപ മാത്രമല്ല നമ്മുക്ക് ലഭിക്കുന്നത്. കൃപയുടെ ദാതാവിനെ തന്നെ നമുക്ക് ലഭിക്കുന്നു.
മൂന്നാമതായി നാം മനസിലാക്കിയത് നാമും ദൈവവുമായിട്ടുള്ള ബന്ധത്തെക്കുറിച്ചാണ്. ദൈവവും മനുഷ്യനുമായുള്ള ബന്ധം ഒരു ഉടമ്പടി ബന്ധമാണ് .അത് ഭാര്യ ഭർതൃ ബന്ധം പോലെയാണ്. അതായത് വിവാഹത്തിലൂടെ,ഞാൻ എന്റെ ജീവൻ എന്റെ ഭാര്യക്കു കൊടുക്കുന്നു. അവൾ അവളുടെ ജീവൻ എനിക്കു നൽകുന്നു. അങ്ങനെ ഞങ്ങളുടെ രണ്ടു ജീവനും പരസ്പരം ലയിക്കപ്പെട്ടിരിക്കുന്നു. കൃസ്തുവിൽ ലയിക്കപ്പെട്ടിരിക്കുന്നു. ഇനി ഇത് അകറ്റുക സാധ്യമല്ല. എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടായാലും ഇത് അകറ്റുക സാധ്യമല്ല എന്നതു പോലെയാണ് ദൈവവും മനുഷ്യനുമായുള്ള ബന്ധം . ഒരു വിവാഹബന്ധമാണ്. ഒരു ഉടമ്പടി ബന്ധമാണ്. സഹവാസം – ഇത് ഇനി ഉണ്ടാകാനിരിക്കുന്ന ഒരു അവസ്ഥയല്ല. ഇത് ഇപ്പോൾ നമ്മിൽ നിലവിലുള്ള അവസ്ഥയാണ്. എങ്കിലും അതിന്റെ ആഴം മനസിലാക്കാനാണ് ഈ ധ്യാനം.
നമ്മുക്ക് 1ആത്മാവേ പരിശുദ്ധാത്മാവേ എന്നുള്ള ഗാനം ആലപിച്ച് പരിശുദ്ധാത്മാവിനോടു പ്രാർത്ഥിക്കാം. ഈ ഗാനത്തിന്റെ പ്രത്യേകത ഇതാണ് – ഇത് വർഷങ്ങൾക്ക് മുൻപേ എന്റെ ജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ അനുഭവം ഉണ്ടായപ്പോൾ ഞാൻ മനസിലാക്കിയതാണ്. എന്നിൽ വസിക്കുന്ന പരിശുദ്ധാത്മാവ് എന്നിൽ കത്തിജ്വലിക്കുന്നു എന്നിൽ സംസാരിക്കുന്നു. അങ്ങനെ എന്റെ പ്രാർത്ഥന ഇതായി എന്നിൽ വസിക്കുന്ന പരിശുദ്ധാത്മാവേ, എന്നിൽ കത്തി പടരണമേ . എന്നിൽ വാഴുന്ന പരിശുദ്ധാത്മാവേ ഞാൻ നിന്നെ ആരാധിക്കുന്നു. പക്ഷെ അന്ന് ഈ അർത്ഥത്തിന് യോചിക്കുന്ന ഒരു ഗാനം ഉണ്ടായിരുന്നില്ല. നാം എല്ലാവരും പാടുന്നത് പരിശുദ്ധാത്മാവേ പറന്നിറങ്ങണേ എഴുന്നള്ളി വരണമേ എന്നൊക്കെയായിരുന്നെങ്കിലും പരിശുദ്ധാത്മാവ് എന്നിൽ വസിക്കുന്നു എന്ന ബോധ്യത്തിലേക്ക് വന്നിരുന്നില്ല. അങ്ങനെയാണ് ഈ ഗാനം പരിശുദ്ധാത്മ പ്രചോദിതമായി പിറന്നത്. “ആത്മാവേ, പരിശുദ്ധാത്മാവേ എൻ ഹൃദയത്തിൽ വാഴും ആത്മാവേ ” . ശ്രദ്ധിക്കുക , എൻ ഹൃദയത്തിൽ വാഴും ആത്‌മാവേ ” . വളരെ വ്യക്തിപരമാണത്. ഈ ഗാനം മുഴുവനും നമ്മിൽ വാഴുന്ന പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള പ്രാർത്ഥനയാണ്. ഈശോ പറഞ്ഞു : “എന്നിൽ വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽ നിന്നും ജീവജലത്തിന്റെ അരുവികൾ ഒഴുക്കും “. അതായത്, ഹൃദയത്തിൽ നിന്ന് പുറത്തേക്ക് ഒഴുകും. അത് നമ്മുക്ക് തന്നിരിക്കുന്ന പരിശുദ്ധാത്മാവിനെക്കുറിച്ചാണ്. അതോടൊപ്പം, റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ പറയുന്നു: “നമുക്ക് നൽകപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്റെ സ്നേഹം നമ്മുടെ ഹൃദയത്തിലേക്ക് ചൊരിയപ്പെട്ടിരിക്കുന്നു “. ഇതാണ് അതിന്റെ അടുത്ത പടി. “ജീവജലത്തിൽ ആരുവിയാൽ നിറഞ്ഞു കവിഞ്ഞൊഴുകണമേ, സ്നേഹാഗ്നിജ്വാലയാൽ എന്നിൽ കത്തി പടരണമേ . ഞാൻ ഒരു ഉദാഹരണം പറയാം. ഞാൻ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ വന്നു. നിങ്ങൾ ഉടനെ തന്നെ എനിക്ക് ചായ ഉണ്ടാക്കുന്നു. പാലും 3 സ്പൂൺ പഞ്ചസാരയും ഇട്ട് ചായ ഉണ്ടാക്കി നിങ്ങൾ എനിക്കു തന്നു. എന്നാൽ ഞാൻ അതു കുടിച്ചപ്പോൾ ഒരു മധുരവുമില്ല. അതെന്തായിരിക്കും ആ ചായക്കു മധുരം തോന്നാത്തത്? മൂന്ന് സ്പൂൺ പഞ്ചസാര ഇട്ടങ്കിലും അത് ഇളക്കിയിട്ടുണ്ടായിരുന്നില്ല. അതായിരുന്നു കാരണം. ഇതാണ് ഒരു സാധാരണ കൃസ്ത്യാനിയുടെ അവസ്ഥ. കൂദാശകളിലൂടെ ലഭിച്ച പരിശുദ്ധാത്മാവ് നമ്മിലുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നമ്മുക്ക് എല്ലാം ലഭിച്ചു കഴിഞ്ഞിരിക്കുന്നു. നമുക്ക് ഓരോ ദിവസവും അതിനെ ഇളക്കാം. ഓരോ ദിവസവും അത് മധുരിക്കും.

Leave a comment