ദിവ്യകാരുണ്യമേ ഈശോ സ്നേഹവാൽസല്യമേ ഈശോ
എൻ്റെ നെഞ്ചിൻ്റെ താളം നീ അല്ലോ
എൻ്റെ ശ്വാസത്തിൻ നാളം നീ അല്ലോ
അടിയനിതാ തിരുമുൻപിൽ
അലിവോടെ എന്നെ തൊടേണേ
അത് മാത്രമാണെൻ്റെ ആശാ…. (2)
ഏതോ ഒരമ്മതൻ കയ്യാൽ
അന്നു രൂപം ലഭിച്ചൊരപ്പം
എൻ കൈയിൽ കുർബാനയായി
നീ വാഴ്ത്തി മുറിച്ചു വിളമ്പി (2)
നാഥാ നിൻ ദേഹമാം അപ്പത്തെ അവിടുന്ന്
ആശീർവദിച്ചേകിടേണേ
(അടിയനിതാ)
അപ്പം പകുത്തേകും നേരം നിൻ്റെ നെഞ്ചിൻ്റെ നേരും നീ ചേർത്തൂ
കാസ പകർന്നേകും നേരം നിൻ്റെ ജന്മത്തിൻ
അർത്ഥം നീ ഓർത്തൂ
താതൻ്റെ സ്വപ്നത്തെ അത്താഴ മേശയിൽ
പ്രാണൻ പകർന്നു നീ കാത്തൂ
(അടിയനിതാ)
Texted by Leema Emmanuel

Leave a comment