ആഴ്ച്ച രണ്ട് – അനുരഞ്ജനം ദൈവാനുഗ്രഹത്തിന്റെ ചാലുകൾ

തപസ്സിന്റെയും പ്രാർത്ഥനയുടെയും മനോഹരലോകത്തിലേക്കു നാം പ്രവേശിച്ചിരിക്കുകയാണ്. ഇവിടെ മനസ്സില്ല ഹൃദയമേയുള്ളു. ഇവിടെ യുക്തിയില്ല, സ്നേഹമേയുള്ളു. സ്നേഹത്തിനു സ്ഥായിയായി ഇരിക്കുവാൻ സാധ്യമല്ലല്ലോ സ്നേഹത്തിനു ബന്ധങ്ങളുണ്ടാകണം. ബന്ധങ്ങളിൽ നിന്ന് ബന്ധങ്ങളിലേക്കു സ്നേഹം കടന്നുപോയ്ക്കൊണ്ടേയിരിക്കണം. നമ്മുടെ ദൂരക്കാഴ്ച്ചകളെ മറയ്ക്കുന്ന പ്രലോഭനങ്ങൾ തകർക്കുന്നത് നല്ല ബന്ധങ്ങളുടെ വേരുകളെയാണ് – ദൈവവുമായുള്ള, സഹോദരങ്ങളുമായുള്ള, പ്രപഞ്ചവുമായുള്ള ബന്ധങ്ങളുടെ വേരുകളെ.
അനുരഞ്ജനമാകട്ടെ, ബന്ധങ്ങളെ കൂട്ടിയിണക്കുകയാണ്. വ്യവസ്ഥകളില്ലാത്ത, അതിരുകളില്ലാത്ത, പരസ്പരം ബഹുമാനിക്കുന്ന സ്നേഹമാണ് അനുരഞ്ജനം. ദൈവവും മനുഷ്യനും, മനുഷ്യനും മനുഷ്യനും, മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള ബന്ധങ്ങളുടെ സുഗമമായ ഒഴുക്കിനു അനുരഞ്ജനം ആവശ്യമാണ്. ഒഴുക്കിന്റെ ശക്തിയിൽ ഏറ്റക്കുറച്ചിലുകളുണ്ടാകാം, ചിലയിടങ്ങളിൽ ഒഴുക്ക് നിശ്ചലമാകാം, മറ്റിടങ്ങളിൽ ഒഴുക്കിനു ധാരാളം തടസ്സങ്ങളുണ്ടാകാം. ചിലപ്പോൾ ദിശമാറി ഒഴുകിയെന്നും വരാം. എന്നാൽ, ബന്ധങ്ങളിൽ സ്നേഹം നിറച്ചു ഒരുമയിൽ ജീവിക്കുകയാണ് പ്രധാനം. ബന്ധങ്ങൾ ശിഥിലമാകുന്നത് സാധാരണമാണ്, സ്വാഭാവികമാണ്. എന്നാൽ, ബന്ധങ്ങളെ വീണ്ടും ഇണക്കി ചേർക്കുകയെന്നത് അസാധാരണമാണ്, ദൈവികമാണ്.
ദിവസത്തിൽ ഇരുപത്തിനാലു മണിക്കൂറും മനുഷ്യൻ ബന്ധങ്ങളുടെ തണലിലാണ്. രാവിലെ ഉണർന്നെഴുന്നേൽക്കുമ്പോൾ ദൈവവുമായി ബോധപൂർവമായ ബന്ധത്തിലാണ്. ‘വിശുദ്ധ കുരിശിന്റെ അടയാളത്താൽ’ വരച്ചു നമ്മെത്തന്നെ ദൈവത്തിനു സമർപ്പിക്കുമ്പോൾ മുതൽ നാം ദൈവവുമായി പ്രണയത്തിലാണ്; അനുരഞ്ജനത്തിലാണ്. കുടുംബത്തിലുള്ളവരോട് ‘ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ’ എന്നും പറഞ്ഞു ദിവസം തുടങ്ങുമ്പോൾ മുതൽ അനുരഞ്ജനത്തിന്റെ സ്നേഹച്ചരടിൽ നാമെല്ലാം ഒന്നാകുകയാണ്. കുടുംബത്തിലെ ജോലികളിൽ, സ്‌കൂളിൽ, ജോലിസ്ഥലത്ത്, വൃക്ഷത്തണലിൽ ഒരുമിച്ചിരുന്നു, പുഴയിൽ നീന്തി, കൂട്ടുകാരുമൊത്തു കളിച്ചു, പരസ്പരം സഹായിച്ചു, സഹകരിച്ചു മുന്നോട്ടു പോകുമ്പോൾ നമ്മുടെ ഹൃദയത്തിന്റെ വീണയിൽ നാം…
View original post 642 more words

Leave a comment