ഈശോ നീ എൻ ജീവനിൽ നിറയേണം
നാഥാ നീ എന്നുള്ളിലെ സ്വരമല്ലോ
ആത്മാവിലെ ചെറു പുൽക്കൂട്ടിൽ
കാണുന്നു നിൻ തിരുരൂപം ഞാൻ
കനിവോലുമാരുപം
തുളുമ്പുമെൻ കണ്ണീർ കായൽ
തുഴഞ്ഞു ഞാൻ വന്നു
അനന്ദമാം ജീവിതഭാരം
ചുമന്നു ഞാൻ നിന്നു
പാദം തളരുമ്പോൾ
തണലിൽ വരമായി നീ
ഹൃദയം മുറിയുമ്പോൾ
അമൃതിൻ ഉറവായ് നീ
എന്നാളുമാശ്രയം നീ മാത്രം എൻ നാഥാ …
തുടക്കുകെൻ കണ്ണീർ
( ഈശോ നീ …)
കിനാവിലെ സാംമ്രാജ്യങ്ങൾ
തകർന്നു വീഴുമ്പോൾ
ഒരായിരം സാന്ത്വനമായി
ഉയർത്തുമല്ലോ നീ …..
ഒരു പൂ വിരിയുമ്പോൾ
പൂന്തേൻ കിനിയുമ്പോൾ
കാറ്റിൻ കുളിരായി നീ എന്നെ
തഴുകുമ്പോൾ കാരുണ്യമേ നിന്നെ അറിയുന്നു
എൻ നാഥാ … നമിപ്പൂ ഞാൻ എന്നും
(ഈശോ നീ… )
Texted by Leema Emmanuel

Leave a comment