കൂന്തൾ ഫ്രൈ…
———————
ചേരുവകൾ:
• ഇഞ്ചി – 1 ടീസ്പൂൺ
• കൂന്തൾ – ½ Kg
• വെളുത്തുള്ളി – 1 ½ ടീസ്പൂൺ
• മഞ്ഞൾപൊടി – ½ ടീസ്പൂൺ
• മുളകുപൊടി – 2 ടീസ്പൂൺ
• കുരുമുളകുപൊടി – 1 ടീസ്പൂൺ
• ഉപ്പ്- ആവശ്യത്തിന്
• വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്
• പെരുംജീരകം – ½ ടീസ്പൂൺ
• കറി വേപ്പില – 2 തണ്ട്
• ചെറിയഉള്ളി – 5 എണ്ണം
• തേങ്ങ – 3 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
കൂന്തൾ, മഞ്ഞൾപൊടി, മുളക്പൊടി, ഉപ്പ് ചേർത്ത് 15 മിനിറ്റ് വെക്കുക.
ശേഷം എണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, പെരുംജീരകം ചേര്ത്ത് കൂന്തൾ ചേർക്കുക.
പകുതി വേവ് ആകുമ്പോള്‍ കറി വേപ്പില, ചെറിയഉള്ളി, തേങ്ങ ചേർത്ത് മൊരിച്ചെടുക്കുക.
കൂന്തള്‍ ഫ്രൈ റെഡി.

Leave a comment