*പതിനഞ്ചാം ദിവസം*
💙💙💙💙💙💙💙💙💙💙💙
🌹🌼 *പരിശുദ്ധ കന്യകാ മറിയം നൽകുന്ന സന്ദേശം* 🌼🌹
▪◼▪◼▪◼▪◼▪◼▪
*എന്റെ എറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ,*
*ആത്മാവ് സമർപ്പണം നടത്തുമ്പോൾ എന്റെ വിമല ഹൃദയത്തോടുള്ള ഭക്തിക്ക് വലിയ പ്രാധാന്യം നൽകണമെന്ന് പിതാവായ ദൈവം ആവശ്യപ്പെടുന്നുണ്ട്. അതുകൊണ്ട് ഞാൻ ആവശ്യപ്പെടുകയാണ്: നിങ്ങൾ ദിവസവും ജപമാല അർപ്പിക്കുക. ആദ്യശനിയാഴ്ച വ്രതം അനുഷ്ഠിക്കുക; നിങ്ങളുടെ യാചനകൾ എനിക്ക് തരിക. നിങ്ങളുടെ ജീവിതത്തിൽ എന്നെ ആശ്രയിക്കുക. ഇവയെല്ലാം ഞാൻ എന്റെ മകന് കൈമാറും. എന്നോടുള്ള സ്നേഹത്തെപ്രതി ഇവയെല്ലാം ചെയ്യുക.നിങ്ങളോടുള്ള സ്നേഹത്തെപ്രതി ഞാനിവയെല്ലാം എന്റെ മകനു കൊടുക്കും.*
*എന്റെ കുഞ്ഞുമക്കളെ, നിങ്ങളുടെ ഓരോ ദിവസവും ആരംഭിക്കേണ്ടത് ഇപ്രകാരമുള്ള പ്രാർത്ഥനയോടെയാണ്. ‘പരിശുദ്ധ കന്യകാമറിയമേ, എന്റെ ഹൃദയത്തെ അങ്ങയുടേതായി സ്വീകരിക്കേണമേ. പുണ്യം കൊണ്ട് അലങ്കരിച്ച വിശുദ്ധിയുടെ ഒരു പുഷ്പവലയംകൊണ്ട് അതിനെ സംരക്ഷിക്കേണമേ. പ്രിയപ്പെട്ട അമ്മേ, സമർപ്പണം ചെയ്ത ചെയ്ത അങ്ങയുടെ ഹൃദയംപോലെ,എന്റെ ഹൃദയത്തെ സ്വീകരിക്കേണമേ! ഞാൻ അങ്ങേയ്ക്കു നൽകിയ ഉപഹാരമായി അതിനെ പിതാവായ ദൈവത്തിന് നൽകേണമേ. മറിയമേ, ദിനംപ്രതി അങ്ങയുടെ ഹൃദയം കൂടുതൽ അറിയപ്പെടാൻ ഞാൻ കാരണമാകട്ടെ!’*
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
🔷▪ *വഴികാട്ടി* ▪🔷
*മാതാവിന്റെ മഹാവിജയം ഉറപ്പിക്കാൻ സമർപ്പണം ആവശ്യമാണ്. അമ്മയുടെ മഹാവിജയം വിശ്വാസികൾക്ക് വലിയ സഹായം നൽകും.അങ്ങനെ വിശ്വാസികൾ ഈശോയുടെ തിരുഹൃദയത്തിന്റെ ഭരണത്തിന് യോഗ്യരാകും. രക്ഷകന്റെയും അമ്മയുടെയും ഹൃദയങ്ങളുടെ ഐക്യം സംഭവിക്കും. ലോകത്തിനു രക്ഷ നൽകാനുള്ള കൃപ സംവഹിക്കപ്പെടുന്നത് രക്ഷകന്റെയും അമ്മയുടെയും ഒന്നുചേർന്നിരിക്കുന്ന ഹൃദയങ്ങളിലാണ്. ഇതാണ് പിതാവിന്റെ പദ്ധതിയും. നാം സമർപ്പണം ചെയ്തു കഴിയുമ്പോൾ അമ്മ നമ്മെ വിജയത്തിലൂടെ മുമ്പോട്ടു നയിക്കും.*
💥💥💥💥💥💥💥💥💥💥💥
🎈🏮 *പ്രവൃത്തിപഥം* 🏮🎈
*അമ്മയ്ക്ക് നമ്മുടെ ഹൃദയങ്ങൾ സമർപ്പിച്ചാൽ എല്ലാമായി എന്ന് നാം ധരിക്കരുത്. നാം നല്ല വിലകൊടുത്തേ പറ്റൂ . ദൈവമാതാവ് നമ്മുടെ അമ്മയാകണം. നാം അമ്മയുടെ മക്കളും. ഇത് സംഭവിക്കുവാൻ ചില നിബന്ധനകളുണ്ട്. നമ്മുടെ ജീവിത ശൈലിയെ മുഴുവനായി മാറ്റണം.പാപകരമായവയും തിന്മകളും ഈ ലോകത്തിന്റേതുമായവയെല്ലാം ത്യജിക്കണം. അടുത്തതായി നമ്മുടെ ഹൃദയത്തിന്റെയും മനസ്സിന്റെയും ആത്മാവിന്റെയും ചുമതല അമ്മയ്ക്ക് കൊടുക്കണം. മൂന്നാമതായി, അമ്മയുടെ വിമലഹൃദയത്തിലേക്ക് കൂടുതൽ ആത്മാക്കളെ ആകർഷിക്കണം . ഇനിമേൽ നാം അമ്മയുടെ പാദത്തിങ്കൽ ഇരുന്നു അമ്മയെ തന്ന നാഥനെ സ്തുതിച്ചുകൊണ്ടിരിക്കണം.*
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
✝ *പ്രാർത്ഥന* ✝
*പരിശുദ്ധ കന്യക മറിയത്തിന്റെ വിമല ഹൃദയമേ, എന്റെ ആത്മാവിന് വിശുദ്ധി ലഭിക്കാൻ പ്രാർത്ഥിക്കേണമേ. എന്തെന്നാൽ അമ്മയുടെ യാചനകളെല്ലാം സ്വീകരിക്കപ്പെടുന്നു. പരിശുദ്ധ കന്യകാമറിയമേ, എന്റെ ആത്മാവിനെ അങ്ങയുടെ കരങ്ങളിൽ ഞാൻ ഭരമേല്പിക്കുന്നു. കൃപയിലുള്ള നിലനിൽപ്പ് എനിക്ക് വാങ്ങിത്തരേണമേ. ഞാൻ പരീക്ഷിക്കപ്പെടുമ്പോഴും നിത്യജീവൻ നഷ്ടപ്പെടുത്തുന്ന അപകടങ്ങളിൽപെടുമ്പോഴും അമ്മയെ ആശ്രയിക്കാൻ എനിക്ക് സമർപ്പണം മുഖേന വരം ലഭിക്കട്ടെ.എന്റെ മരണ സമയത്ത് എന്നെ തുണക്കേണമേ. എന്റെ ആത്മാവിനെ പിതാവിന്റെ കൈകളിൽ ഏൽപ്പിച്ചു കൊടുക്കേണമേ. എന്റെ എല്ലാ വിശ്വാസവും അങ്ങിൽ അർപ്പിക്കുന്നു. അമ്മയുടെ മഹാവിജയം സംഭവിക്കുമെന്ന ഉറപ്പും എനിക്കുണ്ടാകട്ടെ!*
🔴🔵⚫🔴🔵⚫🔴🔵⚫🔴🔵
📖 *വചനം*📖
*”എന്നെ അനുസരിക്കുന്നവൻ ലജ്ജിതനാവുകയില്ല. എന്റെ സഹായത്തോടെ അധ്വാനിക്കുന്നവൻ പാപത്തിൽ വീഴുകയില്ല”. (പ്രഭാഷകൻ 24:22)*
🔻🔻🔻🔻🔻🔻🔻🔻🔻🔻🔻

Leave a comment