Retreat venue : St.Mary’s church Vettimukal Changanacherry
Video#7
Episode#4
മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്‍െറ നാവില്‍ നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത്.
_________________________
ത്രിത്വക ദൈവം നമ്മിൽ വസിക്കുന്നു. നമ്മിൽ വസിക്കുന്ന ത്രിത്വക ദൈവത്തെ നമ്മുടെ ആത്മാവിൽ ലയിപ്പിക്കുന്നത് പരിശുദ്ധാത്മാവാണ്. നമ്മൾ ജ്ഞാനസ്നാത്തിനായി കുഞ്ഞിനേയും കൊണ്ട് ദേവാലയത്തിന്റെ പുറത്തു നിൽക്കുന്നു. പുരോഹിതൻ, പ്രാധാന വാതിലിൽ നിന്നും ജ്ഞാനസ്നാർത്ഥിയെ ആനയിക്കുന്നു. അപ്പോൾ ആലപിക്കുന്ന സങ്കീർത്തനമാണ് സങ്കീ: 42. “നീര്‍ച്ചാല്‍ തേടുന്ന മാന്‍പേടയെപ്പോലെ, ദൈവമേ, എന്‍െറ ഹൃദയം അങ്ങയെ തേടുന്നു. എന്‍െറ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു; ജീവിക്കുന്ന ദൈവത്തിനുവേണ്ടിത്തന്നെ. എപ്പോഴാണ് എനിക്കു ദൈവസന്നിധിയിലെത്തിഅവിടുത്തെ കാണാന്‍ കഴിയുക! ” (സങ്കീ 42:1-2). സഭയുടെ ആരംഭം മുതലേ അങ്ങനെയായിരുന്നു. മാമ്മോദീസ സ്വീകരിക്കുവാൻ വരുന്ന ആത്മാവ് വലിയ ദാഹത്തോടെയാണ് വരുന്നത്. ജലത്തിനായി ദാഹിച്ചു വരുന്ന മാൻപേടയെപ്പോലെ . ക്രിസ്തീയജീവിതത്തിന് ഒരു ദാഹമുണ്ട് ഒരു വിശപ്പുണ്ട് . നമ്മുടെ ഭൗതീകമായ ദാഹവും വിശപ്പും പോലെ ആത്മാവിന് ഒരു ദാഹവും വിശപ്പുമുണ്ട്. നാം മൂന്നു നേരം ഭക്ഷണം കഴിക്കുന്നതുപോലെ നമ്മുടെ ദേവാലയത്തിൽ മൂന്നു നേരം മണിയടിക്കുന്നു. അത് ആത്മാവിന്റെ വിശപ്പാണ് . ആ മണിയടി കേൾക്കുമ്പോൾ നാം പ്രാർത്ഥിക്കുന്നു. ഇതാണ് നമ്മുടെ ജീവിതത്തിന്റെ താളം. “ദൈവോർമ്മ”. ദൈവവുമായി ബന്ധപ്പെട്ടാൽ മാത്രമേ, നമ്മുടെ ആത്മാവിന്റെ വിശപ്പും ദാഹവും മാറുകയുള്ളൂ. ശരീരത്തെ പോഷിപ്പിക്കുന്നതുപോലെ ആത്മാവിനെ പോഷിപ്പിക്കണം. അതാണ് നമ്മുടെ ജീവിതത്തെ വിജയത്തിലേക്ക് നയിക്കുന്നത്.
നമ്മുക്കറിയാം ഈശോ 40 ദിവസം ഉപവസിച്ചു. ഈശോയെ ആത്മാവ് പിശാചിനാൽ പരീക്ഷിക്കപ്പെടുന്നതിനു വേണ്ടി മരുഭൂമിയിലേക്ക് നയിച്ചു. പ്രലോഭകന്‍ അവനെ സമീപിച്ചു പറഞ്ഞു: നീ ദൈവപുത്രനാണെങ്കില്‍ ഈ കല്ലുകള്‍ അപ്പമാകാന്‍ പറയുക. അവന്‍ പ്രതിവചിച്ചു: മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്‍െറ നാവില്‍ നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത് എന്ന് എഴുതപ്പെട്ടിരിക്കുന്നു. (Matt 4:3 -4) പിശാച് ഈ വചനം കേട്ടപ്പോൾ ഓടിപ്പോയി. ഇത് പഴയ നിയമത്തിൽ എഴുതപ്പെട്ടിരുന്ന വചനമാണ് . അത് ഇപ്പോൾ പുതിയ നിയമത്തിൽ യേശു പ്രാവർത്തികമാക്കിക്കൊണ്ട് പറയുകയാണ്.
അപ്പോൾ , എന്താണ് ക്രിസ്തീയ ജീവിതം ? ഈശോ സുവിശേഷത്തിന്റെ ആരംഭത്തിൽ തന്നെ പറയുകയാണ്. ഭൗതീകമായ ഒരു വിശപ്പും ദാഹവും അടക്കുന്നത് മാത്രമല്ല ആത്മീയമായ വിശപ്പും ദാഹവും അടക്കേണ്ട ആവശ്യകതയുമുണ്ട് മനുഷ്യജീവിതത്തിൽ. അതിന്റെ അടിസ്ഥാനം ദൈവവചനത്തിലാണ്. ദൈവവചനം ഭക്ഷിക്കുക. ദൈവവചനം കേൾക്കുക. സാധിക്കുന്നതു പോലെ ജീവിക്കാൻ പരിശ്രമിക്കുക. ദൈവ വചനത്തിന്റെ ഉള്ളിൽ അടങ്ങിയിരിക്കുന്ന രഹസ്യങ്ങൾ കണ്ടു പിടിക്കണം. “മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്‍െറ നാവില്‍ നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത് “
വിശുദ്ധ മത്തായിയുടെ സുവിശേഷം എട്ടാം അധ്യായത്തിൽ ഒരു ശാതാധിപനെക്കുറിച്ച് പ്രതിപാധിക്കുന്നു. കര്‍ത്താവേ, എന്‍െറ ഭൃത്യന്‍ തളര്‍വാതം പിടിപെട്ട് കഠിനവേദന അനുഭവിച്ച്, വീട്ടില്‍ കിടക്കുന്നു. യേശു അവനോടു പറഞ്ഞു: ഞാന്‍ വന്ന് അവനെ സുഖപ്പെടുത്താം.(മത്തായി 8:6-7) .ശതാധിപൻ ഒരു വിജാതീയനാണ്. യഹൂദനുമല്ല. ഒരു വിജാതീയന്റെ ഭവനത്തിൽ യഹൂദൻ പോകാൻ പാടില്ല. അതാണ് നാട്ടു നടപ്പ്. ആ നാട്ടുനടപ്പിനെ ദൈവത്തിന്റെ കണ്ണാർദ്രമായ സ്നേഹത്തെ പ്രതി ഈശോ ലംഖിക്കുകയാണ്. “ഞാന്‍ വന്ന് അവനെ സുഖപ്പെടുത്താം “. അപ്പോള്‍ ശതാധിപന്‍ പ്രതിവചിച്ചു: കര്‍ത്താവേ, നീ എന്‍െറ ഭവനത്തില്‍ പ്രവേശിക്കാന്‍ ഞാന്‍ യോഗ്യനല്ല. നീ ഒരു വാക്ക് ഉച്ചരിച്ചാല്‍ മാത്രം മതി, എന്‍െറ ഭൃത്യന്‍ സുഖപ്പെടും. (മത്തായി 8 : 8.) ഇതു കേട്ടപ്പോൾ ഈശോ അത്ഭുതപ്പെട്ടു. ഈശോയുടെ കൂടെയുള്ള ജനാവലി യഹൂദരാരാണ്. അവർ ദൈവികരഹസ്യങ്ങൾ മനസ്സിലാക്കേണ്ടവരാണല്ലോ . യേശു ഇതുകേട്ട് ആശ്‌ചര്യപ്പെട്ട്, തന്നെ അനുഗമിച്ചിരുന്നവരോടു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഇതുപോലുള്ള വിശ്വാസം ഇസ്രായേലില്‍ ഒരുവനില്‍പോലും ഞാന്‍ കണ്ടിട്ടില്ല. ശതാധിപൻ ഇത്ര മാത്രമേ പറഞ്ഞൊള്ളൂ: “നീ ഒരു വാക്ക് ഉച്ചരിച്ചാല്‍ മാത്രം മതി ” .
ദൈവത്തിന്റെ രക്ഷ ഒരു ദാനമാണ്. ആ ദാനം മറ്റുള്ളവരിലേക്ക് ഒഴുകുന്നതിന്, “കാറ്റ് അതിന് ഇഷ്ടമുള്ളടത്തേക്ക് വീശുന്നു ” എന്നതു പോലെയാണ്. അതിന് നിരവധി വഴികൾ ഉണ്ട് . അവിടെ മരിക്കാറായിരിക്കുന്ന ദൃത്യൻ ഒരു വിജാതീയനാണ്. അവൻ യഹൂദനല്ല. അവനു വേണ്ടി അവന്റെ ശതാധിപൻ വളര ദൂരം സഞ്ചരിച്ച് ഈശോയുടെ അടുക്കൽ വന്നിരിക്കുകയാണ്. “നീ ഒരു വാക്ക് ഉച്ചരിച്ചാല്‍ മാത്രം മതി,എന്‍െറ ഭൃത്യന്‍ സുഖപ്പെടും” . എത്ര മഹനീയമായ വിശ്വാസം ! എങ്ങനെ ഈ ശതാധിപന് ഈ വിശ്വാസം ഉണ്ടായി ! ഇത്രയും ഞാൻ ഇവിടെ വിവരിച്ചത് “ഒരു വാക്ക് ‘ എന്നത് എന്താണന്ന് വിശദീകരിക്കാനാണ് .

Leave a comment