അത് മാറ്റേണ്ടത് നിങ്ങൾ തന്നെയാണ്

ഒരിക്കൽ ഒരു ഞാറാഴ്ച്ച വി. കുർബ്ബാന മദ്ധ്യേ ഒരു ഇടവക വികാരി തന്റെ പ്രസംഗത്തിനിടയിൽ ഇങ്ങനെ പറഞ്ഞു വച്ചു. കേരളത്തിൽ എവിടെ അത്ഭുതം നടന്നാലും നിങ്ങൾ ടൂറിസ്റ്റ് ബസ്സും പിടിച്ച് അവിടെ പോകും………
ഗോവയായി കൊള്ളട്ടെ………. വേളാങ്കണ്ണിയായി കൊള്ളട്ടെ ………..
ഏത് ആഗോള ചരിത്ര പ്രസിദ്ധമായ തീർത്ഥാടന ദേവാലയമായി കൊള്ളട്ടെ …………
ഏത് പ്രസിദ്ധ പള്ളി പെരുന്നാളും
ആയി കൊള്ളട്ടെ……..
നിങ്ങൾ ടൂറിസ്റ്റ് ബസ്സും പിടിച്ച് അവിടെ പോകും…………
ആരെയും അങ്ങനെ പോകരുത് എന്ന് വിലക്കാനല്ല ഞാൻ പറയുന്നത്………
അവിടെങ്ങളിലെ നിങ്ങളുടെ “ഭക്തി ” കണ്ട് ഞാൻ തന്നെ അന്ധാളിച്ചു പോയേക്കാം……….
എന്റെ ഇടവക ജനങ്ങളായ നിങ്ങൾ തന്നെയാണോയെന്ന്……….
നിങ്ങളോട് ഒരു ചെറു ചോദ്യം ചോദിക്കുകയാണ്……….
ഇന്ന് ഈ നിമിഷം ഈ ദേവാലയത്തിനുള്ളിൽ അർപ്പിക്കപ്പെടുന്ന ഈ ദിവ്യബലിയിൽ വെറും കാഴ്ച്ചക്കാരായി മാത്രം നിന്നീടാതെ നിങ്ങൾ അവിടെ കാട്ടിടുന്ന ” ഭക്തി ” നിറഞ്ഞ വിശ്വാസത്തിന്റെ ഒരംശമെങ്കിലും പേറി നിങ്ങളിൽ എത്ര പേർ ശ്രദ്ധാപൂർവ്വം ഇവിടെ പങ്കെടുക്കുന്നുണ്ട്? ………..
ഞാൻ ആരെയും വിധിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യുന്നില്ല……..
പക്ഷേ ഒന്ന് ഓർക്കുക………
നാളെ റോമിലോ അമേരിക്കയിലോ യൂറോപ്പിലോ ലോകത്ത് എവിടെയാലും എന്തിന് ചന്ദ്രനിലോ ചൊവ്വയിലോ ചെന്ന് വി. കുർബ്ബാനയിൽ ഭക്തിപൂർവ്വം പങ്കെടുത്താലും ഇതാ ഈ
ബലിവേദിയിൽ നടക്കുന്നതും അവിടെങ്ങളിൽ നടക്കുന്നതും ഒന്നു തന്നെ……….
ഓസ്തീയും വീഞ്ഞും ക്രിസ്തുവിന്റെ തിരുശരീര- രക്തങ്ങളായി രൂപാന്തപ്പെടുന്ന കൂദാശ തന്നെയാണ് ഈ ലോകത്ത് എവിടെയും ഏതു കോണിലും വി. കുർബ്ബാനയായി
അർപ്പിക്കപ്പെടുന്നത്………..
ഒരൊറ്റ വ്യത്യാസമേയുള്ളു……….
അവിടെങ്ങളിൽ നിങ്ങൾ ഭക്തി നിറഞ്ഞ വിശ്വാസിയാകുന്നു…….
ഇവിടെ സ്വന്തം ഇടവകപ്പള്ളിയിൽ ഞാറായ്ഴച്ച നടക്കുന്ന എന്തോ സംഭവത്തിനു കാഴ്ചക്കാരായി നിൽക്കുന്നവർ……….
അത് മാറ്റേണ്ടത് നിങ്ങൾ തന്നെയാണ്…..
വെറുമൊരു ഞായർ പ്രസംഗം എന്നതിനെക്കാൾ എന്നെ ഏറെ ചിന്തിപ്പിച്ച വാക്കുകളായിരുന്നു അത്…….
ഒത്തിരി വിചിന്തനങ്ങൾ നൽകിയ ഒരു സാധാ ഞായർ പ്രസംഗം…….❤


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment