അമ്പതുനോമ്പ്
ദിവസം 16
പതിനാറാം സ്ഥലം: ഈ യുദ്ധം കർത്താവിൻ്റെതാണെന്നു ഏറ്റുപറയുന്നു..
അതികായനായ ഗോലിയാത്തിനെ തറപറ്റിച്ച നിസ്സാരനെന്നു കരുതിയ ദാവീദ്.. ഗോലിയാത്തിൻ്റെ വെല്ലുവിളിയിൽ ഭയചകിതരായ ജനതയ്ക്ക് മുന്നിൽ ആശ്വാസത്തിൻ്റെ വിജയകാഹളം മുഴക്കാൻ ദാവീദിനെ പ്രാപ്തനാക്കിയത് ദൈവത്തിലുള്ള ദാവീദിൻ്റെ ആഴമേറിയ വിശ്വാസം ഒന്നുമാത്രം…. അസാധ്യമെന്നു തോന്നുന്ന ഏതു കാര്യവും സാധ്യമാക്കാൻ.. ജീവിതത്തിലെ ഏതു പ്രതിസന്ധികളെയും മറികടക്കാൻ “ഈ യുദ്ധം കർത്താവിൻ്റെതാണ്”എന്ന് ദാവീദിനെപ്പോലെ ഏറ്റുപറഞ്ഞു വിശ്വാസത്തിൽ നമുക്ക് ആഴപ്പെടാം..

Leave a comment