ജ്ഞാന അഭിഷേക ധ്യാനത്തിൽ നിന്നും എഴുതിയത്
ഫോർമേഷൻ 3
———————-
. Episode 23
————-
https://youtu.be/4yHRyQHLJVw
Video no 025
നമ്മൾ ജീവിക്കുന്ന ദൈവത്തിന്റെ ജ്ഞാനത്തിന്റെ പിന്നാലെ പോകണം. കുടുംബജീവിതത്തിലേക്കു പോകുന്നവർക്ക് കിന്റർ ഗാർഡൻ മുതൽ പോസ്റ്റ് ഗ്രാജ്വേറ്റ് വരെ ഉള്ള വിദ്യാഭ്യാസത്തിൽ ഒരു ക്ലാസ്സ് ഉണ്ടോ, നമ്മുടെ കുടുംബ ജീവിതത്തിനെ കുറിച്ച്. 20 എഡ്യൂക്കേഷൻ ഈയർ നമ്മൾ പഠിക്കുന്നു. അത് കൊണ്ട് സാധിക്കുമെങ്കിൽ കോളേജിലും സ്കൂളിലും വിടാതെ ഹോം സ്കൂളിങ് നടത്തൂ എന്ന് ബ്രദർ എല്ലാവരെയും ഉപദേശിക്കാറുണ്ട്. അപ്പോൾ എല്ലാവരും പറയും ബ്രദറിന്റെ മക്കളെയോക്കെ പഠിപ്പിച്ചു. അത് കൊണ്ടാണ് പറയുന്നത് എന്ന്. ബ്രദർ മറുപടി പറയും, മകളെ തിയോളജി പഠിപ്പിച്ചു. ബ്രദറിന് അതിൽ വളരെ സന്തോഷം ആണ്. മകൻ കമ്പ്യൂട്ടർ എഞ്ചിനിയറിങ്. അതിന്റെ ഫലം ഇപ്പോൾ അവന് വീട്ടിൽ വരാൻ സമയമില്ല. ഭാര്യക്കും മക്കൾക്കും സമയമില്ല. മൾട്ടിനേഷനൽ കമ്പനി ഇപ്പോൾ അവനെ വിഴുങ്ങി വച്ചിരിക്കയാണ്.
ഇത് അവന്റെ മാത്രം കാര്യമല്ല.ഇത് പോലെയുള്ള പലരുടെയും കാര്യം ഇതല്ലേ. ജോലിയെ കേന്ദ്രീകരിച്ച് കഴിഞ്ഞാൽ, എട്ടു മണിക്കൂർ അല്ല ഇപ്പോഴെത്തെ ജോലി.
ഒരു സോഫ്റ്റ് വെയർ എഞ്ചനീയർ എന്ന് പറഞ്ഞാല് അവന്റെ ജീവിതം മുഴുവൻ ആ കമ്പനിയും ആയി വിവാഹം കഴിച്ച മാതിരിയാണ്. കമ്പനിയും കമ്പ്യൂട്ടറും ആയി കല്ല്യാണം കഴിച്ചു. ഇനി ഭാര്യക്കോ കുട്ടികൾക്കോ മാതാപിതാക്കൻമാർക്കോ
മാറ്റി വെക്കാൻ സമയമില്ല. അത് പോലെ ജോലി അവനെ വലിക്കുകയാണ്. ഇതാണ് അങ്ങനെ ഒരു വിദ്യാഭ്യാസത്തിന്റെ അവസ്ഥ.
ഒന്ന് ആലോചിച്ചുനോക്കൂ.
ഈ പൈസയോക്കെ ഉണ്ടാക്കിയിട്ട് എന്തിനാ? ഇതൊക്കെ ചോദ്യം ആയി നമ്മുടെ മനസ്സുകളിൽ ഇരിക്കുകയാണ്. ഇതിനെല്ലാം ഉത്തരം കിട്ടാൻ ജ്ഞാനത്തിന് വേണ്ടി പ്രാർത്ഥിക്കുക.
ബ്രദർ 40 years വരെ വളരെ നല്ല ജോലി ചെയ്തു. എൻജിനീയർ ആയിരുന്നു. വളരെ വിദഗ്ധമായി ജോലിയിൽ ഉയർന്നു നിന്നിരുന്ന സമയം. അപ്പോഴാണ് ദൈവത്തിന്റെ വിളി. അതിന് ശേഷമുള്ള ഇരുപത്തിയെട്ട് വർഷത്തെ ഞാൻ ചെയ്ത ജോലിയിലൂടെ എത്രയോ അധികം അനുഗ്രഹം ആണ് ഈ ലോകത്തിലും സ്വർഗ്ഗത്തിലും ഉണ്ടായത്.
വൈദികരും സിസ്റ്റേഴ്സ്സ് എന്തിനാണ് ദൈവവിളി ലഭിച്ചു വന്നിരിക്കുന്നത്. കെമിസ്ട്രിയും ഫിസിക്സും പഠിപ്പിക്കാനാണോ? അതോ കർത്താവ് ഈശോമിശിഹായേ കുറിച്ച് പഠിപ്പിക്കാനാണോ? വളരെ പ്രൗഢമായ എഡ്യൂക്കേഷണൽ സ്ഥാപനം ഒക്കെ ഉണ്ടാവും. അത് തന്നിരിക്കുന്നത് എന്തിന് വേണ്ടിയാണ്. ഈ എഡ്യൂക്കേഷണൽ സ്ഥാപനങ്ങളെ കുറിച്ച് മാർപാപ്പ പറയുകയാണ്, ഇത് സുവിശേഷ പഠനത്തിന് വേണ്ടി കൂടിയാണ് തന്നിരിക്കുന്നത്. അയ്യായിരം കുട്ടികൾ ഒരു സ്ഥാപനത്തിൽ ഉണ്ടെങ്കിൽ, ആ അയ്യായ്യിരം ആത്മാക്കളെ നമ്മുടെ കയ്യിൽ തന്നിരിക്കയാണ്. അവരിൽ യേശുവിനെ പകരുന്നില്ലെങ്കിൽ എന്ത് കാര്യം. അവരിൽ യേശുവിനെ പകരണം.
ഇത് ഒരിക്കൽ പറഞ്ഞപ്പോൾ അത് കേട്ടിരുന്ന ഒരു ഇംഗ്ലീഷ് മീഡിയം പ്രിൻസിപ്പാൾ ഉണ്ടായിരുന്നു. ടോക് കഴിഞ്ഞു, അവർ വന്നു ബ്രദർനോടു പറഞ്ഞു
“you have opened my eyes”
ബ്രദർ അവരോട് പറഞ്ഞു;
സ്കൂളിലെ ഒരു കൊച്ചുമുറിയിൽ ഒരു നോൺ ടീച്ചിംഗ് സ്റ്റാഫിനെ സുവിശേഷം വായിക്കുവാൻ ഇരുത്തുക. എന്നിട്ട് പ്രാർത്ഥിക്കുക. ഈ വായിക്കുന്ന വചനം ഈ അയ്യായിരം കുട്ടികളിലും ഒഴുകണമേ എന്ന് പ്രാർത്ഥിക്കുക. ഇതെങ്കിലും നമുക്ക് ചെയ്യാവുന്നതല്ലെയുള്ളൂ. ഇതിന് എന്തെങ്കിലും തടസ്സം ഉണ്ടോ? നമ്മുടെ വിദ്യാലയത്തിൽ ഒരു മുറിയിൽ ഒരാൾ ഇരുന്നു സുവിശേഷം വയിക്കുന്നു. പ്രിൻസിപ്പാളിന് അത് വളരെ സ്വീകാര്യമായി. ഇതെല്ലാം ഓരോ ആശയങ്ങൾ ആണ്.
മാർപ്പാപ്പ പറയുന്നു, നമ്മുടെ എല്ലാ സ്ഥാപനങ്ങളും ഭൗതികമായ ക്വാളിഫിക്കേഷൻ ഉണ്ടാക്കുന്നതിന് വേണ്ടിയുള്ളതല്ല. ബുദ്ധിപൂർവ്വം അവരിലേക്ക് ക്രിസ്തുവിനെ പകരുവാൻ സാധിക്കണം.
ബൈബിൾ അക്കാദമിയെ കുറിച്ചുള്ള ചർച്ച നടക്കുമ്പോൾ ഇവിടെ പാലാ, കോട്ടയം ഭാഗത്തുള്ള ഒരു റിട്ടയേർഡ് പ്രൊഫസർ ബ്രദർനൊടു പറഞ്ഞു. ഒരിക്കൽ അദ്ദേഹം ഒരു ബസ് സ്റ്റാൻഡിൽ നിൽക്കുമ്പോൾ ഒരു സ്ത്രീ വന്നു അഭിവാദ്യം ചെയ്തു. പക്ഷേ പ്രോഫസ്സറിന് ആളെ മനസ്സിലായില്ല. ആരാണെന്ന് ആരാഞ്ഞപ്പോൾ, ആ സ്ത്രീ പറയുകയാണ് . “എന്നെ സർ പഠിപ്പിച്ചിട്ടില്ല. പക്ഷേ ഞാൻ Bsc exam എഴുതുന്ന സമയത്ത് സർ ആയിരുന്നു സൂപ്പർവൈസർ. ഞാൻ കോപ്പിയടിച്ചൂ, സർ എന്നെ കയ്യോടെ പിടിച്ചു. ഞാൻ വിറച്ചു പോയി. അപ്പോൾ സർ എന്റെ ചെവിയിൽ പറഞ്ഞു. ‘If you are faithful in little things, you will be faithful in greater things’.
ചെറിയ കാര്യത്തിൽ നീ വിശ്വസ്ഥയാണെങ്കിൽ നീ വലിയ കാര്യത്തിലും വിശ്വാസ്ഥയായിരിക്കും. അത് എന്റെ ഹൃദയത്തിൽ ചൂഴ്ന്നു ഇറങ്ങി. അത് ക്രിസ്തു ദേവന്റെ വാക്കുകൾ ആണെന്ന് മനസ്സിലായി. ഇന്ന് ഈ കാണുന്ന നാഷണ ലൈസ്ഡ് ബാങ്കിൽ സീനിയർ മാനേജർ ആണ്. എന്റെ ജീവിതത്തിലെ വലിയ ഒരു മുദ്രാ വാക്യമായി ഞാൻ മാറ്റി. സർ, ഇന്ന് എന്റെ ഓഫീസിൽ വരികയാണെങ്കിൽ കാണാം എന്റെ ഓഫീസിലെ ബാക്ക് ഡ്രോപ്പിൽ ഈ വാക്യം ഞാൻ വലിയ അക്ഷരത്തിൽ എഴുതി വച്ചിട്ടുണ്ട്. “This is my motto.This is my life.”
ഇവിടെ ജാതിമത ഭേദമുണ്ടോ?
ക്രിസ്തുവിന്റ വചനത്തിന്, ജ്ഞാനത്തിന് അതിരുകളില്ല. അത് വിശ്വസിക്കുന്ന അധ്യാപകർ ഉണ്ടാവണം. സാധാരണ അധ്യാപകർ തന്നെ കത്തോലിക്കാ ക്രിസ്തീയ വിദ്യാഭ്യാസ സ്ഥാപനത്തിൽ സർ ആണെങ്കിൽ, അതൊരു വിളി ആണ്. അവർ ചുമ്മാ മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്നതിന് ഒപ്പം, അത് എല്ലാം ദൈവത്താൽ ആണ് എന്ന അറിവും സർവ്വ ജ്ഞാനത്തിന്റെ ഉറവിടം ദൈവം തന്നെ ആണെന്നുള്ള അറിവും ഉണ്ടെങ്കിൽ അതിലൂടെ ഇങ്ങിനെയുള്ള ചില വാക്കുകൾ ഹൃദയത്തില് നിന്നും ഒഴുകും. അങ്ങനെ നമ്മുടെ വിദ്യാഭ്യാസ മേഖല എല്ലാം ദൈവത്തിന്റെ ജ്ഞാനത്തിന്റെ പ്രവർത്തന മേഖലകൾ ആക്കി മാറ്റാൻ പറ്റും. അപ്പോഴാണ് ഈ വചനം പൂർത്തിയാകുന്നത്.
സമുദ്രം ജലം കൊണ്ടെന്ന പോലെ ഭൂമി മുഴുവനും ദൈവത്തെ കുറിച്ചുള്ള ജ്ഞാനം കൊണ്ട് നിറയും.

Leave a comment