*അമ്പതുനോമ്പ്*
*ദിവസം 17*
പതിനേഴാം സ്ഥലം: വിവേകത്തിൻ്റെ എണ്ണ കൂടെ കരുതുന്നു..
സ്വർഗ്ഗരാജ്യത്തെ ലക്ഷ്യം വച്ചുള്ള ഓരോ ക്രൈസ്തവൻ്റെയും യാത്ര എപ്രകാരം ആയിരിക്കണം എന്ന് പത്തു കന്യകമാരുടെ ഉപമ നമ്മെ പഠിപ്പിക്കുന്നു….. ജീവിതത്തിൽ ആത്മീയതയുടെ തിരി കെടാതിരിക്കുവാനായി ചെയ്യുന്ന എല്ലാ പ്രവർത്തികളിലും വിവേകത്തിൻ്റെ എണ്ണ നമുക്ക് കൂടെ കരുതാം.. നിത്യവിരുന്നിൻ്റെ കവാടം തുറക്കപ്പെട്ട് നിത്യരക്ഷകൻ നൽകുന്ന നിത്യജീവൻ ആസ്വദിക്കാൻ ഉതകുന്നതായിരിക്കണം നമ്മുടെ ജീവിതം…. “അതുകൊണ്ട് ജാഗരൂകരായിരിക്കുവിൻ. ആ ദിവസമോ മണിക്കൂറോ നിങ്ങൾ അറിയുന്നില്ല” (മത്തായി 25 : 13 )…

Leave a comment