അമ്പതുനോമ്പ് – ദിവസം 18

*അമ്പതുനോമ്പ്*
*ദിവസം 18*
പതിനെട്ടാം സ്ഥലം:
ദൈവത്തെ പൂർണ്ണാത്മാവോടും പൂർണ്ണഹൃദയത്തോടും സ്നേഹിക്കുന്നു..
കായേനും ആബേലും.. കർത്താവ് കടാക്ഷിച്ച് ജന്മം എടുത്ത ഭൂമിയിലെ ആദ്യത്തെ കൂടെപ്പിറപ്പുകൾ…. വ്യത്യസ്ത തൊഴിലിൽ ഏർപ്പെട്ടിരുന്നവർ എങ്കിലും.. അവർ വിളിക്കപ്പെട്ടിരുന്നത് ഒരേയൊരു നന്മയിലേക്ക്.. ദൈവത്തെ പൂർണ്ണാത്മാവോടും പൂർണ്ണഹൃദയത്തോടും സ്നേഹിക്കാൻ.. ദൈവത്തെ സ്നേഹിക്കുന്നതിൽ മായം കലർത്തിയപ്പോൾ കായേന് ചുറ്റുമുള്ളതെല്ലാം സ്വന്തം വളർച്ചക്ക് വിഘ്‌നം നിൽക്കുന്നവയെന്നു അനുഭവപ്പെട്ടു.. സ്വന്തം കൂടെപ്പിറപ്പുപോലും… ചുറ്റുമുള്ളതെല്ലാം പ്രശ്നങ്ങളായി അനുഭപ്പെടുന്നെങ്കിൽ തിരിച്ചറിയുക… “ദൈവത്തെ സ്നേഹിക്കുന്നതിൽ മായം കലർത്താൻ തുടങ്ങിയിരിക്കുന്നു…”


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment