*അമ്പതുനോമ്പ്*
*ദിവസം 19*
പത്തൊൻപതാം സ്ഥലം : നീതിനിറഞ്ഞ ജീവിതശൈലിക്കായി പ്രാർത്ഥിക്കുന്നു..
ഭൂമിയോടു കൂടെ സകലവും നശിപ്പിക്കാനായി നൂറ്റമ്പതു ദിവസം നീണ്ടു നിന്ന ഒരു വെള്ളപ്പൊക്കം… അവിടെ രക്ഷയായി ഉയർന്ന പെട്ടകത്തിൻ്റെ അമരക്കാരനായി ദൈവം വിശ്വസിച്ച് തിരഞ്ഞെടുത്തത് നീതിമാനായ നോഹയെ ആയിരുന്നു.. ഇനിയൊരിക്കലും ഇതുപോലെ ജീവജാലങ്ങളെ നശിപ്പിക്കുകയില്ല എന്ന് ദൈവം തീരുമാനിച്ചതും ഇതേ നീതിമാൻ അർപ്പിച്ച ദഹനബലിയുടെ ഹൃദ്യമായ ഗന്ധം ആസ്വദിച്ചുകൊണ്ട്.. നമ്മുടെ ജീവിതത്തിലെ ഒത്തിരിയേറെ അസ്വസ്ഥതകൾ നീതിപൂർവമായ ജീവിതശൈലി കൊണ്ട് നീങ്ങിപ്പോകും എന്ന് തിരിച്ചറിയാം…

Leave a comment