പ്രഭാത പ്രാർത്ഥന

പ്രഭാത പ്രാർത്ഥന

“ഞാന്‍ ഇസ്രായേലിനെ അവന്റെ മേച്ചില്‍സ്ഥലത്തേക്ക് അയയ്ക്കും. അവന്‍ കാര്‍മലിലും ബാഷാനിലും മേയും വേഗിലയാദിലെയും എഫ്രായിം മലകളിലെയും മേച്ചില്‍ പുറങ്ങളില്‍ അവന്‍ തൃപ്തി കണ്ടെണ്ടത്തും.(ജെറെമിയ, 50:19)” പിതാവായ ദൈവമേ, ലോകം വലിയ ഒരു പ്രതിസന്ധിയിൽ കൂടെ കടന്നു പോവുകയാണല്ലോ. കോവിഡ് പത്തൊൻപത് എന്ന അസുഖം അതിർത്തകളെ ഭേദിച്ചു കൊണ്ട് പടർന്നു പിടിയ്ക്കുന്നു. അനേകർ ഭയ ചകിതരായി കഴിയുകയാണ്. നാഥാ, ഞങ്ങളുടെ മേൽ കനിവായിരിക്കണമേ. അവിടുത്തെ അത്ഭുത പ്രവർത്തികളാൽ മഹാമാരി നില്ക്കുവാൻ ഇടവരുത്തണമേ. രോഗികളെ സൗഖ്യപ്പെടുത്തിയ ഈശോയെ എല്ലാ കൊറോണ ബാധിതരെയും സൗഖ്യപ്പെടുത്തണമേ. ഇന്നേ ദിനത്തിൽ പരീക്ഷയ്ക്ക് ഒരുങ്ങുന്ന മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ദൈവമേ അനുഗ്രഹിക്കണമേ. പഠിച്ചതെല്ലാം ഓർമ്മയിൽ വരുവാനും നന്നായി പരീക്ഷയ്ക്ക് ഒരുങ്ങി എഴുതുവാനും അവർക്ക് സാധിക്കട്ടെ. ഭയം കൂടാതെ പരീക്ഷയെ നേരിടുവാൻ ഉള്ള ആത്മ വിശ്വാസം ഏവർക്കും ഉണ്ടാകട്ടെ. പിതാവേ ഈ പ്രഭാതത്തിൽ അവിടുത്തെ സന്നിധിയിൽ പ്രാർത്ഥിക്കുന്ന ഞങ്ങളെ അനുഗ്രഹിക്കണമേ. ഇന്നേ ദിനത്തിൽ ഞങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ ദൈവ ഹിത പ്രകാരം നിറവേറുവാൻ ഇടവരുത്തണമേ. വിശ്വാസത്തിൽ നിന്നും അകന്നു പോയ മക്കളെ തിരികെ കൊണ്ട് വരണമേ. രോഗ ഭീതിയിൽ ആയിരിക്കുന്ന ജനത്തെ മുൻ നിറുത്തി സഭയെയും ദൈവത്തെയും പരിഹസിക്കുന്നവർക്ക് അവിടുത്തെ ശ്കതി വെളിപ്പടുത്തി നല്കണമേ. നാഥാ അവിടുന്ന് അറിയാതെ ഈ ഭൂമിയിൽ ഒന്നും സംഭവിക്കുന്നില്ലല്ലോ. ഞങ്ങളുടെ മേൽ കരുണ ആയിരിക്കണമേ. കൊറോണ വൈറസ് ബാധയെ തുടർന്ന് ജീവിത പ്രതിസന്ധി അനുഭവിക്കുന്ന മക്കളുടെ മേൽ കരുണ ആയിരിക്കണമേ. അവരുടെ സ്വപനങ്ങൾ നിറവേറുവാൻ അങ്ങ് സഹായിക്കണമേ. ഞങ്ങൾക്ക് ഒരു അനർത്ഥവും സംഭവിക്കാതെ ഈ മഹാമാരി കടന്നു പോകുവാൻ ദൈവമേ അവിടുന്ന് അനുഗ്രഹിക്കണമേ. ആമേൻ

വിശുദ്ധ സെബാസ്ത്യനോസ്, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment