കത്തോലിക്കാസഭയും ആരോഗ്യപരിപാലനവും

ആഗോള പകർച്ചവ്യാധിയായ കൊറോണയുടെ പശ്ചാത്തലത്തിൽ ഏറ്റവുമധികം ഉയർന്നു കേൾക്കുന്ന ഒരു വിമർശനമാണ് എന്തുകൊണ്ട് ധ്യാന ഗുരുക്കന്മാരും ആത്മീയ ശുശ്രൂഷകരും കൊറോണ ഭേദമാക്കാൻ ശ്രമിക്കുന്നില്ല അതിനായി ചൈനയിലോ ഇറ്റലിയിലേക്കു ഒന്നും പോകുന്നില്ല..!!

പക്ഷേ ഒരു കാര്യം വ്യക്തമായി പറയാം.. രോഗികളോട് ചികിത്സ എടുക്കരുതെന്നും ആശുപത്രിയിൽ പോകരുതെന്നും രോഗം മാറാൻ പ്രാർത്ഥനയാണ് നല്ലതെന്നും സഭ പഠിപ്പിക്കുന്നില്ല…. നേരെമറിച്ച്
ലോകത്തിലെ ആരോഗ്യപരിപാലന രംഗത്തെ ഏകദേശം 26 ശതമാനത്തോളം കത്തോലിക്കാസഭ മാത്രം കൈകാര്യം ചെയ്യുന്നു… 180000 ക്ലിനിക്കുകളും, 5500 ആശുപത്രികളും, ഏകദേശം രണ്ട് ലക്ഷത്തോളം വൃദ്ധ മന്ദിരങ്ങളും, അനാഥാലയങ്ങളും റോമൻ കത്തോലിക്കാ സഭ മാത്രം നടത്തുന്നുണ്ട്… (ഇതര ക്രിസ്തീയ വിഭാഗങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾ ഈ കണക്കിൽ ഉൾപ്പെടുന്നില്ല) ഇന്നത്തെ റെഡ് ക്രോസ് സൊസൈറ്റിയുടെ ചിഹ്നം ആയ ചുവന്ന് കുരിശു പോലും ആരോഗ്യപരിപാലനത്തിനും രോഗി പരിചരണത്തിനായി ആയി മാത്രം സ്ഥാപിക്കപ്പെട്ട Order of st Camillus എന്ന എന്ന കത്തോലിക്കാ സന്യാസ സമൂഹത്തിൻറെ ചിഹ്നമാണ്.. ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർമാരായ ധാരാളം വൈദികരും കന്യാസ്ത്രീകളും സമർപ്പിതരും ഈ ധ്യാന ഗുരുക്കന്മാർ ഒക്കെ ഉൾപ്പെടുന്ന സഭയുടെ ഭാഗമാണ്…. ഇതുകൂടാതെ ആരോഗ്യപരിപാലനത്തിനു വേണ്ടി മാത്രം സ്ഥാപിക്കപ്പെട്ട കന്യാസ്ത്രീ സഭാസമൂഹങ്ങൾ ഏകദേശം നാലോളം ഉണ്ട് കത്തോലിക്കാസഭയിൽ….

കരിസ്മാറ്റിക് ധ്യാനവേദികളില്‍ സംഭവിക്കുന്ന അനേകം അത്ഭുതങ്ങളുടെയും രോഗശാന്തികളുടെയും കൂടെ പശ്ചാത്തലത്തിലാണ് വിമര്‍ശനങ്ങള്‍ വര്‍ദ്ധിക്കുന്നത്. പരിശുദ്ധാത്മാഭിഷേകത്താലും കൃപയാലും ശുശ്രൂഷ ചെയ്യുന്ന വൈദികര്‍ കൊറോണ രോഗത്തോട് തോറ്റു പോയെന്നും അതിനാല്‍ പ്രാര്‍ത്ഥനകളുപേക്ഷിച്ച് ശാസ്ത്രത്തില്‍ വിശ്വസിക്കുവിനെന്നും ആഹ്വാനം ചെയ്യുന്നവര്‍ ബൗദ്ധികനിലവാരമില്ലാത്ത നിരീശ്വരര്‍ മാത്രമാണ്.

ധ്യാനവേദികളില്‍ സംഭവിക്കുന്ന സൗഖ്യം ഒരുക്കമുള്ളവരുടെ കൂട്ടായ്മയില്‍ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മേൽ വര്‍ഷിക്കപ്പെടുന്ന പരിശുദ്ധാത്മദാനങ്ങളാണ്.

കൂദാശകളുടെ കൃപാവരവും ജനത്തെ നയിക്കാന്‍ നിയോഗിക്കപ്പെട്ടവരുടെ അഭിഷേകവും തിരുസ്സഭാകൂട്ടായ്മയില്‍ അനേകായിരങ്ങളുടെ പ്രാര്‍ത്ഥനകളും ഒന്നുചേരുന്പോള്‍ അഴിഞ്ഞുപോകുന്ന ബന്ധനങ്ങളാണ് രോഗസൗഖ്യമായി അനുഭവപ്പെടുന്നത്.

പഞ്ചായത്ത് ബസ്സ്റ്റാന്‍റിലോ ചന്തയിലോ തിരക്കുള്ള ബസ്സിലോ നിവര്‍ത്തിക്കപ്പെടുന്ന ശുശ്രൂഷയല്ല അതെന്ന് വിശ്വാസികള്‍ തിരിച്ചറിയുന്നുണ്ട്…. അല്ലെങ്കിൽ അറിയേണ്ടതുണ്ട്

ധ്യാനകേന്ദ്രങ്ങളുടെ പ്രത്യേകപശ്ചാത്തലത്തില്‍ നടക്കുന്ന കാര്യങ്ങളെ പരിഹസിച്ചുകൊണ്ട് വൈദികര്‍ വന്ന് കൈകളുയര്‍ത്തുന്പോഴേ രോഗം അകന്നുപോകുമെന്ന് പറയുന്നവര്‍ ക്രൈസ്തവപ്രാര്‍ത്ഥനകളെയോ അവയുടെ യഥാര്‍ത്ഥ അര്‍ത്ഥത്തെയോ നിര്‍വ്വചനത്തെയോ മനസ്സിലാക്കുന്നില്ല അറിയുന്നില്ല. ചുരുക്കത്തില്‍, കുപ്പിയിലടച്ച ഭൂതമല്ല ദൈവം… ചാടി കളിക്കട കുഞ്ഞിരാമ എന്നുപറയുമ്പോൾ പ്രകൃതിശക്തികളെ പോലും മാറ്റിമറിക്കാൻ നിങ്ങളുടെ കയ്യിലിരിക്കുന്ന ഒരു കുട്ടി കുരങ്ങനും അല്ല ദൈവം….

ക്രിസ്തീയവിശ്വാസത്തെയും പൗരോഹിത്യാഭിഷേകത്തെയും വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നവര്‍ ദൈവത്തെ അവതരിപ്പിക്കുന്നതിങ്ങനെയാണ്…
പുരോഹിതന്‍ ആവശ്യപ്പെട്ടാലുടനെ പ്രവര്‍ത്തിക്കുന്ന ഒരു ഭൂതത്തെപ്പോലെ ദൈവത്താക്കാണാന്‍ ക്രൈസ്തവവിശ്വാസം നമ്മെ പഠിപ്പിക്കുന്നില്ല…

ദൈവ-മനുഷ്യബന്ധവും, അവന്‍റെ പ്രാര്‍ത്ഥനകളും ദൈവഹിതം അന്വേഷിക്കാനുള്ള മനസ്സും, ദൈവത്തിൻറെ ഇഷ്ടവും എല്ലാം പ്രാര്‍ത്ഥനകള്‍ക്ക് ലഭിക്കുന്ന ഉത്തരത്തെ സ്വാധീനിക്കുന്നുണ്ട്.. ധ്യാനകേന്ദ്രങ്ങളില്‍ ഒരുക്കമുള്ള ചുറ്റുപാടുകളില്‍ നടക്കുന്നത് പൊതുസ്ഥലങ്ങളില്‍ വേണമെന്ന് ശഠിക്കുന്നത് മൗഠ്യമാണ്…..

ധ്യാനകേന്ദ്രങ്ങൾ രോഗചികിത്സക്കായി സ്ഥാപിക്കപ്പെട്ട സ്ഥലങ്ങൾ അല്ല. അത്ഭുതങ്ങളുടെയും രോഗശാന്തികളെയും കുറിച്ച് സഭയ്ക്ക് വ്യക്തമായ വീക്ഷണമുണ്ട്. അതു മറ്റൊന്നാണ് അതിൻറെ അടിസ്ഥാനം ബൈബിൾ ആണ്.. അത് മനസ്സിലാക്കാൻ ശ്രമിക്കുക, അതുകൊണ്ട് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള ഇത്തരം യുക്തിയില്ലാ പോസ്റ്റുകളുമായി യുക്തിവാദികൾ വരുമ്പോൾ വസ്തുതകൾ പറയാതെ തരമില്ല

NB എന്തുകൊണ്ട് ക്രിസ്ത്യാനി കൊറോണ പ്രതിരോധ ഗവൺമെൻറ് നടപടികളുമായി സഹകരിക്കണം എന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം ബൈബിൾ തന്നെ നൽകുന്നുണ്ട്..

പിശാച് കർത്താവിനെ പരീക്ഷിക്കാനായി കല്ലുകൾ അപ്പം ആകാനും ഗോപുരത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടാനും ഒക്കെ പറയുന്നുണ്ട്….
യേശു പറഞ്ഞത് നിൻറെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത് എന്നാണ്…
പ്രാപഞ്ചിക നിയമങ്ങളെ അനുസരിക്കാൻ, അതിനു വിധേയപ്പെട്ടുവാൻ നമ്മൾ ബാധ്യസ്ഥരാണ്…. അത് ദൈവഹിതമാണ്
സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക എന്ന് പറഞ്ഞതിലൂടെ, ഉത്തരവാദിത്തപ്പെട്ട അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കാൻ നാം ബാധ്യസ്ഥനാണ് എന്നും യേശുക്രിസ്തു നമുക്ക് കാണിച്ചു തരുന്നുണ്ട്….

ഈ ബൈബിൾ വാക്യങ്ങളുടെ അന്തസത്ത ഉൾക്കൊള്ളാതെ അന്ന് സാത്താൻ നടത്തിയ അതേ വെല്ലുവിളി ഇന്നും ചിലർ “എന്തുകൊണ്ട് കൊറോണ മാറ്റുന്നില്ല” എന്നതിലൂടെ ആവർത്തിക്കുന്നുണ്ട്… ദൈവം ദൈവം നമ്മെ കാത്തു രക്ഷിക്കട്ടെ..


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment