കൊറോണ വൈറസിനെതിരെ വിശുദ്ധ സെബസ്ത്യാനോസിനോടുള്ള മധ്യസ്ഥ പ്രാർത്ഥന.

അദ്ഭുത പ്രവർത്തകനായ വിശുദ്ധ സെബസ്ത്യാനോസേ, ദാരിദ്ര്യം, കലഹം, രോഗം എന്നിവയകറ്റുന്നതിനു ദൈവപിതാവിൽ നിന്നും പ്രത്യേക കൃപ അങ്ങേക്ക് ലഭിച്ചിട്ടുണ്ടല്ലോ! ഞങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസേ, കൊറോണ വൈറസ് എന്ന പകർച്ചവ്യാധിയെ അങ്ങേക്കു ലഭിച്ചിരിക്കുന്ന അത്ഭുതശക്തിയാൽ ഉടനെതന്നെ ഭൂമുഖത്തുനിന്നും തുടച്ചുമാറ്റി ലോകത്തെ സംരക്ഷിക്കേണമേ. ഈശോ മിശിഹായോടുള്ള സ്നേഹത്താൽ കത്തിജ്വലിച്ചുകൊണ്ട് ധീര രക്തസാക്ഷിയായി മാറിയ വിശുദ്ധ സെബസ്ത്യാനോസേ, മാറാരോഗങ്ങളിൽ നിന്നും പകർച്ചവ്യാധികളിൽ നിന്നും ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും ഞങ്ങളുടെ നാടിനെയും സംരക്ഷിക്കണമേ. അങ്ങയുടെ മാധ്യസ്ഥശക്തിയാൽ വലിയ അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തികളും മാനസാന്തരങ്ങളും സംഭവിക്കട്ടെ. അങ്ങനെ ലോകം മുഴുവനിലും ദൈവവചനം പ്രഘോഷിക്കപ്പെടുവാനും അതുവഴി സകല മനുഷ്യരും ഈശോ മിശിഹായെ അറിയുവാനും ഏക കർത്താവും രക്ഷിതാവുമായി സ്വീകരിക്കുവാനും ഇടവരുത്തണമേ. ആമ്മേൻ.
1 സ്വർഗ്ഗ. 1 നന്മ.1 ത്രീത്വ.

Leave a comment