SUNDAY SERMON Mt 21, 33-44

Saju Pynadath's avatarSajus Homily

മത്താ 21, 33 – 44

ജോഷ്വ 6, 27 – 7, 15

റോമാ 8, 12 – 21

സന്ദേശം

Image result for images of Mt 21, 33-44

ലോകം മുഴുവൻ കൊറോണ ഭീതിയിലാണ്. ഈ ദേവാലയത്തിൽ വിശുദ്ധ കുർബാന യ്ക്കായി അണഞ്ഞിരിക്കുന്ന വേളയിൽ നമ്മിലും ഒരു ഭീതിയുണ്ട്. ദൈവമേ, എനിക്ക്, എന്റെ കുടുംബത്തിലുള്ളവർക്ക്, എന്റെ ബന്ധുക്കൾക്ക്, സുഹൃത്തുക്കൾക്ക് കൊറോണ പിടിക്കുമോ? പ്രിയപ്പെട്ടവർ ആരെങ്കിലും മരിക്കുമോ? ഞാൻ സ്വരുക്കൂട്ടി വച്ചിരിക്കുന്ന തെല്ലാം എനിക്ക് നഷ്ടപ്പെടുമോ? നമ്മുടെ ഭീതിയുടെയെല്ലാം അടിക്കല്ല് നാം മരിക്കുമെന്ന ചിന്തയാണ്. നമുക്കുള്ളതെല്ലാം നഷ്ടപ്പെടുമോയെന്ന തോന്നലാണ്. ഈ ചിന്തകൾ കുറച്ചൊന്നുമല്ല നമ്മെ അലോസരപ്പെടുത്തുന്നത്. മാത്രമല്ല, ഈ ചിന്തകൾ നമ്മുടേത് മാത്രമല്ല. ലോകത്തിലുള്ള എല്ലാവരുടേതുമാണ്.

ഇങ്ങനെ, കൊറോണ ഭീതിയിൽ, മരണഭീതിയിൽ, എല്ലാം നഷ്ടപ്പെടുമോയെന്ന പേടിയിൽ ജീവിക്കുന്ന ലോകത്തോട്, നാമോരോരുത്തരോട്, ദൈവവചനം പറയുന്നു, സർവത്തിന്റെയും അവകാശിയായ ക്രിസ്തുവിനെ സ്വന്തമാക്കുക. എന്തെങ്കിലും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അതിനുള്ള ഏറ്റവും നല്ല മാർഗം അതിന്റെ അവകാശിയെ സ്വന്തമാക്കലാണ്.

വ്യാഖ്യാനം

വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ ഈശോയുടെ ജെറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തിന് ശേഷമാണ് ഈശോ മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമ പറയുന്നത്. താൻ മുൻകൂട്ടി കണ്ട തന്റെ ജീവിതത്തെ, ജീവിത സംഭവങ്ങളെ വളരെ മനോഹരമായി ഈശോ ഇവിടെ അവതരിപ്പിക്കുകയാണ്. ഈശോ നടത്തുന്ന പീഡാനുഭവ പ്രവചനങ്ങളുടെ ഉപമാവിഷ്കാരമാണ് നാമിവിടെ കാണുക. അവകാശിയെക്കൊന്ന് അവകാശം സ്വന്തമാക്കാൻ ആഗ്രഹിച്ച ഇസ്രയേലിന്റെ മണ്ടത്തരത്തിനു മുൻപിൽ ഈശോ ഉയർത്തുന്ന പരിഹാസമാണീ ഉപമ. ഇന്നും മനുഷ്യൻ ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ ആന മണ്ടത്തരം മനുഷ്യനെ കൊണ്ടുചെന്നെത്തിക്കുന്ന വലിയ വിപത്തിലേക്കുള്ള…

View original post 471 more words


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment