😜 തോമാച്ചന്റെ കൊറോണ 🙄🙄🙄
🚴♀🚴♀🚴♀🚴♀🚴♀🚴♀🚴♀🚴♀🚴♀🚴♀🚴♀🚴♀🚴♀
നാട്ടിലെ അറിയപ്പെടുന്ന സുമുഖനും സുന്ദരനും അതിലുപരി വിദ്യാസമ്പന്നനും അതുക്കും മേലെ വിശ്വാസിയുമായ തോമാച്ചൻ പള്ളിയിൽ നിന്നും ഞായറാഴ്ച കുർബാന കഴിഞ്ഞ് ഇറങ്ങി… 😉😉
പള്ളിയുടെ പടിക്കെട്ടുകൾ ഇറങ്ങവേ തോമാച്ചൻ ഒന്ന് നീട്ടി തുമ്മി… 🐛🐛🐛
പിന്നെ ചറ പറേന്ന് അഞ്ചാറു തുമ്മൽ…😪😪😪
സ്നേഹനിധിയായ ഭാര്യ ത്രേസ്യ തോമാച്ചനോട് പറഞ്ഞു.
“ഇച്ചായ ബാ ആശൂത്രീലോട്ട് പോകാം “😳😳
കേട്ടു നിന്ന തൊണ്ടൻപറമ്പിലെ ഔതക്കുട്ടി പറഞ്ഞു
“അതാ നല്ലത്.. ഇപ്പോൾ മൊത്തം കൊറോണ അല്ലേ.. കഴിഞ്ഞയാഴ്ച്ച തോമാച്ചൻ പത്തനംതിട്ട ഭാഗത്ത് ഒക്കെ പോയതല്ലേ?? 😪😪
പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു.. 😉😉
ആംബുലൻസായി..
ഐസൊലേഷൻ ആയി…
ചുരുക്കം പറഞ്ഞാൽ..
തോമാച്ചൻ ഫേമസ് ആയി.. 🙄🙄
തോമാച്ചൻ പോയ റൂട്ട് മാപ്പ് എടുക്കാൻ തീരുമാനം ആയി…
ഇതറിഞ്ഞു ഐസൊലേഷനിൽ കിടക്കുന്ന തോമാച്ചന്റെ ഉള്ളൊന്നു കിടുങ്ങി… 🤪🤪🤪
റൂട്ട് മാപ്പ് കണ്ട നാട്ടുകാരുടെ കണ്ണ് തള്ളി… 😜😜
താഴെലെ രമണിടെ വീട്….
കിഴക്കേലെ ശോശാമ്മയുടെ വീട്..
കുന്നേൽ കള്ള് ഷാപ്പ്…
അരമന ബാർ…
🙄🙄🙄🙄🙄
തോമാച്ചന്റെ “കൊറോണ “നാട്ടുകാർ മൊത്തം അറിഞ്ഞു.. 😜😜
നാട്ടുകാർ തന്റെ റൂട്ട് മാപ്പ് അറിഞ്ഞെന്നു തോമാച്ചൻ അറിഞ്ഞ നിമിഷം ഐസൊലേഷൻ വാർഡിൽ നിന്നും ഐ സി യു വിലേക്കു തോമാച്ചനെ മാറ്റി (അറ്റാക്ക് )😪😪
ഇന്ന് ഇപ്പോൾ ത്രേസ്യ, തോമാച്ചൻ എന്ന കൊറോണയെ കൃത്യസമയത്ത് തിരിച്ചറിഞ്ഞതിൻറെ സന്തോഷത്തിൽ, പക്ഷിപനിയാണേലും വേണ്ടില്ല, കോഴിയെ രണ്ടെണ്ണം വാങ്ങി പൊരിക്കാൻ പോകുവാണ്… 😉😉😉😉
NB.പ്രേത്യേക അറിയിപ്പ്.. വ്യക്തി ശുചിത്വം പാലിക്കുക.. കൊറോണയെ അകറ്റി നിർത്തുക… 🙏🙏🙏🙏
🤷🤷🤷ഇല്ലേൽ റൂട്ട് മാപ്പ്, കുടുംബം…….

Leave a comment