🌻🌻🌻 പ്രഭാത പ്രാർത്ഥന 🌻🌻🌻
🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻
യേശുവേ, ഭയം മൂടുന്ന ഒരു പ്രഭാതത്തിലേക്ക് ആണ് ഞങ്ങൾ ഉണർന്ന് എഴുന്നേൽക്കുന്നത്. കൊറോണ വൈറസ് ഇന്ന് ആരെയൊക്ക ബാധിക്കുമെന്നും, എന്താണ് സംഭവിക്കുന്നതെന്നുമുള്ള ആകാംഷ ഞങ്ങളെ തളർത്തുന്നു. എങ്കിലും നാഥാ അങ്ങയിൽ മാത്രമാണ് ഞങ്ങളുടെ പ്രത്യാശ. ഈ ഭൂമിയിലെ എന്തൊക്കെ പ്രതി സന്ധികളിൽ കൂടെ കടന്നു പോകേണ്ട അവസ്ഥ വന്നാലും അങ്ങ് ഞങ്ങളെ ബലപ്പെടുത്തുമെന്ന് അറിയുന്നു. ഈ രോഗ അവസ്ഥകളെ നേരിടുവാൻ അനുഗ്രഹിക്കണമേ. ആവശ്യമായ മുൻകരുതൽ എടുക്കുക വഴി ഈ രോഗത്തെ തടയുവാൻ മനുഷ്യ രാശിക്ക് കഴിയട്ടെ. വിദേശ രാജ്യങ്ങളിൽ കോവിഡ് അസുഖ ബാധയെ തുടർന്ന് ഒറ്റപ്പെട്ടു പോയ സഹോദരങ്ങൾ ഉണ്ട്. എങ്ങിനെ എങ്കിലും തിരിച്ചു നാട്ടിൽ എത്തുവാൻ ആഗ്രഹിച്ചു കഴിയുന്ന മക്കൾ അവരെ പ്രത്യകമായി സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. പിതാവേ അവിടുന്ന് അവർക്ക് താങ്ങായിരിക്കണമേ. മഹാമാരിയുടെ ഈ ദിനങ്ങളിൽ ദൈവത്തോട് ചേർന്ന് നിൽക്കുവാനും പ്രാർത്ഥിക്കുവാനും മറക്കുവാൻ ഇടയാക്കരുതേ. ദൈവമേ മോശ വഴി അവിടുന്ന് ഇസ്രേയലിൽ പടർന്ന മഹാമാരികൾ ശമിപ്പിച്ചത് പോലെ ഞങ്ങളുടെ പ്രാർത്ഥനകൾ സ്വീകരിച്ചു ഈ വൈറസിനെ തടയുവാൻ ഉള്ള മരുന്നുകൾ നൽകി ശാസ്ത്ര ലോകത്തെ അനുഗ്രഹിക്കണമേ. പുതുതായി രൂപെപ്പടുത്തുന്ന മരുന്നുകൾ താങ്ങാവുന്ന വിലയ്ക്ക് എല്ലാ രാജ്യങ്ങൾക്കും നൽകുവാൻ കമ്പനികൾ തയാർ ആകട്ടെ. കോവിഡ് പത്തൊൻപതു എന്ന അസുഖത്തിൽ കൂടെ കടന്നു വരുന്ന സാമ്പത്തിക പ്രതിസന്ധികളെ ഓർക്കുന്നു. ഈശോയെ അവിടുന്ന് അതിനെ പരിഹരിക്കുവാൻ ഞങ്ങളെ സഹായിക്കണമേ. രോഗികളോട് സഹതപിക്കുവാനുംഅവരെ ആശ്വസിപ്പിക്കുവാനും ഞങ്ങൾക്ക് കഴിയട്ടെ. എല്ലാ നന്മകളുമായി ഒരു ശുഭ ദിനം കൂടെ ഉണ്ടാകുവാൻ ദൈവമേ അവിടുന്ന് ഇടവരുത്തണമേ. ആമേൻ
🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

Leave a comment