വിജ്ഞാനത്തിന്റെ താക്കോൽ: Episode 25

ജ്ഞാന അഭിഷേക ധ്യാനത്തിൽ നിന്നും എഴുതിയത്

വിജ്ഞാനത്തിന്റെ താക്കോൽ
—————————
Episode 25
—————–
https://youtu.be/WW7zOhFduZk

Video no 027
——–

നീതിയുടെ കവാടം: ജ്ഞാനം കിട്ടി കഴിഞ്ഞാലേ നീതി കിട്ടുകയുള്ളൂ. യേശു ക്രിസ്തുവിലുള്ള നമ്മുടെ ജീവിതത്തിന്റെ ഉറവിടം അവിടുന്ന് തന്നെയാണ്. ദൈവം അവനെ നമുക്കായി ജ്ഞാനവും നീതിയും വിശുധീകരണവും പരിത്രാണവും ആക്കി മാറ്റി. ഈശോയുടെ പ്രബോധനങ്ങൾ എല്ലാം ജ്ഞാനം ആണ്.
നിയമജ്ഞരേ, നിങ്ങള്ക്കു ദുരിതം! നിങ്ങൾ വിജ്ഞാനത്തിന്റെ താക്കോൽ കരസ്ഥമാക്കിയിരിക്കുന്നു. നിങ്ങളോ അകത്തു പ്രവേ ശിച്ചില്ല; പ്രവേശിക്കാന് വന്നവരെ തടസ്സപ്പെടുത്തുകയും ചെയ്തു.
ലൂക്കാ 11 : 52
ഇത് നമ്മോട് പറയുന്നതാണ്.
ജ്ഞാനസ്നാനവും, സ്ഥൈരൃലേപനവും വിശുദ്ധ കുർബാനയും സ്വീകരിച്ച് ക്രിസ്തുവിനാൽ നിറഞ്ഞിരിക്കുന്ന നമ്മിൽ ഈ വിജ്ഞാനത്തിന്റെ താക്കോൽ സ്വന്തമാക്കിയിട്ടുണ്ട് എന്ന് വചനം പറയുന്നു. പക്ഷേ ആ താക്കോൽ നമ്മൾ ഉപയോഗിക്കുന്നില്ല. ദൈവിക ജ്ഞാനം ഉപയോഗിക്കുന്നില്ല
നമ്മൾ.

ആ സമയംതന്നെ പരിശുദ്ധാത്മാവിൽ ആനന്ദിച്ച്, അവൻ പറഞ്ഞു: സ്വര്ഗത്തിന്റെയും ഭൂമിയുടെയും കർത്താവായ പിതാവേ, അവിടുത്തെ ഞാൻ സ്തുതിക്കുന്നു. എന്തെന്നാൽ, അങ്ങ് ഇവ ജ്ഞാനികളിലനിന്നും ബുദ്ധിമാന്മാരിലനിന്നും മറച്ചുവയ്ക്കുകയും ശിശുക്കൾക്ക്‌ വെളിപ്പെടുത്തുകയും ചെയ്തു. അതേ, പിതാവേ, അതായിരുന്നു അവിടുത്തെ അഭീഷ്ടം.
ലൂക്കാ 10 : 21
കൊച്ചുത്രേസ്യ പുണ്യവതിയെ ഏറ്റവും സ്വാധീനിച്ച ഒരു വചനം ആണിത്. എന്നിട്ട് കൊച്ചുത്രേസ്യ പുണ്യവതി പറയും. എനിക്ക് വലിയ ജ്ഞാനി ഒന്നും ആവണ്ട. ഈശോയുടെ കൊച്ചു ത്രേസ്യ ആയാൽ മതി എന്ന്. ആദ്ധ്യാത്മിക ശിശുത്വം എന്ന് പറയുന്നത് ഇതാണ്. ഇതിന്റെ സ്രോതസ്സ് ഈ ബൈബിൾ വചനം ആണ്.
ഇൗ വചനത്തിൽ നമ്മൾ ഓർത്ത് വക്കേണ്ട പോയിന്റ് ഇതാണ്. വെളിപ്പെടുത്തൽ. ‘വെളിവ്’ മറച്ചു വെക്കുന്നു എന്ന് പറഞ്ഞാല്, ഉദാഹരണത്തിന് സോക്രട്ടീസ് അരിസ്റ്റോട്ടിൽ പോലെ വലിയ ജ്ഞാനികൾ ഉണ്ടായിരുന്നു. ഈശോയുടെ കാലഘട്ടത്തിലും ഫരിസേയരും നിയമാജ്ഞരും വലിയ ജ്ഞാനികൾ ആയിരുന്നു. അവരുടെ മുന്നിലൂടെ ഈശോ നടന്നു പോകുന്നുവെങ്കിലും അവർക്ക് മനസ്സിലാവുന്നില്ല, ഇത് ദൈവം ആണെന്ന്. ഒന്ന് ആലോചിച്ചു നോക്കിയെ ആ സാഹചര്യം. ദൈവം മനുഷ്യനായി ഭൂമിയിൽ അവതരിച്ചു
അവരോടൊപ്പം ജീവിക്കുന്നു. പക്ഷേ ദൈവം ഒളിച്ചു വചിരിക്കയാണ് ആ രഹസ്യം. ആരും അറിയരുത്. വലിയൊരു പോയിന്റ് പഠിക്കാൻ പോകുന്നത് ഇതാണ്. ബുദ്ധിമാന്മാരിൽ നിന്നും വിവേകികളിൽ നിന്നും ഒളിച്ചു വച്ചു. ഇവിടെ ബുദ്ധിമാന്മാർ അവരുടെ ബുദ്ധി കൊണ്ട് മനസ്സിലാക്കുന്നു. അവരുടെ ജ്ഞാനം കൊണ്ട് മനസ്സിലാക്കുന്നു. അവരുടെ അറിവ് കൊണ്ട് മനസ്സിലാക്കുന്നു. ശിശു എന്ന് പറയുമ്പോൾ ഒരു കുഞ്ഞു കുട്ടിയെ അല്ല നമ്മൾ കാണേണ്ടത്. ശിശുസഹജം എന്ന് പറഞ്ഞാല് യേശുവിൽ വിശ്വസിക്കുന്നവർ എന്നാണ് അർത്ഥം. യേശുവിൽ വിശ്വസിക്കുന്നവന് യേശു ആണ് അവന്റെ വെളിച്ചം.യേശു ആണവന്റെ ജ്ഞാനം. യേശു അവന് വെളിപ്പെടുത്തി കൊടുക്കുന്നു. എങ്കിൽ മാത്രമേ ദൈവത്തെ കുറിച്ചുള്ള വെളിപാട് ഒരുവന് കിട്ടുകയുള്ളൂ. ഇവിടെ അടിസ്ഥാനപരമായ
ഒരു ദൈവശാസ്ത്ര തത്വം ഇതാണ്. ‘ God alone reveals God’ ദൈവത്തിനു മാത്രമേ ദൈവത്തെ വെളിപ്പെടുത്താൻ സാധിക്കുകയുള്ളൂ. അതിന് നിദാനം ആയിട്ടുള്ളത് ഈ വചനങ്ങൾ ഒക്കെ ആണ്.
യേശു ഉദ്ഘോഷിച്ചു: സ്വര്ഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങൾ ബുദ്ധിമാന്മാരിലും വിവേകികളിലും നിന്നു മറച്ച് ശിശുക്കൾക്ക്‌ വെളിപ്പെടുത്തിയതിനാൽ ഞാൻ നിന്നെ സ്തുതിക്കുന്നു.
മത്തായി 11 : 25
അതേ, പിതാവേ, ഇപ്രകാരമായിരുന്നു നിന്റെ തിരുവുള്ളം.
സര്വവും എന്റെ പിതാവ് എന്നെ ഏല്പിച്ചിരിക്കുന്നു. പിതാവല്ലാതെ മറ്റാരും പുത്രനെ അറിയുന്നില്ല. പുത്രനും പുത്രൻ ആർക്ക് വെളിപ്പെടുത്തിക്കൊടുക്കാന്മനസ്സാകുന്നുവോ അവനുമല്ലാതെ മറ്റാരും പിതാവിനെയും അറിയുന്നില്ല.
മത്തായി 11 : 26-27
ഒരാൾക്കും ദൈവത്തിനേ കുറിച്ചുള്ള അറിവ് സ്വന്തം ബുദ്ധിയിലൂടെയോ വിവേകത്തിലൂടെയോ ലഭിക്കുകയില്ല.
ഇൗ വെളിവു അല്ലെങ്കിൽ വെളിപാട് എന്ന് പറയുന്നത്
ദൈവം, അനന്ത ജ്ഞാനിയായ ദൈവം മനുഷ്യരിൽ നിന്നും അനന്തമായ ഉയർച്ചയിൽ നിൽക്കുന്ന ദൈവത്തിനെ മനസ്സിലാക്കാൻ മനുഷ്യന്റെ ബുദ്ധി കൊണ്ട് സാധ്യമല്ല. മറിച്ച് ദൈവത്തിന്റെ വെളിപാടിൽ കൂടി ആണ് അത് മനസ്സിലാക്കുന്നത്. ദൈവം തന്റെ പരിശുദ്ധാത്മാവിൽ നിന്നും ജ്ഞാനം മനുഷ്യന് നൽകി കഴിയുമ്പോൾ, നമുക്ക് മനസ്സിലാകും.
ഈ അർത്ഥത്തിൽ ആണ് ഇവിടെ പറയുന്നത് മനുഷ്യന്റെ ബുദ്ധിയിലൂടെയോ ജ്ഞാനത്തിലൂടെയോ ദൈവത്തെ മനസ്സിലാവുകയില്ല എന്ന്. അതാണ് പറയുന്നത് ബുദ്ധിമാന്മാരിൽ നിന്നും വിവേകികളിൽ നിന്നും മറച്ചു വച്ചു എന്ന്. പലരും ദൈവത്തെ മനസ്സിലാക്കുവാൻ വലിയ ബുദ്ധി കാഴ്ചവയ്ക്കുന്നു. പക്ഷേ അവർ പരിശുദ്ധാത്മാവിനെയോ ജ്ഞാനത്തെയോ അവർ പരിഗണിക്കുന്നില്ല. യേശു അവരുടെ മുന്നിലൂടെ നടന്നു പോകുന്നു. യേശുവിനെയും അവർ പരിഗണിക്കുന്നില്ല.
മറ്റുള്ളവർ കാണുന്നതിനുവേണ്ടിയാണ്അവർ തങ്ങളുടെ പ്രവൃത്തികളെല്ലാം ചെയ്യുന്നത്. അവർ തങ്ങളുടെ നെറ്റിപ്പട്ടങ്ങൾക്ക് വീതിയും വസ്ത്രത്തിന്റെ തൊങ്ങലുകൾക്ക്‌ നീളവും കൂട്ടുന്നു;
മത്തായി 23 : 5എന്താണ് ഈ നെറ്റിപ്പട്ടം? ഫരിസേയരും നിയമാജ്ഞരും നിയമം എല്ലാം അറിയുന്നവരാണെന്നും. ജ്ഞാനികൾ ആണെന്നും അവരെ വിശേഷിപ്പിക്കുന്നതിന് ഒരു കട്ട അവരുടെ തലയിൽ കെട്ടി വക്കും. ഇതാണ് നെറ്റിപ്പട്ടം. മോശയുടെ നിയമം അനുസരിച്ച് ഇത് അവർ നെറ്റിയിൽ കെട്ടിവക്കാറുണ്ട്. പക്ഷേ ഈശോ പറയുന്നു, അക്ഷരം അല്ല ഞാൻ പറയുന്നത്. ഞാൻ പറയുന്ന വചനം പെട്ടിയിലാക്കി കെട്ടി വക്കാനുള്ളതല്ല. അത് ആത്മാവും ജീവനും ആണ് എന്ന്. നിയമജ്ഞർക്കും ഫരിസേയർക്കും എല്ലാം അറിയാം എന്ന ഭാവത്തിൽ നെറ്റിപ്പട്ടം വീതി കൂട്ടുകയല്ലാതെ, ഈശോയെ കണ്ടിട്ട് തിരിച്ചറിയാൻ സാധിച്ചില്ല. ഇങ്ങിനെയുള്ള സ്വന്തം ജ്ഞാനത്തിലൂടെയോ അറിവിലൂടെയോ ദൈവാവിഷ്കരണം ലഭിക്കുകയില്ല. ദൈവാവിഷ്കരണം ലഭിക്കുന്നത് ദൈവത്തിന്റെ പരിശുദ്ധാത്മാവിലൂടെയും ജ്ഞാനത്തിലൂടെയും ആണ്.
ഇൗ അടിസ്ഥാനത്തിലാണ് മത്തായി 11:28 വായിക്കേണ്ടത്.
ഇൗ വചനം വായിക്കുമ്പോൾ നമ്മൾ ചിലപ്പോൾ ലജ്ജിച്ചേക്കാം. അതിന്റെ ശരിയായ ജ്ഞാനത്തിലല്ല അത് മനസ്സിലാക്കിയിരുന്നത്.
അക്ഷരാർഥത്തിൽ ആണ് നമ്മൾ മനസ്സിലാക്കിയിരുന്നത്.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment