ആഴ്ച്ച നാല് – സോദരസ്നേഹം ക്രൈസ്തവന്റെ അടയാളം
സോദരസ്നേഹത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈസ്തവ ജീവിതവും ക്രൈസ്തവന്റെ പ്രാർത്ഥനയും നിലകൊള്ളുന്നത്. അമ്പതുനോമ്പുകാലത്ത് വെറുപ്പിന്റെയും, അസൂയയുടെയും, പിണക്കത്തിന്റെയും ഒക്കെ ഫരിസേയ മനോഭാവങ്ങൾ വിട്ടു സഹോദരസ്നേഹത്തിന്റെ പുണ്യത്തിലേക്കു വളരാൻ നാം ശ്രമിക്കണം. അതിനു, ദൈവം സമം സ്നേഹമെന്ന മന്ത്രം മാത്രം അറിഞ്ഞാൽ പോരാ, ദൈവം സമം സഹോദരനും സഹോദരിയും എന്ന സത്യം നാം അറിയണം. വിശുദ്ധ യോഹന്നാൻ പറയുന്നത്, ‘ദൈവത്തെ സ്നേഹിക്കുന്നുവെന്ന് ആരെങ്കിലും പറയുകയും സ്വന്തം സഹോദരനെ വെറുക്കുകയും ചെയ്യുന്നവൻ കള്ളം പറയുന്നു’ എന്നാണ്. (1യോഹ 4,20) ‘സഹോദരനെ സ്നേഹിക്കുന്നവർ പ്രകാശത്തിൽ ജീവിക്കുന്നവരാണ്. സഹോദരനെ വെറുക്കുന്നവനാകട്ടെ അന്ധകാരത്തിലും.’ (1 യോഹ 2, 10-11)
സഹോദരൻ/ സഹോദരി എന്നത് ലിംഗപരമായ ഒരു വേർതിരിവ് മാത്രമാണ്. ആണും പെണ്ണുമായി സകല മനുഷ്യരും ഒരേ ഉദരത്തിൽ നിന്നുള്ളവരാണ് – ദൈവത്തിന്റെ ഉദരത്തിൽ നിന്ന്. മാതാപിതാക്കളായാലും, സ്വന്തം സഹോദരങ്ങളായാലും, ബന്ധുക്കളായാലും, സുഹൃത്തുക്കളായാലും, അയൽവക്കക്കാരായാലും എല്ലാവരും സഹോദരർ തന്നെ. ഈ ബന്ധത്തിന്റെ വിപുലമായ മാനത്തിൽ പ്രപഞ്ചത്തിലെ സർവവും ‘സഹോദര’നാണ്. കണ്ടുമുട്ടുന്ന സഹോദരരെ അവഗണിച്ചുകൊണ്ട് മനുഷ്യ ജീവിതം സാധ്യമല്ല. സഹോദരരെ പരിഗണിക്കുന്നതിന്റെ മാനദണ്ഡമാകട്ടെ ‘നിന്നെപ്പോലെ’ എന്നുള്ളതാണ്. ‘നിന്നെപ്പോലെ നിന്റെ സഹോദരനെ/സഹോദരിയെ സ്നേഹിക്കുക.'(ലൂക്ക 10, 27)
എന്തുകൊണ്ടിങ്ങനെ എന്ന് ചോദിച്ചാൽ ഉത്തരം ലളിതമാണ്. ഈ പ്രപഞ്ചത്തിലെ സകലതും പൂർണതയിൽ ജനിച്ചുവീഴുമ്പോൾ മനുഷ്യൻ മാത്രം അപൂർണതയിലാണ് ജനിക്കുന്നത്. എന്ന് പറഞ്ഞാൽ ആയിത്തീരുവാനുള്ള വലിയ സാധ്യതയുമായാണ് മനുഷ്യൻ ഈ ലോകത്തിലേക്ക് വരുന്നത്. ഒരു റോസാപ്പൂവിന് റോസാപ്പൂവാകുക എന്ന സാധ്യതയേയുള്ളൂ. അതിന്റെ രൂപത്തിന്…
View original post 576 more words

Leave a comment