ജ്ഞാന അഭിഷേക ധ്യാനത്തിൽ നിന്നും എഴുതിയത്
ദൈവരാജ്യത്തിൻെറ രഹസ്യം
——————————
Episode 26
YouTube video no 027
ഇതല്ലേ ഈശോ പറഞ്ഞ ഉപമയും. മുന്തിരിത്തോട്ടത്തിന്റെ ഉപമ. മുന്തിരിത്തോട്ടത്തിൽ പഴം എല്ലാം പഴുത്ത് പാകമായി നിൽക്കുന്നു. ഇന്ന് അത് പറിച്ചില്ലെങ്കിൽ അതെല്ലാം കൊഴിഞ്ഞു പോകും. അങ്ങിനെ ഉള്ള ഒരു അർജൻസി ആണ് ദൈവരാജ്യം. അങ്ങിനെ ആണ് മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥൻ ഇടക്കിടക്ക് പുറത്ത് വന്നു അവിടെ നിന്നവരെയെല്ലാം മുന്തിരി പറിക്കാൻ വിളിച്ചു കൊണ്ട് പോകുന്നത്. അങ്ങനെ വൈകുന്നേരം വന്നു നോക്കിയപ്പോൾ കുറച്ചു പേരെ കണ്ടൂ. അവരോട് ചോദിച്ചു, നിങ്ങൾ എന്താ അകത്തേക്ക് വരാത്തത്? ഞങ്ങളെ ആരും വിളിച്ചില്ല. അതാണ് ആൽമായർ. പക്ഷേ ഉടമസ്ഥൻ പറഞ്ഞു, നിങ്ങളും വരൂ നിങ്ങൾക്കും ഉചിതമായ വേതനം തരാം. അവസാനം പണി എല്ലാം കഴിഞ്ഞു. ഉടമസ്ഥൻ, കാര്യസ്തനൊടു പറഞ്ഞു എല്ലാവർക്കും കൂലി കൊടുക്കുവിൻ. അവസാനം വന്നവന് ആദ്യം കൊടുക്കുക. അതാണ് ദൈവരാജ്യം.
എന്താണ് ഇതിന്റെ എല്ലാം അർത്ഥം? ഇതിന്റെ എല്ലാം അർത്ഥം മനസ്സിലാക്കുന്നതിനേ ആണ് ജ്ഞാനം എന്ന് പറയുന്നത്.
സുവിശേഷത്തിൽ നിന്ന് തന്നെ ഇതിന് ഉദാഹരണം കണ്ടെത്താം. ശിഷ്യന്മാരെല്ലാം ആദ്യമേ തന്നെ ഉണ്ടായിരുന്നവർ ആണ്. പൗലോസ് ശ്ലീഹാ ഏറ്റവും അവസാനം വന്നവൻ ആണ്. പക്ഷേ ഏറ്റവും കൂടുതൽ വെളിപാടുകൾ കിട്ടിയിരിക്കുന്നത് പൗലോസ് ശ്ലീഹാക്ക് ആണ്.
ഇതിനെ കുറിച്ച് ഇനിയും വ്യാഖ്യാനങ്ങൾ ഉണ്ട്. രാവിലെ ജോലിക്ക് കയറിയവർ ആണ് ഫരിസേയർ . അവർ യഹൂദർ ആണ്. അവർ ദൈവത്തിന്റെ ആൾക്കാർ ആണ്. അവരിലൂടെ ആണ് രക്ഷ ദൈവം കൊണ്ടു വന്നിരിക്കുന്നത്. അവർ പറയുകയാണ് ഇത്ര നേരം ജോലി ചെയ്ത ഞങ്ങൾക്കും അവസാനം വന്നവനും ഒരേ വേതനം കൊടുക്കുന്നത് മര്യാദയാണോ? അപ്പോൾ മുതലാളി പറഞ്ഞത് നോക്കൂ. നിങ്ങളോട് കരാർ പറഞ്ഞത് അനുസരിച്ച് പഠനത്തിനായി ങ്ങൾക്ക് തന്നില്ലേ? നിങ്ങൾ എന്തിന് ഞാൻ മറ്റുള്ളവർക്ക് കൊടുക്കുന്നത് ചിന്തിക്കുന്നു. ഞാൻ നല്ലവൻ ആയത് കൊണ്ട് നിങ്ങൾ എന്നെ കുറ്റപ്പെടുത്തണോ? ഇതാണ് ദൈവരാജ്യം. എന്താണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്? ആദ്യം മനസ്സിലാക്കേണ്ടത് ദൈവരാജ്യത്തിൽ ഒരു ദനാറ എന്ന് പറയുന്നത് ഒരു ഭൗതിക സമ്പത്തല്ല, ഒരു ആത്മീയ സമ്പത്ത് ആണ്. ആത്മീയമായ ഒരു ദാനം വിഭജിക്കാൻ പറ്റില്ല. അത് നിത്യത ആണ്. ആ ഒരു ദനാറ ദൈവം കൊടുക്കുന്നത് ദൈവരാജ്യത്തെ തന്നെയാണ്. ദൈവത്തെ തന്നെ ആണ്. അത് വിഭജിക്കാൻ പറ്റില്ല. ഇതിന്റെ വ്യാഖ്യാനം വിശുദ്ധ ജെറോം, വിശുദ്ധ അബ്രോസ് വിശുദ്ധ അഗസ്റ്റിനോസും ഒക്കെ എഴുതിയിരിക്കുന്നത് നമ്മൾ വായിക്കുമ്പോൾ കോരിത്തരിക്കും. അവസാനം വന്നവർ പാപികൾ ആണ്. ആദ്യം വന്നവർ ഫരിസേയരും നിയമാജ്ഞരും ആണ്. അവസാനം വന്ന പാപികളോടു കർത്താവിന്റെ കരുണയാണ് അവർക്ക് എല്ലാം വെറുതെ കൊടുക്കുന്നത്. അവർ അധ്വാനിച്ചില്ല.
ചെറുപ്പം മുതലേ നമ്മുടെ ഫോർമേഷൻ അനുസരിച്ച്,
നീ നന്നായാൽ നിനക്ക് ഗുണമുണ്ടാകും എന്നാണ്. നീ അധ്വാനിച്ചാൽ നിനക്ക് ഫലം ലഭിക്കും. ഈയൊരു ഫോർമേഷനിൽ ആണ് നമ്മൾ കിടക്കുന്നത്. പക്ഷേ ഈശോ നമുക്ക് തരുന്ന ഫോർമേഷൻ, ഞാൻ നിനക്ക് വേണ്ടി അധ്വാനിക്കാം എന്നാണ്. നീ എന്റെ പിന്നാലെ വന്നാൽ മതി. നമുക്ക് ഇവിടെ വച്ച് ചിന്തിച്ചു ഉറപ്പിക്കാം. നമ്മൾ അല്ല ഇനി അധ്വാനിക്കുന്നത്,
നമുക്ക് വേണ്ടി ഈശോ ആണ് അധ്വാനിക്കുന്നത്.
നമുക്ക് പണ്ട് മുതലേ ചില കണക്കുകൂട്ടലുകൾ ഉണ്ട്. ഇന്ന് ഇന്നതോക്കെ ചെയ്യണം. ഇത്ര തവണ മുട്ടിന്മേൽ നീന്തണം. മുട്ടു കുത്തി നിൽക്കണം. അല്ലെങ്കിൽ ചമ്മട്ടി കൊണ്ട് സ്വയം അടിചു പരിഹാരം ചെയ്യണം. അവിടെ ആണ് കൊച്ചുത്രേസ്യ പുണ്യവതി പറയുന്നത് “എനിക്ക് ഇതൊന്നും ചെയ്യാൻ പറ്റില്ല. ഫ്രാൻസിസ് പുണ്യവാൻ മുള്ളിന്മേൽ കിടന്നു. എനിക്ക് ഇതൊന്നും ചെയ്യാൻ പറ്റില്ല. എന്റെ ഈശോയെ, ഞാൻ ഒരു കൊച്ചാണ്.” അതാണ് കർത്താവിന്റെ ആദ്ധ്യാത്മികത.
ഇൗ അർത്ഥത്തിൽ ആണ് നമ്മൾ ഈശോയെ മനസ്സിലാക്കേണ്ടത്. അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്ന വരും, അവർ വിശുദ്ധിക്ക് വേണ്ടി ആകാം. കല്പന പാലിക്കുന്നതിന് വേണ്ടി ആകാം.ദൈവിക വെളിപാട് കിട്ടാൻ വേണ്ടി ആകാം. നിന്റെ അധ്വാനം കൊണ്ടോ നീ ഭാരം ചുമക്കുന്നത് കൊണ്ടോ അല്ല. ഞാൻ നിനക്ക് വേണ്ടി അധ്വാനിക്കാം നിങ്ങൾ എന്റെ അടുക്കൽ വരുവിൻ. ഞാൻ നിന്നെ ആശ്വസിപ്പിക്കാം. എന്നിൽ നിന്നും പഠിക്കുവിൻ.
ഒരിക്കൽ ബ്രദർ ഈശോയെ എഴുന്നുള്ളിച്ച് വച്ച് ഈശോയുടെ അരികിൽ ഇരിക്കുക ആയിരുന്നു. അപ്പോൾ ഈശോ പറയുകയാണ്,
നീ എന്നിൽ നിന്നും പഠിക്കുവിൻ. ഞാൻ ഇവിടെ ഇരിക്കുകയാണ് എല്ലാം നന്നായി നടക്കുന്നുണ്ട്. നീ ഓടി ചാടി നടക്കുന്നു, ഒന്നും ശരിയാകുന്നും ഇല്ല.
മിസ്റ്റർ ആവലാതിയും മിസ്സിസ് വേവലാതിയും ആയി നമ്മൾ ഇങ്ങനെ നടക്കുന്നു.
ഇതിന്റെ സാരാംശത്തിലേക്ക് വരാം ഇവിടെ ആണ് സുവിശേഷത്തിന്റെ അർത്ഥം മനസ്സിലാക്കേണ്ടത്. സമ്പൂർണ്ണ ബൈബിൾ, സുവിശേഷം എന്ന് പറയുന്നില്ല. ബൈബിൾ എന്ന് മാത്രം പറയുന്നു. പുതിയ നിയമത്തെ ആണ് സുവിശേഷം എന്ന് പറയുന്നത്. അതിൽ ഈശോ പറഞ്ഞ വചനങ്ങൾ മാത്രം ആണ് ഉള്ളത്. ഈശോയുടെ നാല് സുവിശേഷം ആണ് ഇതിൽ. ബൈബിൾ മുഴുവനും സുവിശേഷം അല്ല.
ക്രോണോസും കെയ്റോസും :
ക്രോണോസു എന്ന് പറഞ്ഞാല് പഴയനിയമം മുഴുവനും ക്രോണോളജി പ്രകാരം ഒരോന്നൊന്നായി നടന്നിട്ടുള്ള കുറെ സംഭവങ്ങൾ ആണ്. പക്ഷേ ഇതെല്ലാം കെയറോസു എന്ന ഒറ്റ സംഭവത്തെ ലക്ഷ്യം വച്ച് കൊണ്ടാണ്. ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭവം. രക്ഷാകര പദ്ധതിയിൽ കെയറോസു എന്ന് പറഞ്ഞാല് ഈശോയുടെ പീഡാസഹനവും മരണവും ഉത്ഥാനവും ആണ്.
ക്രോണോസു എന്ന് പറഞ്ഞാല് കെയറോസിനേ ലക്ഷ്യം വച്ച് കൊണ്ട് ക്രോണോളജി പ്രകാരം സമയാസ്പദമായ് നടന്നിട്ടുള്ള ഓരോ സംഭവങ്ങൾ ആണ്. അതെല്ലാം കെയ്റോസിന് വേണ്ടി ആണ്.
ഈശോ പറയുന്നു, നിയമജ്ഞാരിൽ നിന്നും ഫരിസേയരിൽ നിന്നും ഒളിച്ചു വച്ചു. ക്രിസ്തുവിൽ വിശ്വസിക്കുന്നവരെ ആണ് അവിടെ ശിശുക്കൾ എന്ന് പറയുന്നത്. യേശു ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് ഇത് വെളിപ്പെടുത്തി തന്നിരിക്കുന്നു.
സര്വവും എന്റ പിതാവ് എന്നെ ഏല്പിച്ചിരിക്കുന്നു. പിതാവല്ലാതെ മറ്റാരും പുത്രനെ അറിയുന്നില്ല. പുത്രനും പുത്രന് ആർക്ക് വെളിപ്പെടുത്തിക്കൊടുക്കാന്മനസ്സാകുന്നുവോ അവനുമല്ലാതെ മറ്റാരും പിതാവിനെയും അറിയുന്നില്ല.
അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റ അടുക്കൽ വരുവിൻ;
മത്തായി 11 : 27,28
ഇത് രണ്ടു വചനവും ഒന്നിച്ചു വായിക്കണം. ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാം, നമ്മൾ ആരും വെളിപാട് കിട്ടാൻ വേണ്ടി, ദൈവാവിഷ്കരണം അറിയാൻ വേണ്ടി സ്വന്തം ശക്തിയിൽ അധ്വാനിക്കേണ്ട കാര്യം ഇല്ല. പുത്രൻ ആർക്കു വെളിപ്പെടുത്തി കൊടുക്കുവാൻ ആഗ്രഹിക്കുന്നുവോ അവർക്ക് ലഭിക്കും.
ഈ അർഥത്തിൽ ആണ് അധ്വാനിക്കുന്നവരെ, ഭാരം ചുമക്കുന്നവരേ നിങ്ങൾ എന്റെ അടുക്കൽ വരുവിൻ എന്ന് പറയുന്നത്. ഞാൻ നിങ്ങൾക്ക് എല്ലാം വെളിപ്പെടുത്തി തരാം.ഞാൻ നിങ്ങൾക്ക് ജ്ഞാനം പകർന്നു തരാം. ആ ജ്ഞാനത്തിന്റെ ഉള്ളിൽ സകല വെളിപാടുകളും ഒരു താക്കോൽ ഇട്ടു തുറക്കുന്നത് പോലെ നിങ്ങൾക്ക് തുറക്കാം. അത് കിട്ടി കഴിഞ്ഞാൽ നീ ഒരു കൊച്ചുത്രേസ്യ പോലെ ആകും ഒരു യോഹന്നാൻ ക്രൂസ് പോലെ ആകും.അല്ലെങ്കിൽ ഒരു അമ്മ ത്രേസ്യയോ ആകും. ഇവരുടെ എല്ലാം കഴിവ് കൊണ്ടാണോ ഈ വെളിപാടുകൾ എല്ലാം അവർക്ക് കിട്ടിയിരിക്കുന്നത്? യേശു എന്ന താക്കോൽ. യേശുവിന്റ ജ്ഞാനത്തിന്റെ താക്കോൽ അവർക്ക് കിട്ടി.
നമ്മൾ ഇത്ര നാളും ഈ താക്കോൽ കിട്ടിയിട്ട് എന്ത് ചെയ്തു. നമുക്ക് ഒന്ന് ആത്മശോധന ചെയ്തു നോക്കാം. നമ്മൾ ഒന്നും ഇത് വരെ ചെയ്തില്ല. നമ്മൾ സ്വന്തം ബുദ്ധി കൊണ്ട് ചെയ്യാവുന്നത് എല്ലാം ചെയ്തു നോക്കി. പഠിക്കാൻ ശ്രമിക്കുന്നു, പഠിപ്പിക്കുന്നു, പക്ഷേ ഈശോ തന്ന താക്കോൽ നമ്മൾ ഉപയോഗിച്ചില്ല.
ഒരു പാട് അവസരങ്ങൾ ഉണ്ടായിട്ടും നമ്മൾ ഉപയോഗിച്ചില്ല.
അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും എന്നുള്ളതിന് രണ്ടു അർത്ഥങ്ങൾ ഇവിടെ നമ്മൾ കണ്ട് കഴിഞ്ഞു. ഒന്ന് ദൈവാവിഷ്കരണം കിട്ടാൻ വേണ്ടി നമ്മുടെ സ്വന്തം പരിശ്രമം കൊണ്ട് അധ്വാനിച്ചത് കൊണ്ട് കിട്ടില്ല. മതബോധന പുസ്തകത്തിൽ ഒരു പാട് സ്ഥലത്ത് പറയുന്നുണ്ട്, “God alone reveals God” ദൈവത്തിനു മാത്രമേ ദൈവത്തെ നമുക്ക് വെളിപ്പെടുത്താൻ സാധിക്കുകയുള്ളൂ. അതാണ് ഈശോ പറയുന്നത്, സകലതും പിതാവ് എന്നെ ഏല്പിച്ചിരിക്കുന്നു. എന്ന് പറഞ്ഞാൽ, അത് നമ്മുടെ ഭൗതിക സമ്പത്തിനെ കുറിച്ചാണോ? അത് ഒന്നുമേ അല്ല. അത് ദൈവത്തെ കുറിച്ചുള്ള വെളിപാട് ആണ്. പിതാവിനെ കുറിച്ച് പുത്രന് മാത്രമേ അറിയുള്ളു. പുത്രൻ ആർക്കു വെളിപ്പെടുത്തുവാൻ മനസ്സാകുന്നുവോ,
അവനും. ഇനി നമ്മൾ ആരുടെ അടുത്ത് ചെന്നാൽ മതി, പുത്രന്റെ അടുത്ത് ചെന്നാൽ മതി. എന്തിന് വേണ്ടിയാണെന്നോ? ദൈവാവിഷ്കരണം കിട്ടാൻ വേണ്ടി. എന്നിട്ട് പുത്രനോടു ഇത്രയും പറഞ്ഞാൽ മതി, ഞാൻ ഒരു ശിശു ആണ്. എനിക്കൊന്നും അറിയില്ല. മറിച്ച്, പുത്രന്റെ അടുത്ത് ചെന്ന് ഞാൻ നിയമാജ്ഞൻ ആണ്, എനിക്ക് നിയമങ്ങൾ എല്ലാം അറിയാം.
ഈ പത്ത് കല്പനകൾ ഞാൻ അറുന്നൂറ് കല്പനകൾ ആക്കി മാറ്റിയിട്ടുണ്ട്. അങ്ങനെ ഉള്ള വമ്പ് പറച്ചിലും ആയി ചെന്നാൽ, വെളിപാട് കിട്ടുമോ? ഈശോ ഒന്നും മിണ്ടില്ല. ഞാൻ അന്ധനാണ്, ബധിരനാണ്. ഇത് ഒരു പാഷാണ്ഡത ആയി നമുക്ക് തോന്നരുത്. മാർപ്പാപ്പ എപ്പോഴും പറയും, നിങ്ങൾക്ക് ഇങ്ങനെ ഒക്കെ കേൾക്കുമ്പോൾ ഇത് ഒരു പാഷാണ്ഡത ആയി തോന്നിയേക്കാം.നിങ്ങൾ വലിയ പണ്ഡിതൻ ആയേക്കാം. ഇവിടത്തെ വലിയ കോളജുകളിൽ പഠിച്ചവർ ആയിരിക്കാം. പക്ഷേ പ്രയോജനം ഇല്ല. നിങ്ങൾ വന്നു ഒന്ന് മുട്ടുകുത്തി, ജ്ഞാനികൾ പണ്ട് ഉണ്ണിയേശുവിനെ ആരാധിച്ചത് പോലെ ദൈവത്തിന്റെ അടുത്ത് വന്നു ആരാധിക്കുന്നില്ലെങ്കിൽ നിങ്ങൾ ഈ പഠിച്ചത് കൊണ്ട് ഒരു പ്രയോജനവും ഇല്ല. നിങ്ങൾക്ക് ദൈവശാസ്ത്രം മുഴുവനും അറിയാമായിരിക്കാം,ജ്ഞാനി ആയിരിക്കാം. പക്ഷേ അത് കൊണ്ട് പ്രയോജനം ഇല്ല. നിങ്ങൾ ഒന്ന് കുംബിടന്നില്ലെങ്കിൽ ഈശോയുടെ ജ്ഞാനവുമായി ലയിക്കുന്നില്ലെങ്കിൽ ഈ ദൈവശാസ്ത്രം അവിടെ ഇരിക്കുകയെ ഉള്ളൂ. ഫരിസേയരുടെയും നിയമാജ്ഞാരുടെയും തലയിൽ കെട്ടി വച്ചിരിക്കുന്ന കട്ട പോലെ. അത് ഇറങ്ങി വരണം.
നമ്മൾ ഈശോയിൽ നിന്നും പഠിക്കണം.
ബ്രദറിന്റെ അനുഭവത്തിൽ നിന്നും പറയാം. ഈശോയുടെ മുന്നിൽ പോയി സാഷ്ടാംഗം വീഴും. എന്നിട്ട് പറയും,
ഈശോയെ എനിക്ക് ഒന്നും അറിഞ്ഞു കൂടാ. അപ്പോൾ ഉള്ളിൽ പരിശുദ്ധാത്മാവിൻറെ ഒരു പ്രേരണ കിട്ടും. എന്തോ ഒന്ന് വെളിപ്പെടുത്തുവാൻ പോകുന്നു, എന്ന്. അതിന്റെ ഒരു അനുഭവം പറയുകയാണെങ്കിൽ ഒരു അസ്വസ്ഥതയോ, വിഷമമോ പോലെ. കർത്താവ് സംസാരിക്കാൻ പോലും മുൻപ് നമുക്ക് വേദനകളും വിഷമങ്ങളും ബുദ്ധിമുട്ടുകളും എല്ലാം ഉണ്ടാകും. ഇത് ബ്രദറിന് മനസ്സിലായി തുടങ്ങിയത് മുതൽ, ഇങ്ങനെ വരുമ്പോൾ എല്ലാം ഈശോക്ക് സമർപ്പിക്കും.
സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ സ്നാപകയോഹന്നാനെക്കാൾ വലിയവന് ഇല്ല. എങ്കിലും സ്വർഗ്ഗരാജ്യത്തിലെ ഏറ്റവും ചെറിയവൻ അവനെക്കാൾ വലിയവനാണ്.
മത്തായി 11 : 11
ഈ വചനം കേൾക്കുമ്പോൾ എളുപ്പം നമുക്ക് മനസ്സിലാവില്ല.
നാം ഈ വചനത്തെ മുറിക്കണം. എന്നിട്ട് വായിച്ച് നോക്കണം.ആദ്യത്തെ ഭാഗം നോക്കാം. സ്നാപക യോഹന്നാൻ വലിയവൻ എന്ന് പറയുന്നതിന്റെ അർത്ഥം എന്താണ്? യേശുവിനേ ആദ്യം കാണുന്നതിനും, യേശുവിനെ സ്നാനപ്പെടത്തുവാനും സ്നാപക യോഹന്നാന് ആണ് ഭാഗ്യം കിട്ടിയത്. അതിനാൽ സ്ത്രീകളിൽ നിന്നും ജനിച്ചവരിൽ ഏറ്റവും വലിയവൻ ആണ്. പക്ഷേ ക്ലൈമാക്സ് അതല്ല. അടുത്ത വരി ശ്രദ്ധിച്ച് നോക്കാം. സ്വർഗ്ഗരാജ്യത്തിലെ ഏറ്റവും ചെറിയവൻ അവനെക്കാൾ വലിയവൻ. ആ ചെറിയവർ നമ്മൾ ആണ്. ചെറിയവൻ എന്ന് പറയുന്നത് ഒരു പാപിയാണ്. പക്ഷേ അവൻ ക്രിസ്തുവിൽ വിശ്വസിക്കുന്നത് കൊണ്ട് അവൻ ഇപ്പോൾ ദൈവരാജ്യത്തിൽ ആണ്. ഈ ദൈവരാജ്യത്തിൽ എന്ന് പറയുന്നതിൽ പ്രാധാന്യം ഉണ്ട്. പാപിയായിട്ടും ഇവൻ എങ്ങനെ ദൈവരാജ്യത്തിൽ കയറി. ഫരിസേയരുടെ നിയമം അനുസരിച്ച്, ഒരു പാപി ദൈവരാജ്യത്തിൽ കയറുമോ? പക്ഷേ ഈശോ പറയുന്നത് എന്താണ്? പാപികളെ വരുവിൻ. നിങ്ങളുടെ കടപത്രം തിരിച്ചു വാങ്ങുവിൻ.

Leave a comment