●” കൊറോണ ” …. പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് രാജ്യത്തോട് പറഞ്ഞ കാര്യങ്ങൾ താഴെ കൊടുക്കുന്നു …….
★ ലോക മഹായുദ്ധകാലത്ത് പോലും ഉണ്ടാവാത്ത പ്രതിസന്ധിയാണ് ഇന്ന് ലോകം അഭിമുഖീകരിക്കുന്നത് ……
★ കൊറോണയിൽ നിന്ന് രക്ഷപ്പെടാൻ നിങ്ങളുടെ കുറച്ചു ദിവസങ്ങൾ രാജ്യത്തിനു വേണ്ടി നൽകണം ……
★ 65 വയസ്സിൽ കൂടുതലുള്ളവർളകുറച്ച് ദിവസം സ്വന്തം വീട്ടിൽ തന്നെ തങ്ങണം ……
★ ” ജനതാ കർഫ്യൂ ” …. മാർച്ച് -22 ഞായറാഴ്ച രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ ജനങ്ങൾ വിട്ടിൽ നിന്ന് പുറത്തിറങ്ങരുത് ……
★ ആൾക്കൂട്ടത്തിൽ നിന്ന് പൂർണ്ണമായും വിട്ടു നിൽക്കണം ….
★ കൊറോണയെ ആരും ലാഘവ ബുദ്ധിയോടെ സമീപിക്കരുത് …..
★ സ്വയം ശ്രദ്ധിക്കുന്നതോടൊപ്പം,മറ്റുള്ളവരുടെ ആരോഗ്യത്തെയും ശ്രദ്ധിക്കണം ….
★ രാജ്യത്തെ ആരോഗ്യ പ്രവർത്തകരെ പ്രധാനമന്ത്രി അഭിനന്ദിച്ചു….. ഒപ്പം ജനങ്ങളും അവരുടെ പ്രവർത്തനത്തെ അഭിനന്ദിക്കണം …..
★ ജനങ്ങൾ ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പൂർണ്ണമായും പാലിക്കണം ……
★ കേന്ദ്ര ധനകാര്യമന്ത്രിയുടെ നേതൃത്വത്തിൽ സാമ്പത്തിക കർമസേന രൂപീകരിച്ചു ……
★ സർക്കാർ എടുക്കുന്ന എല്ലാ തീരുമാനങ്ങളും ജനങ്ങൾ കർശനമായി പാലിക്കണം …..
★ സർക്കാർ ഉദ്യോഗസ്ഥർ , മാധ്യമങ്ങൾ ഒഴികെ മറ്റെല്ലാവരും പരമാവധി വീടുകളിൽ തന്നെ കഴിയണം ……
★ എല്ലാവരും സാമൂഹിക അകലം പാലിക്കണം…….
★ ഇന്ത്യയെ ബാധിക്കില്ല എന്ന ചിന്താഗതി എല്ലാവരും മാറ്റണം ……..
★ കൊറോണയെ നേരിടാൻ ഓരോ പൗരന്മാരും ക്ഷമയും , നിശ്ചയദാർഢ്യവും കാണിക്കണം …..
★ ഓരോരുത്തരും സ്വയം രോഗബാധിതരാകില്ലെന്ന് പ്രതിജ്ഞയെടുത്ത് പ്രവർത്തിക്കണം …..
★ കൊറോണക്കെതിരെയുള്ള പോരാട്ടത്തിൽ നമ്മൾ വിജയിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു…..
★ കൊറോണ വൈറസ് നിന്ന് രക്ഷപ്പെടാനുള്ള മരുന്നോ , വാക്സിനോ ലോകത്ത് ഇതുവരെ ആരും കണ്ടുപിടിച്ചിട്ടില്ല ….
★ എല്ലാവരും ഫോണിലൂടെ ഈ സന്ദേശം പ്രചരിപ്പിക്കണം….
Discover more from Nelson MCBS
Subscribe to get the latest posts sent to your email.

Leave a comment